Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ കയറിയ മകരവിളക്ക് സീസണില്‍ വരുമാനത്തിന് മലയിറക്കം; നഷ്ടം 9 കോടി 15 ലക്ഷം

പത്തനംതിട്ട: ശബരിമലയിലെ നടവരവില്‍ മകരവിളക്ക് സീണസിലും വന്‍ഇടവ്. മകരവിളക്കിന് നട തുറന്ന ശേഷം സന്നിധാനത്ത് ആറുദിവസത്തെ വരുമാനത്തില്‍ 9 കോടി 15 ലക്ഷം രൂപയുടെ കുറവ്. ഇന്നലെ വരെയുള്ള മകരവിളിക്കു കാലത്തെ ആകെ വരുമാനം 20 കോടി 49 ലക്ഷം രൂപയാണ്. കഴിഞ്ഞ സീസണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്.

കഴിഞ്ഞ വര്ഷം ഇതേ കാലയളവില്‍ 29.64 കോടി ലഭിച്ചിരുന്നിടത്താണ് ഈ വര്‍ഷം 20 കോടി 49 ലക്ഷം രൂപ മാത്രം ലഭിച്ചിരിക്കുന്നത്. ശബരിമലയിലെ പ്രധാന വരുമാനമാഗ്ഗമായ അരവണ വിറ്റുവരവിലൂടെ കഴിഞ്ഞ വര്‍ഷം 10.22 കോടി ലഭിച്ചപ്പോള്‍ ഇത്തവണ 9.43 കോടിയായി കുറഞ്ഞു. മുറിവാടക ഇനത്തില്‍ 28.93 ലക്ഷവും, നെയ്യഭിഷേകത്തിലൂടെ 26.45 ലക്ഷവും വെള്ള നിവേദ്യത്തിലൂടെ 50,940 രൂപയും ഈ ദിനങ്ങളില്‍ വരുമാനമുണ്ടായി.

sabarimala

അപ്പം വിറ്റുവരവ് അന്‍പതു ലക്ഷം രൂപയുടെ നഷ്ടത്തോടെ 96.52 ലക്ഷമായി. മകരവിളക്ക് സീസണ്‍ പൂര്‍ത്തിയാകുന്നതോടെ വരുമാന നഷ്ടം ഇല്ലാതാകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. യുവതീ പ്രവേശനം സാധ്യമായെങ്കിലും സന്നിധാനത്ത് ഭക്തജന തിരക്ക് വര്‍ധിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+