Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി കാര്യം അറിഞ്ഞത് പത്രങ്ങളില്‍ നിന്ന്; ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് അറിഞ്ഞില്ല...

മണ്ഡലകാല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന നിരവധി യോഗങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി സ്വാമി അയ്യപ്പന്‍ ക്ഷേത്രമാക്കിയത് ദേവസ്വം വകുപ്പ് മന്ത്രി അറിയാതെ. കഴിഞ്ഞ ദിവസമായിരുന്നു ശബരിമലയുടെ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം' എന്ന പേര് ദേവസ്വം ബോര്‍ഡ് സ്വാമി അയ്യപ്പന്‍ ക്ഷേത്രം' എന്നാക്കി മാറ്റിയത്.

മണ്ഡലകാല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന നിരവധി യോഗങ്ങളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രധാനമായ ഇത്തരമൊരു തീരുമാനം സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താനും ദേവസ്വം വകുപ്പ് മന്ത്രിയായിരുന്ന തന്നോട് സൂചിപ്പിക്കാനെങ്കിലുമുള്ള സാമാന്യ മര്യാദ അദ്ദേഹം കാണിച്ചില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തെന്റെ എഫ്ബി പോസ്റ്റിലൂടെ വ്യക്തമാക്കി.

 അറിയില്ല

അറിയില്ല

ശബരിമല തന്ത്രിയോട് ഇതേ കുറിച്ച് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, തനിക്ക് ഇങ്ങനെയൊരു തീരുമാനത്തെ കുറിച്ച് അറിയില്ല എന്നും തന്നോട് ആരും ഇക്കാര്യത്തിലുള്ള അഭിപ്രായം ആരാഞ്ഞില്ല എന്നും പറയുകയുണ്ടായി.

 ശബരിമല

ശബരിമല

1800കളില്‍ സ്ഥാപിതമായ കേരളത്തിലെ ഏറ്റവും വലുതും പുരാതനവുമായ ക്ഷേത്രങ്ങളിലൊന്നായ ശബരിമല ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിന്റെ സ്ഥാപിത കാലം മുതല്‍ അറിയപ്പെട്ടിരുന്ന പേര് സ്വന്തം നിലയില്‍ മാറ്റാന്‍ ദേവസ്വം ബോര്‍ഡിന് നിയമപരമായി അധികാരമുണ്ടെന്ന് ഞാന്‍ കരുതുന്നില്ലെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

അധികാരമില്ല

അധികാരമില്ല

കേരളത്തിലെ നൂറു കണക്കിന് ക്ഷേത്രങ്ങളില്‍ പെറ്റി ക്ഷേത്രങ്ങളുടെ കാര്യത്തില്‍ പോലും ഇത്തരമൊരു അധികാരമില്ലാത്ത ബോര്‍ഡ് ഇത്രയും നിര്‍ണ്ണായകമായ തീരുമാനം സ്വന്തം നിലയില്‍ സ്വീകരിച്ചതും രഹസ്യമാക്കി വച്ചതും ഗുരുതരമായ നിയമലംഘനമാണ്.

പ്രയാര്‍ ഗോപാലകൃഷ്ണന്‍

തങ്ങള്‍ക്ക് അധികാരമില്ലാത്തൊരു കാര്യം രഹസ്യമായി ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും, മെമ്പര്‍ അജയ് തറയലിനെയും പ്രേരിപ്പിച്ച ചേതോവികാരവും പിന്നിലെ നിഗൂഡതയും എന്തെന്നതിനെ സംബന്ധിച്ച് എനിക്ക് അറിവില്ലെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+