കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ സര്‍ക്കാരിന്റെ സമവായ നീക്കത്തിന് തിരിച്ചടി... ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രി കുടുംബം

Google Oneindia Malayalam News

പന്തളം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ സമവായ നീക്കത്തിനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രി കുടുംബം തീര്‍ത്ത് പറഞ്ഞു. ഇതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ വീണിരിക്കുന്നത്. ബിജെപി അടക്കമുള്ളവര്‍ സുപ്രീം കോടതി വിധി പിണറായി സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണ് നടന്നതെന്ന് വന്‍ പ്രചാരണമാണ് നടത്തുന്നത്. ഇതിനെ പ്രതിരോധിക്കാനായിരുന്നു തന്ത്രി കുടുംബവുമായുള്ള ചര്‍ച്ച വെച്ചിരുന്നത്.

ഇതിനെ തന്ത്രികുടുംബം തള്ളിയതോടെ പുതിയ വഴികള്‍ സ്വീകരിക്കേണ്ടി വരും സര്‍ക്കാരിന്. നേരത്തെ തന്ത്രികുടുംബം ചര്‍ച്ചയ്ക്ക് വരുമോയെന്ന് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നത് കോടതി വിധി നടപ്പാക്കുന്നതിനായിട്ടാണ് തന്ത്രി കുടുംബത്തെ കാണുന്നത് എന്നാണ്. ചര്‍ച്ചയ്ക്കില്ലെന്ന അവരുടെ നിലപാടിന് പിന്നില്‍ ഈ പ്രസ്താവന ആണെന്ന് സൂചനയുണ്ട്.

മുഖ്യമന്ത്രി പറഞ്ഞത്....

മുഖ്യമന്ത്രി പറഞ്ഞത്....

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി തന്ത്രികുടുംബം എത്തുമോയെന്ന് നോക്കാമെന്നായിരുന്നു പിണറായിയുടെ പ്രതികരണം. സര്‍ക്കാരുമായുള്ള ചര്‍ച്ച തള്ളിയതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം തന്ത്രി കുടുംബത്തിന്റെ നിലപാടില്‍ പിണറായിക്ക് കടുത്ത അമര്‍ഷമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കോടതി വിധി നടപ്പാക്കുന്നതിന് പകരം സര്‍ക്കാരിനെ അവര്‍ വെല്ലുവിളിക്കുകയാണെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ട്.

 തന്ത്രി കുടുംബം തള്ളി

തന്ത്രി കുടുംബം തള്ളി

സര്‍ക്കാരുമായുള്ള ചര്‍ച്ച പുനപ്പരിശോധനാ ഹര്‍ജിയില്‍ തീരുമാനമായ ശേഷമേ നടക്കൂ എന്നാണ് താഴമണ്‍ തന്ത്രി കുടുംബം അറിയിച്ചിരിക്കുന്നത്. എന്‍എസ്എസുമായി കൂടിയാലോചിച്ച ശേഷമാണ് തന്ത്രി കുടുംബത്തിന്റെ തീരുമാനം. പുനപ്പരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. അതിലെ വിധി അറിഞ്ഞോട്ടെ, അതിന് ശേഷം ചര്‍ച്ചയാവാമെന്നും തന്ത്രി കണ്ഠരര് മോഹനരര് പറഞ്ഞു. ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിര് നില്‍ക്കുന്നവരുടെ മനസ്സ് മാറിയേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.

 വനിതാ പോലീസ് എത്തുന്നത്....

വനിതാ പോലീസ് എത്തുന്നത്....

തുലാമാസ പൂജാസമയത്ത് വനിതാ പോലീസിനെ മലകയറ്റുന്നത് ആചാരലംഘനമാണെന്ന് തന്ത്രി പറയുന്നു. നേരത്തെ താഴമണ്‍ കുടുംബവും പന്തളം രാജകുടുംബാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും ഇതേ തീരുമാനം തന്നെയാണ് എടുത്തത്. വിധി നടപ്പിലാക്കാനാണെങ്കില്‍ പിന്നെ എന്തിനാണ് ചര്‍ച്ച എന്നതാണ് പിന്‍മാറാനുള്ള പ്രധാന കാരണമായി തന്ത്രി കുടുംബം ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിനെ കുറിച്ച് ചിന്തിക്കണമെന്ന് രാഹുല്‍ ഈശ്വറും ആവശ്യപ്പെട്ടിരുന്നു.

