ശബരിമലയിലെ സ്ത്രീ പ്രവേശനം: അഭിഭാഷകന്‍ പിന്മാറിയാലും കേസ് മുന്നോട്ട് പോകും; സുപ്രീം കോടതി
ദില്ലി: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിയ്ക്കണമെന്ന് ഹര്‍ജി നല്‍കിയ അഭിഭാഷകന് വധഭീഷണിയുണ്ടായ സംഭവം ഗൗരവകരമാണെന്ന് സുപ്രീം കോടതി. അഭിഭാഷകന്‍ പിന്മാറിയാലും കേസ് തുടരുമെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വേണ്ടി വന്നാല്‍ അമിക്കസ് ക്യൂറിയെ വയ്ക്കുമെന്നും കോടതി പറഞ്ഞു.
ഭീഷണിപ്പെടുത്തിയവര്‍ക്ക് എതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്ന അഭിഭാഷകരുടെ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിയ്ക്കും. ശബരിമലയില്‍ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതയില്‍ പൊതു താത്പര്യ ഹര്‍ജി നല്‍കിയ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി മുഹമ്മദ് നൗഷാദ് ഖാനാണ് വധഭീഷണിയുണ്ടായത്.

കേസില്‍ നിന്ന് പിന്മാറുന്നതിന് വേണ്ടിയാണ് ഭീഷണി. കേസില്‍ നിന്നും അഭിഭാഷകന്‍ പിന്മാറിയാലും കോടതി കേസ് മുന്നോട്ട് കൊണ്ടുപോകും. അമിക്കസ് ക്യൂറിയെ നിയമിയ്ക്കുമെന്നും കോടതി പറഞ്ഞു. ഹരീഷ് സാല്‍വയെ പോലുള്ള മുതിര്‍ന്ന അഭിഭാഷകരുണ്ടല്ലോ എന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications