കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ല; ഉത്സവം മാറ്റിവെക്കണം; തന്ത്രിയുടെ കത്ത്

  • By News Desk
Google Oneindia Malayalam News

പത്തനംതിട്ട: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട് ശബരിമല തന്ത്രിയുടെ കത്ത്. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് ചൂണ്ടികാട്ടിയാണ് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്തയച്ചിരിക്കുന്നത്.

ദേവസ്വം കമ്മീഷണര്‍ക്കാണ് തന്ത്രി കണ്ഠര് മഹേഷ് മോഹനര്‍ കത്ത് നല്‍കിയിരിക്കുന്നത്. നേരത്തെ ശബരിമല നട തുറക്കാനും തുടര്‍ന്ന് ഉത്സവം നടത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് മാറ്റി വെക്കാനാണ് തന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

sabarimala

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസപൂജക്കായി ഭക്തരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കണം, ഉത്സവ ചടങ്ങുകള്‍ ഒഴിവാക്കണം, ഉത്സവ ചടങ്ങുകള്‍ ആരംഭിച്ചാല്‍ അവിടെയെത്തുന്ന ആര്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കേണ്ടതായി വരും, അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഉത്സവ ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല, ഇതിന് പുറമെ രോഗവ്യാപനത്തിന്റെ സാധ്യത കൂടി കണക്കിലെടുക്കണമെന്നും തന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെയായിരുന്നു ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത് പ്രകാരം മാര്‍ച്ച് മാസത്തില്‍ നടത്താനിരുന്ന ഉത്സവം ഈ മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഈ തീരുമാനവുമായി മുന്നോട്ട് പോകുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.

കോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്.. മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തും? മറുതന്ത്രവുമായി ബിജെപികോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്.. മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തും? മറുതന്ത്രവുമായി ബിജെപി

കര്‍ണ്ണാടക മുതല്‍ ഗുജറാത്ത് വരെ; കോണ്‍ഗ്രസ് പതനത്തിന് ഒറ്റ കാരണം; വീഴ്ച്ച എണ്ണി ദേശിയവക്താവ്കര്‍ണ്ണാടക മുതല്‍ ഗുജറാത്ത് വരെ; കോണ്‍ഗ്രസ് പതനത്തിന് ഒറ്റ കാരണം; വീഴ്ച്ച എണ്ണി ദേശിയവക്താവ്

English summary
Sabarimala Tantri Writes Letter To Devaswom Board
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X