Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകള്‍ക്ക് ഇനി സുരക്ഷിതമായി മല ചവിട്ടാനാവുമോ.... വിശ്വാസവും ഐതിഹ്യവും ഇങ്ങനെ......

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പറഞ്ഞിരിക്കുകയാണ്. കോടതിയില്‍ സ്ത്രീകള്‍ക്കും കയറാമെന്ന ചരിത്ര വിധിയാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ കോടതി വിധി പ്രഖ്യാപിച്ചത് കൊണ്ടായില്ല കാര്യങ്ങള്‍ ഇനി സ്ത്രീകള്‍ നേരിടേണ്ടത് വന്‍ സുരക്ഷാ പ്രശ്‌നമാണ്. കാരണം ശബരിമല എന്ന് പറയുന്നത് ഭൂരിഭാഗം വിശ്വാസികളും ഐതിഹ്യമാണ്. അവര്‍ ആ ചിന്തയില്‍ വിശ്വസിച്ചാണ് ശബരിമലയില്‍ എത്തുന്നത്.

അതുകൊണ്ടാണ്. സ്ത്രീപ്രവേശനത്തെ ഈ വിഭാഗം അടക്കം എതിര്‍ക്കുന്നത്. അതിലുപരി അയ്യപ്പന്റെയും ശബരിമല ധര്‍മശാസ്താവിന്റെയും ഐതിഹ്യവും തുടര്‍ന്നുള്ള വിശ്വാസവും അറിഞ്ഞിരിക്കേണ്ടതുണ്ട്. പുരോഗമനം കോടതിയില്‍ വിധിയില്‍ നിന്ന് മാത്രമല്ല, മറിച്ച് വിശ്വാസികളില്‍ നിന്ന് കൂടിയാണ് ആരംഭിക്കേണ്ടത്. അതുകൊണ്ട് ഇനിയുള്ള കാര്യങ്ങള്‍ അത്യന്തം നിര്‍ണായകമാകും. സര്‍ക്കാരിന്റെ ഇടപെടല്‍ എത്രത്തോളം ഫലം കാണുമെന്ന് കൂടി അറിയേണ്ടതുണ്ട്.

എന്തുകൊണ്ട് സ്ത്രീകള്‍ പാടില്ല?

എന്തുകൊണ്ട് സ്ത്രീകള്‍ പാടില്ല?

വിശ്വാസികളെ സംബന്ധിച്ച് ധര്‍മശാസ്താവും അയ്യപ്പ സ്വാമിയുംആരാധനാ മൂര്‍ത്തിയാണ്. എന്നാല്‍ വിശ്വാസത്തിന് അപ്പുറം നില്‍ക്കുന്നവര്‍ക്ക് ഇത് ഐതിഹ്യവും മേറ്റ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തിയുമാണ്. ധര്‍മശാസ്താവ് വിവാഹിതനായിരുന്നു. എന്നാല്‍ അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നാണ് ദേവസ്വം ബോര്‍ഡടക്കമുള്ള വിശ്വാസികള്‍ വാദിച്ചിരുന്നത്. ധര്‍മശാസ്താവിന്റെ അംശമായ അയപ്പന്‍ വനൈഷ്ഠിക ബ്രഹ്മചാരിയായതിനാല്‍ അവിടെ ഋതുമതികളായ സ്ത്രീകള്‍ വരാന്‍ പാടില്ല. ഇതാണ് സ്ത്രീപ്രവേശനത്തിന് തടസ്സം നിന്നിരുന്നത്.

വിശ്വാസികള്‍ കരുതുന്നത്

വിശ്വാസികള്‍ കരുതുന്നത്

ശബരിമലയില്‍ വരുന്ന ഭൂരിഭാഗം പേരും സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരല്ല. കാരണം അവര്‍ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് വരുന്നത്. ആണോ പെണ്ണോ എന്ന വേര്‍തിരിവിലല്ല. ഇവിടെയാണ് പ്രശ്‌നം. തീവ്ര വിശ്വാസികളായ ഇവരില്‍ നിന്ന് എന്തെല്ലാം സുരക്ഷാ പ്രശ്‌നങ്ങളാണ് സ്ത്രീ നേരിടേണ്ടി വരിക. എത്രത്തോളം സുരക്ഷിതരായിരിക്കും ഇവര്‍. ഇവിടെ വരുന്ന പുരുഷന്‍മാര്‍ വൈകാരികമായി കാര്യങ്ങള്‍ കാണാന്‍ തുടങ്ങിയാല്‍ ഇവര്‍ക്ക് നേരെ ആക്രമണങ്ങള്‍ വരെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. കാരണം അവര്‍ വിശ്വാസത്തെ മുന്‍നിര്‍ത്തി മാത്രമാണ് ഈ വിധിയെ കാണുന്നത്.