പന്തളം കൊട്ടാരത്തിനും എതിര്‍പ്പ്

പന്തളം കൊട്ടാരത്തിനും എതിര്‍പ്പ്

കോടതി വിധി നടപ്പാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് പന്തളം കൊട്ടാരവും അറിയിച്ചിട്ടുണ്ട്. വിധിക്കെതിരാണ് തങ്ങളുടെ നിലപാട്. പുനപ്പരിശോധനാ ഹര്‍ജി നല്‍കുകയാണ് ആവശ്യം. കൊട്ടാരവും തന്ത്രിമാരും ഭക്തരുമെല്ലാം ഉണ്ടെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും കൊട്ടാരം പ്രതിനിധി പറയുന്നു. പന്തളം കൊട്ടാരവുമായി ചര്‍ച്ച നടത്താന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇക്കാര്യം അറിയില്ലെന്നാണ് തന്ത്രി കണ്ഠരര് മോഹനരും പറയുന്നത്.

 വനിതാ പോലീസുകാരെത്തും

വനിതാ പോലീസുകാരെത്തും

ശബരിമലയില്‍ സുരക്ഷയൊരുക്കുന്നതിനായി വനിതാ പോലീസുകാര്‍ ഡ്യൂട്ടിക്കെത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതിനെ തന്ത്രി കുടുംബം തുറന്നെതിര്‍ക്കുന്നുണ്ട്. 14, 15 തീയതികളിലാണ് ഇവര്‍ എത്തുക. സുരക്ഷയ്ക്കായുള്ള 40 വനിതാ പോലീസുകാരുടെ പട്ടിക ജില്ലാ പോലീസ് മേധാവി തയ്യാറാക്കിയിട്ടുണ്ട്. അതേസമയം ശബരിമല ഡ്യൂട്ടിക്ക് വനിതാ ജീവനക്കാരെ നിയോഗിക്കണമെന്ന് കാണിച്ച് ദേവസ്വം കമ്മീഷണറും ഉത്തരവിറക്കിയിട്ടുണ്ട്.

 ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു

ബിജെപി തെറ്റിദ്ധരിപ്പിക്കുന്നു

മുഖ്യമന്ത്രി തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചോ എന്നറിയില്ലെന്നായിരുന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. പ്രതിഷേധം നടത്തുന്ന ബിജെപി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും മന്ത്രി പറയുന്നു. അതേസമയം ചര്‍ച്ചകള്‍ക്കായി പോകുന്നുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കാനും കടകംപള്ളി തയ്യാറായിട്ടില്ല. പന്തളം കൊട്ടാരവുമായി നല്ല ബന്ധമാണ് കടകംപള്ളി സുരേന്ദ്രനുള്ളത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ചര്‍ച്ചകള്‍ക്ക് നിയോഗിച്ചതെന്ന് സൂചനയുണ്ട്.

 നേട്ടം കൊയ്യാന്‍ ബിജെപി

നേട്ടം കൊയ്യാന്‍ ബിജെപി

തന്ത്രി കുടുംബം ചര്‍ച്ചയ്ക്കില്ലെന്ന് പറഞ്ഞതോടെ ബിജെപി സമരം ശക്തിപ്പെടുത്തുമെന്നാണ് സൂചന. ഇനി പുനപ്പരിശോധനാ ഹര്‍ജിയെ പിന്തുണച്ചാല്‍ അത് തങ്ങളുടെ വിജയമായി ഉയര്‍ത്തിക്കാണിക്കാനാണ് ബിജെപി ശ്രമിക്കുക. ഇപ്പോള്‍ മഹിളാ മോര്‍ച്ചയുടെ സാന്നിധ്യത്തില്‍ സ്ത്രീകളെ അണിനിരത്തിയുള്ള പ്രതിഷേധങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയ നേതൃത്വുവും ആര്‍എസ്എസും സ്ത്രീപ്രവേശനത്തെ അനുകൂലിച്ചിട്ടും സര്‍ക്കാരിനെതിരെ സമരം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.

ശബരിമലയില്‍ പോയി അയ്യപ്പ ബ്രോയെ കാണണം എന്ന് പറയുന്നവര്‍ ഭക്തരാണോ?ആഞ്ഞടിച്ച് നടി ശ്രിയ രമേശ് ശബരിമലയില്‍ പോയി അയ്യപ്പ ബ്രോയെ കാണണം എന്ന് പറയുന്നവര്‍ ഭക്തരാണോ?ആഞ്ഞടിച്ച് നടി ശ്രിയ രമേശ്

അമേരിക്കയ്ക്ക് മുമ്പേ സൗദിയുണ്ടെന്നത് ഓര്‍ക്കണം; ട്രംപിന് സല്‍മാന്‍ രാജകുമാരന്‍റെ കിടിലന്‍ മറുപടിഅമേരിക്കയ്ക്ക് മുമ്പേ സൗദിയുണ്ടെന്നത് ഓര്‍ക്കണം; ട്രംപിന് സല്‍മാന്‍ രാജകുമാരന്‍റെ കിടിലന്‍ മറുപടി

English summary
sabarimala tantri family not ready to talk with government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X