കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹ്ന ഫാത്തിമ പൊട്ടിക്കരഞ്ഞു; അബദ്ധം പറ്റി, ഇനി ആവര്‍ത്തിക്കില്ല.. രഹ്നയുടെ ജയില്‍ദിനം- റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
രഹ്നയുടെ ജയില്‍ദിനങ്ങൾ തുടങ്ങി | Oneindia Malayalam

കൊട്ടാരക്കര: ശബരിമല വിഷയത്തില്‍ മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ കോടതി റിമാന്റ് ചെയ്തു. കൊച്ചിയിലെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തി പോലീസ് അറസ്റ്റ് ചെയ്യുന്ന വേളയിലും പിന്നീടും അസാധാരണമായ ധൈര്യം കാണിച്ച രഹ്ന ജഡ്ജിക്ക് മുമ്പിലെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞുവെന്ന് റിപ്പോര്‍ട്ട്.

കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയാണെന്ന് അറിഞ്ഞതോടെയാണ് കരച്ചില്‍ തുടങ്ങിയത്. ജയിലിലെത്തിയ വേളയില്‍ തടവുകാര്‍ രഹ്നയെ കൂകിവിളിച്ച് കളിയാക്കി. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ രഹ്നയെ ബിഎസ്എന്‍എല്‍ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. ജയിലില്‍ ആരോടും മിണ്ടാതെയാണ് രഹ്നയെ കാണപ്പെട്ടതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തു. വിവരങ്ങള്‍ ഇങ്ങനെ....

രഹ്നക്കെതിരായ പരാതി

രഹ്നക്കെതിരായ പരാതി

ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് രഹ്നയെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എറണാകുളം പാലാരിവട്ടത്തെ ബിഎസ്എന്‍എല്‍ ഓഫീസിലെത്തി രഹ്നയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഹൈക്കോടതി തള്ളിയതോടെ

ഹൈക്കോടതി തള്ളിയതോടെ

രാധാകൃഷ്ണ മേനോന്‍ ഒക്ടോബര്‍ 20ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഹൈക്കോടതിയെ സമീപിച്ചു. കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. പിന്നീട് രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചു.

ബിഎസ്എന്‍എല്‍ സസ്‌പെന്റ് ചെയ്തു

ബിഎസ്എന്‍എല്‍ സസ്‌പെന്റ് ചെയ്തു

മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്നയെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെയാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തെത്തി അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ രഹ്നയെ ബിഎസ്എന്‍എല്‍ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി.

 14 ദിവസത്തേക്ക് റിമാന്റ്

14 ദിവസത്തേക്ക് റിമാന്റ്

അറസ്റ്റ് ചെയ്തുകൊണ്ടുപോകുമ്പോഴും പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴും അസാമാന്യമായ ധൈര്യത്തോടെയാണ് രഹ്ന പെരുമാറിയത്. രാത്രിയാണ് പത്തനംതിട്ട സിജെഎം കോടതി ജഡ്ജിയുടെ വീട്ടില്‍ രഹ്നയെ പോലീസ് ഹാജരാക്കിയത്. 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയാണെന്ന് കോടതി വ്യക്തമാക്കിയതോടെ രഹ്നയുടെ ഭാവംമാറി.

 തീരുമാനം അറിഞ്ഞതോടെ

തീരുമാനം അറിഞ്ഞതോടെ

കോടതി തീരുമാനം അറിഞ്ഞതോടെ രഹ്ന കരഞ്ഞു. തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞാണ് രഹ്ന പൊട്ടിക്കരഞ്ഞതെന്ന് രാഷ്ട്രദീപിക റിപ്പോര്‍ട്ടില്‍ പറയുന്നു. കൊട്ടാരക്കര ജയിലിലേക്കാണ് രഹ്നയെ കൊണ്ടുപോയത്. അപ്പോഴും കരച്ചില്‍ നിര്‍ത്തിയിരുന്നില്ലത്രെ.

കൂകിയവര്‍ യഥാര്‍ഥത്തില്‍ കുരയ്ക്കുകയാണ്

കൂകിയവര്‍ യഥാര്‍ഥത്തില്‍ കുരയ്ക്കുകയാണ്

ജയിലില്‍ ആരോടും അധികം സംസാരിച്ചില്ല. ജയിലിലെ സെല്ലുകളില്‍ നിന്നവര്‍ രഹ്നയെ കൂകിവിളിച്ചു. നേരത്തെ പത്തനംതിട്ടയില്‍ എത്തിച്ച വേളയിലും ചിലര്‍ രഹ്നയെ കൂകി വിളിച്ചിരുന്നു. തന്നെ കൂകിയവര്‍ യഥാര്‍ഥത്തില്‍ കുരയ്ക്കുകയാണ്. അതുപോലും അവര്‍ക്കറിയില്ലെന്നാണ് രഹ്ന കൂകിയവരോട് പ്രതികരിച്ചത്.