അയ്യപ്പ ചരിത്രം

അയ്യപ്പ ചരിത്രം

അയ്യപ്പന്‍ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനാണെന്നും അതല്ല ഒരു ദ്രാവിഡ ദേവനായിരുന്നു എന്നും ചില വാദങ്ങളുണ്ട്. ബുദ്ധ അനുയായികളുടെ ശരണം വിളിയും അയപ്പ ശരണ വിളികളും തമ്മ്ിലുള്ള സാമ്യത്തെ ചൂണ്ടിക്കാട്ടിയാണ് ഈ വാദങ്ങള്‍. ആദ്യം ശബരിമലയില്‍ ധര്‍മശാസ്താവിന്റെ പ്രതിഷ്ഠയായിരുന്നുവെന്നും പിന്നീട് അതിലേക്ക് ബ്രഹ്മചാരി സങ്കല്‍പ്പത്തിലുള്ള അയ്യപ്പ സ്വാമി വിലയം പ്രാപിച്ചെന്നുമാണ് ഐതിഹ്യം. അതിനാല്‍ 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകളെ മുമ്പ് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല.

 സര്‍ക്കാര്‍ ഇടപെടല്‍

സര്‍ക്കാര്‍ ഇടപെടല്‍

സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ വിചാരിച്ച പോലെ എളുപ്പമാവില്ല. അതിന് തീര്‍ച്ചയായും സര്‍ക്കാരിന്റെ സുരക്ഷ വേണ്ടിവരും. അല്ലാതെ ഇതിനകത്ത് കയറിയാല്‍ അക്രമസാധ്യത വരെ ഉണ്ടാവാന്‍ സാധ്യതയുണ്ട്. അയ്യപ്പന്‍ ബ്രഹ്മചാരിയായതിനാല്‍ സ്ത്രീകള്‍ ഇവിടെ കയറരുത് എന്ന നിലപാട് തന്നെയാണ് വിശ്വാസികള്‍ക്കുള്ളത്. അതേസമയം ഇവര്‍ക്ക് എന്തുകൊണ്ട് കയറി കൂടാ എന്നതിന് കൃത്യമായ ന്യായീകരണം നല്‍കാനും സാധിച്ചിട്ടില്ല. അതുകൊണ്ട് ശബരിമലയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് സരുക്ഷിതമായി മുന്നോട്ട് പോകണമെങ്കില്‍ സര്‍ക്കാര്‍ മതിയായ സുരക്ഷയൊരുക്കേണ്ടി വരും.

സ്ത്രീകള്‍ തന്നെ എതിര്‍ക്കുന്നു

സ്ത്രീകള്‍ തന്നെ എതിര്‍ക്കുന്നു

വിധി പുരോഗമനപരമായതാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷേ നിരവധി സ്ത്രീകള്‍ ഈ തീരുമാനത്തെ എതിര്‍ക്കുന്നുണ്ട്. തങ്ങളാരും ക്ഷേത്രത്തില്‍ കാലുകുത്തില്ലെന്ന നിലപാട് ഉള്ളവരും ഉണ്ട്. ഒരുപക്ഷേ ഈ വിധിക്ക് ശേഷം സ്ത്രീകളുടെ വരവ് ചെറിയ തോതില്‍ മാത്രമായി ഒതുങ്ങാനും സാധ്യതയുണ്ട്. പക്ഷേ ഇവിടെ പുരുഷന്‍മാര്‍ക്കും സ്ത്രീക്ള്‍ക്കും വ്യത്യസ്ത സമയങ്ങളില്‍ സന്ദര്‍ശനം അനുവദിച്ചിരുന്നെങ്കില്‍ പ്രശ്‌ന സാധ്യത ഇല്ലാതാക്കാമായിരുന്നു. എന്നാല്‍ വര്‍ഷത്തില്‍ പ്രത്യേക ദിവസം തുറക്കുന്ന ശബരിലയില്‍ അതിനുള്ള സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+