ശബരിമല: രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും
ദില്ലി: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് പോലീസ് സുരക്ഷ നല്കാന് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്ക് പുറമെ ബി ആര് ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
രഹ്ന ഫാത്തിമയുടെ ഹര്‍ജിയില്‍ അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭ നല്കിയ തടസ്സ ഹര്‍ജിയും സുപ്രീം കോടതി വെള്ളിയാഴ്ച്ചത്തേക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്കിയ ഹര്‍ജി രഹ്ന ഫാത്തിമയുടെ ഹര്‍ജിയോടൊപ്പം പരിഗണിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പരിഗണിക്കുന്ന ലിസ്റ്റില്‍ ഇത് ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.

സ്ത്രീപ്രവേശനം അനുവദിച്ച വിധി പുനഃപരിശോധിക്കാന്‍ വിശാല ബെഞ്ചിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെങ്കിലും 2018 സെപ്റ്റംബറിലെ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും അതിനാല്‍ ശബരിമലയില്‍ എത്തുന്ന എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നുമായിരുന്നു ബിന്ദു അമ്മിണിയുടെ ആവശ്യം.
തന്ത്രി കണ്ഠരര് രാജീവര് നല്കിയ പുനഃപരിശോധനയിലാണ് ബിന്ദു അമ്മിണി അപേക്ഷ ഫയല്‍ ചെയ്തിരുന്നത്. പുനഃപരിശോധന ഹര്‍ജിയിലെ അപേക്ഷയായതിനാല്‍ ബിന്ദുവിന്റെ ഹര്‍ജി കേസ് ആദ്യം പരിഗണിച്ച ഭരണഘടന ബെഞ്ചാണ് പരിഗണിക്കേണ്ടതെന്നാണ് കോടതി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications