Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയിലെ കൂട്ട അറസ്റ്റ്.. മുട്ടിടിച്ച് ബിജെപി.. അറസ്റ്റ് പേടിച്ച് നേതാക്കള്‍.. ശബരിമലയിലേക്കില്ല

ശബരിമല സ്ത്രീപ്രവേശനം ബിജപിയെ സംബന്ധിച്ചെടുത്തോളം വിശ്വാസ സംരക്ഷണമല്ല മറിച്ച രാഷ്ട്രീയ ആയുധമാണെന്ന് അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തന്നെ തുറന്ന് പറഞ്ഞതാണ്. ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി പരമാവധി സീറ്റുകള്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടണമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് നിര്‍ദ്ദേശിച്ചത്. ആ നിര്‍ദ്ദേശം അക്ഷരംപ്രതി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ചിത്തിര വിശേഷത്തിനും തുലാമാസ പൂജയ്ക്കും ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമലയില്‍ അഴിഞ്ഞാടിയതും.

എന്നാല്‍ ശബരിമലയില്‍ ആക്രമം നടത്തുന്നവരെ ഒന്നൊന്നായി പോലീസ് പൂട്ടി തുടങ്ങിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി. അറസ്റ്റ് വരിക്കാന്‍ നേതാക്കള്‍ ഭയക്കുന്നതോടെ ബിജെപിയുടെ സമരത്തിന്‍റെ ശക്തി ചോര്‍ന്നെന്ന വിമര്‍ശനമാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഉയരുന്നതെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

 കൃത്യമായ നിരീക്ഷണം

കൃത്യമായ നിരീക്ഷണം

സുപ്രീം കോടതി വിധിക്ക് പിന്നാലെ ശബരിമല നട തുറന്ന രണ്ട് അവസരങ്ങളിലും നിലയ്ക്കലും പമ്പയിലുമായി പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബിജെപി ആര്‍എസ്എസ് നേതാക്കളെ പോലീസ് കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.അതുകൊണ്ട് തന്നെ മണ്ഡല മകര വിളക്ക് പൂജയ്ക്ക് നട തുറന്ന പിന്നാലെ സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ ഈ നേതാക്കളെയെല്ലാം മലയിലേക്ക് കടത്തിവിടേണ്ടെന്നായിരുന്നു പോലീസ് തിരുമാനം.

 പികെ ശശികലയെ കുരുക്കി

പികെ ശശികലയെ കുരുക്കി

ഇതോടെ നട തുറന്ന പിന്നാലെ മലയിലേക്ക് ആദ്യമെത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ രണ്ടാമതും മലകയറാനെത്തിയതോടെ നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര പ്രാര്‍ത്ഥിച്ച ഉടനെ മലയിറങ്ങുമെന്ന് അവരില്‍ നിന്ന് ഉറപ്പ് വാങ്ങിയായിരുന്നു മലകയറാനനുവദിച്ചത്.

 രക്ഷയില്ലാതെ സുരേന്ദ്രന്‍

രക്ഷയില്ലാതെ സുരേന്ദ്രന്‍

പിന്നാലെ നിരോധനാജ്ഞ ലംഘിക്കാനെത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രനേയും സംഘത്തേയും പോലീസ് പൂട്ടി. സംഘം ചേരല്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് സുരേന്ദ്രന് മേല്‍ ചുമത്തിയത്. ഈ കേസില്‍ സുരേന്ദ്രന് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും മറ്റ് ആറ് കേസുകള്‍ കൂടി സുരേന്ദ്രന് മേല്‍ ചുമത്തി.

 എല്ലാം ചീറ്റി

എല്ലാം ചീറ്റി

ഇതോടെ സുരേന്ദ്രന്‍ ജയിലും കോടതിയും കയറി ഇറങ്ങി നട്ടം തിരിയുകയാണ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോള്‍ കാര്യമായി പ്രതിഷേധിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലെന്ന് നേതാക്കള്‍ തന്നെ അടക്കം പറയുന്നു.ക്ലിഫ് ഹൗസ് മാര്‍ച്ച് പോലും പ്രതീക്ഷിച്ച വിജയം കണ്ടിട്ടില്ലെന്നാണ് ഗ്രൂപ്പ് ഭേദമന്യേ നേതാക്കള്‍ ഉയര്‍ത്തുന്ന വിമര്‍ശനം.

