കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് ആർഎസ്എസ്.. ലക്ഷ്യം മുസ്ലിം സ്ത്രീകളും പള്ളികളും!!

  • By Desk
Google Oneindia Malayalam News

ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന വിഷയത്തില്‍ വിവാദം കനക്കുന്നു. പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.

ശബരിമല 'കത്തുന്നു' .. പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍!ശബരിമല 'കത്തുന്നു' .. പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍!

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് യോജിക്കുന്ന നിലപാടാണ് സുപ്രീം കോടതിയും പങ്കുവെച്ചത്. എന്നാല്‍ ഇതിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരിനെതിരെ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഹിന്ദുസംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി ആര്‍എസ്എസ് രംഗത്തെത്തി.

ഹരജി

ഹരജി

പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന അനുകൂല നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.

കോടതിയും

കോടതിയും

പ്രായം നോക്കി സ്ത്രീകളെ വിലക്കരുതെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള നിലപാടാണ് സുപ്രീം കോടതിയും വിഷയത്തില്‍ സ്വീകരിച്ചത്. അതേസമയം സര്‍ക്കാര്‍ നിലപാടിനെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയത്.

ഹൈന്ദവ വിരുദ്ധം

ഹൈന്ദവ വിരുദ്ധം

സര്‍ക്കാര്‍ നിലപാട് ഹൈന്ദവ വിരുദ്ധമാണെന്ന് ആരോപിച്ചാണ് 30 ന് സൂചനാ ഹര്‍ത്താലിന് ഹിന്ദു സംഘടനകല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അയ്യപ്പ ധര്‍മ്മ സേന, വിശാല വിശ്വകര്‍മ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാന്‍ സേന ഭാരത് എന്നീ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

തടയും

തടയും

വിലക്ക് ലംഘിച്ച് ഏതെങ്കിലും സ്ത്രീകള്‍ ശബരിമലയിലേക്ക് വന്നാല്‍ പമ്പയില്‍ അമ്മമാരെ വിട്ട് യുവതികളെ തടയും. സംഭവത്തില്‍ ഉണ്ടാകുന്ന എന്ത് പ്രത്യാഘാതങ്ങളും നേരിടാന്‍ തയ്യാറാണെന്നും ഈ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

ഹിന്ദു പാര്‍ലമെന്‍റ്

ഹിന്ദു പാര്‍ലമെന്‍റ്

ഹിന്ദു പാര്‍ലമെന്‍റും ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് മാതൃകയില്‍ സമരം നടത്തുമെന്നായിരുന്നു പാര്‍ലമെന്‍റിന്‍റെ ഭീഷണി!

എതിര്‍ത്ത് ആര്‍എസ്എസ്

എതിര്‍ത്ത് ആര്‍എസ്എസ്

എന്നാല്‍ ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി ആര്‍എസ്എസ് രംഗത്തെത്തി.ഹര്‍ത്താല്‍ പ്രഖ്യാപിച്ച സംഘടനകള്‍ അരാജകത്വം പ്രോത്സാഹിപ്പിച്ച് കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന സംഘടനകളാണെന്ന് ആര്‍എസ്എസിന്‍റെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗം മേധാവി ഇഎന്‍ നന്ദകുമാര്‍ പറഞ്ഞതായി സമകാലിക മലയാളം റിപ്പോര്‍ട്ട് ചെയ്തു.

അരാജക്ത്വം

അരാജക്ത്വം

ജെല്ലിക്കെട്ട് മോഡല്‍ സമരത്തേയും അനുകൂലിക്കില്ല. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് സ്ത്രീ പുരുഷ വിവേചനം പാടില്ലെന്ന നിലപാട് തന്നെയാണ് ആര്‍എസ്എസിനുള്ളത്. ശബരിമലയുടെ കാര്യത്തിലും അത് തന്നെയാണ് നിലപാട്.

പക്ഷെ

പക്ഷെ

അതേസമയം സ്ത്രീപ്രവേശനം സംബന്ധിച്ച് ഇപ്പോള്‍ നിലപാട് സ്വീകരിക്കേണ്ടത് കോടതിയാണ്. എന്നാല്‍ കോടതി അക്കാര്യത്തില്‍ തിരുമാനം എടുക്കുമ്പോള്‍ ഹൈന്ദവ സംഘടനകളുടെ അഭിപ്രായം കൂടി തേടണമെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.

പള്ളികളിലും

പള്ളികളിലും

വിവേചനമില്ലാതെ സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശിക്കാം എന്ന നിലപാടാണ് കോടതി സ്വീകരിക്കുന്നതെങ്കിലും മറ്റു മതങ്ങളുടെ ആരാധനാലയങ്ങളിലും ഇതേ നിലപാട് തന്നെ സ്വീകരിക്കണം. മുസ്ലീം പള്ളികളിലും ക്രിസ്ത്യന്‍ പള്ളികളിലും ഇതേ നിലപാട് തന്നെ കോടതി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നു.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ്! ഭിത്തിയിലൊട്ടിച്ച് കോടതി! വാദങ്ങള്‍സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് ദേവസ്വം ബോര്‍ഡ്! ഭിത്തിയിലൊട്ടിച്ച് കോടതി! വാദങ്ങള്‍

English summary
sabarimala rss opinion about women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X