സ്ത്രീകളുടെ ശബരിമല ദര്‍ശനം, ഭക്തര്‍ക്ക് അനുകൂലമായ നിലപാട് എടുക്കും: ചെന്നിത്തല
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല ദാര്‍ശന വിഷയത്തില്‍ ഭക്തര്‍ക്ക് അനുകൂലമായ നിലപാടാകും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുകയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് വിലക്ക് കല്‍പ്പിച്ചിട്ടില്ല. എന്നാല്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. അത് പാരമ്പര്യവും ആചാരവും അനുസരിച്ചാണെന്നും ചെന്നിത്തല പറഞ്ഞു.
സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിക്കുന്നത് വിലക്കിയത് ഭരണഘടനാ ലംഘനമാണെന്ന് കാണിച്ച് കേരളത്തിലെ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം.

എന്നാല്‍ വിഷയത്തില്‍ വിശ്വാസത്തെ തകര്‍ക്കാത്ത നടപടികള്‍ മാത്രമേ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുകയുള്ളൂ എന്നാണ് ദേവസ്വം മന്ത്രി വിഎസ് ശിവകുമാറിന്റെ നിലപാട്.












Click it and Unblock the Notifications