Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്നിധാനത്തെ അറസ്റ്റ്; 69 പേര്‍ ജയിലില്‍, കൂടുതലും മൂവാറ്റുപുഴ, പെരുമ്പാവൂര്‍ സ്വദേശികള്‍

പത്തനംതിട്ട: സന്നിധാനത്ത് നിന്ന് ഞായറാഴ്ച രാത്രി അറസ്റ്റ് ചെയ്യപ്പെട്ട 69 പേരെ പത്തനംതിട്ട കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 21ന് കോടതി പരിഗണിക്കും. റിമാന്റ് ചെയ്തവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റുക.

Police

ഞായറാഴ്ച വൈകി സന്നിധാനത്ത് നാമജപ പ്രതിഷേധം സംഘടിപ്പിച്ചവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാളികപ്പുറത്ത് വിരിവയ്ക്കാന്‍ ഭക്തരെ പോലീസ് അനുവദിച്ചില്ല. തുടര്‍ന്നാണ് പ്രതിഷേധം തുടങ്ങിയത്. നട അടച്ച ശേഷവും പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്ത 70 പേരെ പോലീസ് വാഹനത്തില്‍ പുലര്‍ച്ചെ മണിയാര്‍ എആര്‍ ക്യാംപിലെത്തിച്ചു. 18 തികയാത്ത ഒരാളെ പോലീസ് വിട്ടയച്ചു. ക്യാംപിന് പുറത്തും നാമജപ പ്രതിഷേധം നടന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വൈദ്യപരിശോധന നടത്തിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

മൂവാറ്റുപുഴ, പെരുമ്പാവൂര്‍ സ്വദേശികളാണ് അറസ്റ്റിലായവരില്‍ കൂടുതലും. സന്നിധാനത്തെ അറസ്റ്റ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കാരണായി. ബിജെപി വ്യാപക പ്രതിഷേധത്തിന് തുടക്കമിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്തും പ്രതിഷേധം നടന്നു.

കോഴിക്കോട് മുഖ്യമന്ത്രി പൊതുപരിപാടിക്കെത്തിയ വേളയില്‍ കരിങ്കൊടി കാണിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കരിങ്കൊടി കാണിച്ചു. തിങ്കളാഴ്ച യുവമോര്‍ച്ച പ്രതിഷേധ ദിനം ആചരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+