കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുലാമാസ പൂജകൾക്ക് ശേഷം ശബരിമല നട ഇന്ന് അടയ്ക്കും; യുവതികളെത്താൻ സാധ്യത, കനത്ത സുരക്ഷ

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമലയിൽ ഇന്ന് നടയടയ്ക്കും | Morning News Focus | Oneindia Malayalam

പമ്പ: തുലാമാസ പൂജകൾ കഴിയുന്നതോടെ ശബരിമല നട ഇന്നടയ്ക്കും. പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ നട തുറന്നപ്പോൾ നാളിതുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങളും നാടകീയ സംഭവങ്ങൾക്കുമാണ് ഇത്തവണ സന്നിധാനം സാക്ഷിയായത്.

പ്രതിഷേധങ്ങൾക്കിടയിലും വൻ ഭക്തജനത്തിരക്കാണ് ഇക്കുറിയും ശബരിമലയിൽ അനുഭവപ്പെട്ടത്. ശക്തമായ പോലീസ് സുരക്ഷയാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിരിക്കുന്നത്. സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായെങ്കിലും 50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ ഇതുവരെ ദർശനം സാധ്യമായില്ല. നാലുദിവസത്തിനിടെ 10 സ്ത്രീകളാണ് സന്നിധാനത്തേയ്ക്കെത്താൻ മുന്നോട്ട് വന്നെതെങ്കിലും പ്രതിഷേധംകാരണം മടങ്ങേണ്ട സ്ഥിതിയിലായിരുന്നു.

sabarimala

നട അടയ്ക്കുന്ന ദിവസമായ തിങ്കളാഴ്ചയും യുവതികൾ മല കയറാൻ എത്താനുള്ള സാധ്യത മുന്നിൽകണ്ട് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ശബരിമലയിൽ തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്തിയ ബിജെപി നേതാക്കളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. യുവതികൾ എത്തുന്നത് തടയുന്നതിനായി സന്നിധാനത്തടക്കം പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുകയാണ്.

യുവതി പ്രവേശനത്തെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾക്ക് അയവു വന്നില്ലെങ്കിൽ മണ്ഡലകാലവും മകരവിളക്ക് സീസണും വെല്ലുവിളി നിറഞ്ഞതായിരിക്കും. അതേസമയം പൂജാ അവധികൾക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കുമ്പോൾ വിധി പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇരുപതോളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.

ഹർജികൾ എന്ന് പരിഗണിക്കണമെന്ന കാര്യത്തിൽ അടുത്തമാസം മാത്രമെ കോടതി തീരുമാനം ഉണ്ടാകു എന്നാണ് സൂചന. സുപ്രീംകോടതി വിധിക്കെതിരെ അയ്യപ്പസേവാസംഘം റിവ്യൂ ഹർജി നൽകുമെന്ന് അറിയിച്ചിരുന്നു. അതേസമയം ശബരിമലയിൽ അന്യമതസ്ഥർ കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭ കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

സംഘർഷഭരിതമായി സന്നിധാനം, ഇന്ന് ശബരിമലയിലേക്ക് എത്തിയത് നാല് സ്ത്രീകൾ, ഒരാൾ തളർന്ന് വീണു!സംഘർഷഭരിതമായി സന്നിധാനം, ഇന്ന് ശബരിമലയിലേക്ക് എത്തിയത് നാല് സ്ത്രീകൾ, ഒരാൾ തളർന്ന് വീണു!

തിരക്കുള്ള സമയത്ത് 'നുണ ബോംബ്' പൊട്ടിച്ചാല്‍ പോലും തിരക്കുണ്ടാക്കി ആളുകള്‍ മരണപ്പെടാം; തുമ്മാരുകുടിതിരക്കുള്ള സമയത്ത് 'നുണ ബോംബ്' പൊട്ടിച്ചാല്‍ പോലും തിരക്കുണ്ടാക്കി ആളുകള്‍ മരണപ്പെടാം; തുമ്മാരുകുടി

English summary
sabarimala temple will close today, tight security in pamba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X