ഒരുസ്ത്രീയുടെ കാല് കണ്ടാല്‍

ഒരുസ്ത്രീയുടെ കാല് കണ്ടാല്‍

ഒരുസ്ത്രീയുടെ കാല് കണ്ടാല്‍ തീരുന്ന ബ്രഹ്മചര്യമേ അവര്‍ക്കുള്ളൂ. പ്രതികരിക്കുന്ന സ്ത്രീകള്‍ക്കെതിരായ നടപടിയുടെ ഭാഗമാണ് അറസ്റ്റ്. ഫേസ്ബുക്കിലിട്ട ഫോട്ടോയില്‍ കാല്‍ പ്രദര്‍ശിപ്പിച്ചതാണ് കുറ്റം. കാല്‍ കണ്ടാല്‍ തീരുന്ന ഭക്തിയാണോ ഇവര്‍ക്കുള്ളത്. ജോലി നഷ്ടപ്പെടുത്താനുള്ള രഹസ്യ അജണ്ടയാണ് അറസ്റ്റിന് പിന്നിലെന്നും രഹ്ന പത്തനംതിട്ട സ്റ്റേഷനില്‍ വച്ച് പറഞ്ഞിരുന്നു.

ആദ്യം ശബരമലയിലേക്ക്

ആദ്യം ശബരമലയിലേക്ക്

സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിക്ക് ശേഷം ആദ്യം ശബരമലയിലേക്ക് പുറപ്പെട്ട യുവതികളില്‍ രഹ്നയുമുണ്ടായിരുന്നു. ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് രഹ്നയും മല കയറാനെത്തിയത്. കറുത്ത വസ്ത്രവും ഇരുമുടിക്കെട്ടുമായി എത്തിയ രഹ്നക്ക് പോലീസ് സംരക്ഷണം ഒരുക്കിയത് വിവാദമായിരുന്നു.

 പ്രതിഷേധം കനത്തപ്പോള്‍

പ്രതിഷേധം കനത്തപ്പോള്‍

പോലീസ് അകമ്പടിയോടെ രഹ്നയും മാധ്യമപ്രവര്‍ത്തക കവിതയും വലിയ നടപന്തല്‍ വരെ എത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വിവരം ധരിപ്പിച്ചു. തുടര്‍ന്നാണ് രഹ്ന തിരികെ പോന്നത്. കൊച്ചുകുട്ടികളെ വച്ച് പ്രതിഷേധിക്കുന്നത് കണ്ടാണ് തിരികെ പോന്നതെന്ന് രഹ്ന പിന്നീട് പറഞ്ഞിരുന്നു.

 ടെലികോം ടെക്‌നീഷന്‍

ടെലികോം ടെക്‌നീഷന്‍

ബിഎസ്എന്‍എല്‍ പാലാരിവട്ടം ഓഫീസില്‍ ടെലികോം ടെക്‌നീഷന്‍ ആയിരുന്ന രഹ്ന. മതവികാരം വ്രണപ്പെടുത്തിയ കേസില്‍ അറസ്റ്റിലായതിന് തൊട്ടുപിന്നാലെ ബിഎസ്എന്‍എല്‍ രഹ്നയെ സസ്‌പെന്റ് ചെയ്തു. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെന്‍ഷനെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്

കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്

തന്റെ ജോലി നഷ്ടപ്പെടുത്താനുള്ള നീക്കമാണ് അറസ്റ്റെന്ന് രഹ്ന പറയുന്നു. അതേസമയം, രഹ്നയെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി ഉടന്‍ തീരുമാനമെടുക്കും.

ചൈനയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ക്രൂരപീഡനം; ആര്‍ത്തവം നിലയ്ക്കാന്‍ മരുന്ന്, കക്കൂസിലും ക്യാമറചൈനയില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ക്രൂരപീഡനം; ആര്‍ത്തവം നിലയ്ക്കാന്‍ മരുന്ന്, കക്കൂസിലും ക്യാമറ

English summary
Sabarimala: Rahna Fathima remanded and sent to Kottarakkara jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X