 ശോഭാ സുരേന്ദ്രന് പണികിട്ടി

ശോഭാ സുരേന്ദ്രന് പണികിട്ടി

ഇങ്ങനെയൊരു പ്രതിസന്ധി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നതിനിടെയാണ് ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനേയും പോലീസ് കുടുക്കിയിരിക്കുന്നത്. നിലയ്ക്കലിന്‍റെ സുരക്ഷാ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിനാണ് ശോഭാ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്.

 മുട്ടിടിച്ച് ബിജെപി

മുട്ടിടിച്ച് ബിജെപി

ശോഭയെ കൂടാതെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, എഎന്‍ രാധാകൃഷ്ണന്‍, വിവി രാജേഷ് എന്നിവരടക്കമുളള ബിജെപി നേതാക്കള്‍ക്കെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്.അധ്യക്ഷന് എതിരെ പോലും കേസെടുത്തിട്ടും നേതൃത്വത്തിന് പ്രതിരോധിക്കാന്‍ കഴിയുന്നില്ലെന്നിരിക്കെ മറ്റ് നേതാക്കള്‍ സമരത്തിന് ഇറങ്ങിയാല്‍ എന്താകും സ്ഥിതിയെന്ന ഭയമാണ് പലരും മുന്നോട്ട് വെയ്ക്കുന്നത്.

 ലോക്സഭാ തിരഞ്ഞെടുപ്പ് വരെ

ലോക്സഭാ തിരഞ്ഞെടുപ്പ് വരെ

ഇതോടെ പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ നേതാക്കള്‍ ധൈര്യം കാണിക്കുന്നില്ലെന്നാണ് വിവരം.നിഷ്ക്രിയമായ നേതൃത്വത്തെ വിശ്വസിച്ച് എങ്ങനെ സമരത്തിനിറങ്ങുമെന്നാണ് പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. ഈ രീതി തുടര്‍ന്നാല്‍ സമരം ലോക്സഭാ തിരഞ്ഞെടുപ്പ് വരെ നീട്ടികൊണ്ടുപോകാന്‍ ആകില്ലെന്ന് ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ സമ്മതിക്കുന്നുണ്ട്.

 ശക്തി ചോര്‍ന്നു

ശക്തി ചോര്‍ന്നു

ശബരിമല പ്രതിഷേധം നിലയ്ക്കലിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും അങ്ങനെയൊരു നീക്കം നടത്താന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്നും ഇത് സമരത്തിന് ശക്തി ചോര്‍ന്നെന്നതിന്‍റെ സൂചനയാണെന്നും നേതാക്കള്‍ വിമര്‍ശിക്കുന്നുണ്ട്.

Recommended Video

cmsvideo
    യതീഷിനെതിരെ പണിയാൻ നോക്കി പണി വാങ്ങിച്ച് ശോഭ സുരേന്ദ്രൻ | Oneindia Malayalam
     യുഡിഎഫ് നേട്ടം കൊയ്യുന്നു

    യുഡിഎഫ് നേട്ടം കൊയ്യുന്നു

    അതേസമയം ഇപ്പോള്‍ ശബരിമല വിഷയത്തില്‍ യുഡിഎഫ് ആണ് നേട്ടം കൊയ്യുന്നതെന്ന വിമര്‍ശനവും ഇക്കൂട്ടര്‍ ഉന്നയിക്കുന്നുണ്ട്. നിയമസഭ തുടങ്ങിയ സാഹചര്യത്തില്‍ ശബരിമല സിപിഎം കോണ്‍ഗ്രസ് പോരായി മാറുമെന്നും ഇത് അതിജീവിക്കാന്‍ മറ്റ് തന്ത്രങ്ങള്‍ പയറ്റണമെന്നുമാണ് പാര്‍ട്ടിയില്‍ നിന്നും ആവശ്യം ഉയരുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+