നേരത്തെ നടതുറന്നു!ശബരിമലയില്‍ വീണ്ടും വിവാദം,ആചാരവിരുദ്ധമെന്ന്; ഹിന്ദു സംഘടനകള്‍ കോടതിയിലേക്ക്...
സന്നിധാനത്ത് ആചാരവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വിഷു ഉത്സവത്തിന് നേരത്തെ നടതുറന്നത് വിവാദമാകുന്നു. നിശ്ചയിച്ചതിലും നേരത്തെ ക്ഷേത്രനട തുറന്നത് ആചാരവിരുദ്ധമാണെന്നാണ് ഹിന്ദു സംഘടനകള്‍ ആരോപിക്കുന്നത്. ശബരിമലയില്‍ തുടര്‍ച്ചയായി ആചാരവിരുദ്ധ പ്രവര്ത്തനങ്ങളുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കോടതി സമീപിക്കാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം.
എന്നാല്‍ സന്നിധാനത്ത് ആചാരവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വിഷു ഉത്സവത്തിനായി നേരത്തെ നടതുറന്നതെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള വിലക്ക് ലംഘിച്ച് ഒരു വ്യവസായിയുടെ നേതൃത്വത്തില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിച്ചതും വിവാദമായിരുന്നു. ഈ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

വൈകീട്ട് തുറക്കുമെന്ന് പറഞ്ഞിട്ട് രാവിലെ നട തുറന്നു...
വിഷു ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ പത്തിനാണ് സന്നിധാനത്ത് നേരത്തെ നട തുറന്നത്. രാവിലെ അഞ്ചു മണിക്ക് നട തുറന്നതാണ് വിവാദമായിരിക്കുന്നത്. എന്നാല്‍ ഏപ്രില്‍ പത്തിന് വൈകീട്ട് അഞ്ചിന് നട തുറക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

തന്ത്രിയുടെ നിര്‍ദേശ പ്രകാരമെന്ന്...
തന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് നേരത്തെ നട തുറന്നതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. അതേസമയം, സംഭവം വിവാദമായതോടെ ദേവസ്വം വിജിലന്‍സും, ദേവസ്വം ബോര്‍ഡ് കമ്മീഷണറും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഹിന്ദു സംഘടനകള്‍ കോടതിയിലേക്ക്...
ശബരിമലയിലും സന്നിധാനത്തും ആചാരലംഘനങ്ങളും, ആചാര വിരുദ്ധ പ്രവര്‍ത്തനങ്ങളും ആവര്‍ത്തിക്കുന്നുവെന്നാണ് ഹിന്ദു സംഘടനകളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹിന്ദു സംഘടനകള്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

യുവതികള്‍ ദര്‍ശനം നടത്തിയ ചിത്രങ്ങള്‍...
കുറച്ച ദിവസങ്ങള്‍ക്ക് മുന്‍പാണ് ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന പേരിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. ചിത്രം വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാനും ദേവസ്വം മന്ത്രി നിര്‍ദേശിച്ചിരുന്നു.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications