കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നിധാനത്ത് അറസ്റ്റിലായ 15 പേരും ചിത്തിര ആട്ട പൂജയ്ക്ക് എത്തിയവര്‍, നേതൃത്വം നൽകി ആർഎസ്എസ് നേതാവ്

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
അറസ്റ്റിലായ 15 പേരും മുൻപത്തെ പ്രശ്നക്കാർ | Oneindia Malayalam

ശബരിമല: ഞായറാഴ്ച രാത്രി ശബരിമല സന്നിധാനത്ത് നടന്ന അപ്രതീക്ഷിത പ്രതിഷേധങ്ങളെ തുടർന്ന് അറസ്റ്റിലായ പലരും മുൻപ് ചിത്തിര ആട്ട വിശേഷത്തിൽ നടന്ന പ്രശ്നങ്ങളിൽ ഉൾപ്പെട്ടവർ തന്നെയാണെന്ന് പോലീസ്. സന്നിധാനത്ത് നിന്നും ഇന്നലെ അറസ്റ്റ് ചെയ്തവരിൽ പതിനഞ്ചോളം പേർ സന്നിധാനത്തും പരിസരങ്ങളിലുമായി മുൻപ് നടന്ന സംഘർഷങ്ങളിൽ പങ്കെടുത്തവരാണെന്ന് ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തമായതായി പോലീസ് അറിയിച്ചു.

ഞായറാഴ്ച രാത്രി സന്നിധാനത്ത് നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയത് എറണാകുളത്തെ ആർഎസ്എസ് നേതാവും ശബരിമല കർമസമിതി കൺവീനറുമായ രാജേഷാണെന്ന് പോലീസിന് ബോധ്യമായിരുന്നു. ഇയാൾ ചിത്തിര ആട്ട വിശേഷ സമയത്ത് തൃശൂർ സ്വദേശിനിക്കെതിരെ പ്രതിഷേധം നടത്തിയവരുടെ കൂട്ടത്തിലുമുണ്ടായിരുന്നതായി ദൃശൃങ്ങളിൽ നിന്നും ബോധ്യമായിട്ടുണ്ട്.

rajesh

രാജേഷിനൊപ്പം എത്തിയ ചിലർ ഇപ്പോഴും സന്നിധാനത്ത് തുടരുന്നുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു അർധരാത്രിയോടെ സന്നിധാനത്ത് പ്രതിഷേധം നടന്നത്.

സംഭവത്തിൽ കണ്ടാലറിയാവുന്ന 150 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 70 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സന്നിധാനത്തുണ്ടായ അക്രമസംഭവങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തതാണോയെന്ന സംശയം ഇതോടെ ബലപ്പെട്ടിട്ടുണ്ട്.

അർധരാത്രിയിൽ സന്നിധാനത്ത് നാടകീയ രംഗങ്ങൾ, ഇരമ്പിയെത്തിയ പ്രതിഷേധക്കാർക്ക് മുമ്പിൽ പകച്ച് പോലീസ് അർധരാത്രിയിൽ സന്നിധാനത്ത് നാടകീയ രംഗങ്ങൾ, ഇരമ്പിയെത്തിയ പ്രതിഷേധക്കാർക്ക് മുമ്പിൽ പകച്ച് പോലീസ്

ശബരിമലയിലെത്തിയ കണ്ണന്താനം ചോദിക്കുന്നു; ആ നൂറ് കോടി എവിടെ? ചൈനയില്‍ നടക്കാത്തത് ഇവിടെശബരിമലയിലെത്തിയ കണ്ണന്താനം ചോദിക്കുന്നു; ആ നൂറ് കോടി എവിടെ? ചൈനയില്‍ നടക്കാത്തത് ഇവിടെ

English summary
sabarimala protest was planned, police got evidence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X