കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല നട നാളെ തുറക്കും!! സര്‍ക്കാരിന് മനംമാറ്റം, യുവതീ പ്രവേശനം ഉണ്ടാകുമെന്ന ആശങ്കയോടെ സംഘപരിവാര്‍

  • By
Google Oneindia Malayalam News

തിരുവനന്തപുരം: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാന്‍ ഇരിക്കെ സന്നിധാനത്തേക്ക് പുറപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. തിരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാരിന് മനം മാറ്റം ഉണ്ടായെന്ന നിമനത്തിലാണ് സംഘടനകളുടെ നീക്കം. യുവതീ പ്രവേശനം എന്ത് വില കൊടുത്തും തടയും എന്ന നിലപാടിലാണ് സംഘടനകള്‍.

sabaripin

സുപ്രീം കോടതിയുടെ സ്ത്രീപ്രവേശന വിധിക്ക് ശേഷം സംഘര്‍ഷഭരിതമായിരുന്ന ശബരിമലയില്‍ തിരഞ്ഞെടുപ്പ് അടുക്കവേ സാഹചര്യങ്ങള്‍ മാറിയിരുന്നു.ഈ സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിരുന്നു. യുവതികള്‍ എത്തില്ലെന്ന് ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളുമെല്ലാം നിലയ്ക്കലില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. യുവതികള്‍ പ്രവേശിച്ചാല്‍ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയായേക്കുമെന്ന് കണ്ടാണ് സര്‍ക്കാര്‍ നിലപാടില്‍ മലക്കം മറിഞ്ഞതെന്നായിരുന്നു സംഘപരിവാര്‍ ആരോപിച്ചത്.

<strong>മോദിയുടെ അടുത്ത 'തള്ള്'!! 1987-88 കാലത്ത് ഡിജിറ്റല്‍ കാമറ കൊണ്ട് ഫോട്ടോ എടുത്തെന്ന്,വീണ്ടും ട്രോള്‍</strong>മോദിയുടെ അടുത്ത 'തള്ള്'!! 1987-88 കാലത്ത് ഡിജിറ്റല്‍ കാമറ കൊണ്ട് ഫോട്ടോ എടുത്തെന്ന്,വീണ്ടും ട്രോള്‍

എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഇനി വീണ്ടും സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ സാധ്യത ഉണ്ടെന്നാണ് സംഘപരിവാറിന്‍റെ കണക്ക് കൂട്ടല്‍. ഈ സാഹചര്യത്തില്‍ എന്തുവിലകൊടുത്തും പ്രതിഷേധം തീര്‍ക്കാന്‍ തയ്യാറായിരിക്കുകയാണ് പ്രവര്‍ത്തകര്‍. ഇടവമാസ പൂജകള്‍ക്ക് നാളെ വൈകീട്ട് അഞ്ചിനാണ് നട തുറക്കുക. അഞ്ച് ദിവസത്തെ പൂജകള്‍ക്ക് ശേഷം മെയ് 19 ന് നടയടക്കും.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്ന് ഒരു വിഭാഗം ആര്‍എസ്എസ് നേതാക്കള്‍ പിന്തിരിഞ്ഞിട്ടുണ്ട്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തവരാണ് ആര്‍എസ്എസ്. എന്നാല്‍ കേരളത്തില്‍ വിഷയം രാഷ്ട്രീയമായി മുതലെടുക്കാന്‍ ബിജെപി ഇറങ്ങി തിരച്ചതോടെ ആര്‍എസ്എസും ബിജെപിക്കൊപ്പം ചേര്‍ന്നു.

<strong>മോദിയെ ഭിത്തിയില്‍ ഒട്ടിച്ച് ജ്യോതികുമാര്‍ ചാമക്കാല!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍</strong>മോദിയെ ഭിത്തിയില്‍ ഒട്ടിച്ച് ജ്യോതികുമാര്‍ ചാമക്കാല!! ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ നിലപാടില്‍ മലക്കം മറിഞ്ഞിരിക്കുകയാണ് ആര്‍എസ്എസ് നേതാക്കള്‍. ശബരിമലയില്‍ സ്ത്രീപ്രവേശനം അടക്കമുള്ള ഏത് ആചാരമാറ്റവും നടത്താമെന്ന് തന്നെയാണ് സംഘത്തിന്‍റെ നിലപാടെന്നാണ് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു പറഞ്ഞത്.

English summary
sabarimala rss workers plans for protest against women entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X