Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല റോപ് വേ;വനഭൂമിക്ക് പകരം റവന്യൂ ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: ശബരിമല റോപ്‌വേക്കായി വനഭൂമിക്ക് പകരം റവന്യു ഭൂമി അനുവദിച്ച് സർക്കാർ ഉത്തരവ്. 4.5336 ഹെക്ടർ വനഭൂമിക്ക് പകരം കൊല്ലം ജില്ലയിലെ ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷന് കീഴിലുള്ള കട്ടിളപ്പാറ സെറ്റിൽമെന്റിലാണ് ഭൂമി കണ്ടെത്തിയത്. പദ്ധതിയുടെ പ്രധാന തടസം മാറിയതോടെ വളരെ വേഗത്തിൽ തന്നെ റോപ്‌വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര വനം- പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെ മാർ​ഗനിർദേശപ്രകാരം വനഭൂമി ഏറ്റെടുക്കുമ്പോൾ അതിന് പകരമായി ഭൂമി കണ്ടെത്തി വനംവകുപ്പിന് പോക്ക് വരവ് ചെയ്ത് നൽകണം.ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യം ഇടുക്കി ചിന്നക്കനാലിൽ ആയിരുന്നു ഭൂമി കണ്ടെത്തിയത്. എന്നാൽ തർക്കം കാരണം കൈമാറ്റം നടന്നില്ല. ഇതിന് പിന്നാലെ മന്ത്രി വിഎൻ വാസവന്റെ നേതൃത്വത്തിൽ നടന്ന അനവധി ചർച്ചകൾക്കൊടുവിലാണ് കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ രണ്ട് യൂണിറ്റുകളിലായി 4.5336 ഹെക്ടര്‍ റവന്യു ഭൂമി കൈമാറാൻ തീരുമാനമായത്.

sabarimala

അതേസമയം ഭൂമി കൈമാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ ഈ തീർത്ഥാടന കാലത്ത് തന്നെ പദ്ധതിക്ക് തറക്കല്ലിടാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചേക്കും .ഈ തീർഥാടനകാലത്ത് റോപ്‌വേ യാർഥാർഥ്യമായില്ലെങ്കിലും തുടങ്ങിവയ്ക്കാനാകുമെന്ന് ദേവസ്വം-സഹകരണ-തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പമ്പയിൽ നിന്ന് സന്നിധാനം വരെയാകും റോപ്‌വേ. തീർഥാടകരെയും രോഗികളായവരെയും പല്ലക്കിൽ ചുമന്നുകൊണ്ടുപോകുന്നത് അവസാനിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

250 കോടി ചെലവിലായിരിക്കും പദ്ധതിയൊരുങ്ങുക. പമ്പ ഹിൽടോപ്പിൽ നിന്ന് തുടങ്ങി മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം അവസാനിക്കുന്ന നിർദ്ദിഷ്ട റോപ് വേയുടെ നീളം 2.7 കിലോമീറ്ററായിരിക്കും. 12 മീറ്ററായിരിക്കും റോപ് വേയുടെ വീതി.

ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ശബരിമല പാതയിൽ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്ക് പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഇടുങ്ങിയ പാതകളിൽ സഞ്ചരിക്കാൻ കഴിയുന്ന ബൈക്ക് ഫീഡർ ആംബുലൻസ്, ദുർഘട പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന 4x4 റെസ്‌ക്യു വാൻ, ഐസിയു ആംബുലൻസ് എന്നിവയാണ് ശബരിമലയ്ക്കായി സജ്ജമാക്കിയത്. കനിവ് 108 ആംബുലൻസ് പദ്ധതിക്ക് കീഴിൽ പമ്പ ആശുപത്രി കേന്ദ്രമാക്കിയാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. തീർത്ഥാടകർക്ക് വൈദ്യസഹായം വേണ്ട സാഹചര്യങ്ങളിൽ 108 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ബന്ധപ്പെട്ടാൽ ഈ വാഹനങ്ങളുടെ സേവനം ലഭ്യമാകും. ഇത് കൂടാതെ അടിയന്തര വൈദ്യ സഹായത്തിന് 04735 203232 എന്ന നമ്പരിലും വിളിക്കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+