കനത്ത പോലീസ് വലയത്തിൽ ശബരിമല, സുരക്ഷയൊരുക്കാൻ 15 വനിതാ പോലീസുകാരും സന്നിധാനത്ത്
#Kerala: Devotees begin the trek from Nilakkal base camp to #SabarimalaTemple. The temple will open today evening and will be closed after the 'Athazha puja' tomorrow evening. pic.twitter.com/nK47UGMang
— ANI (@ANI) November 5, 2018
#Kerala: Police deployed at Nilakkal base camp as #SabarimalaTemple is scheduled to open for prayers today evening. pic.twitter.com/iq7LWFD237
— ANI (@ANI) November 5, 2018
Recommended Video

പമ്പ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ പമ്പയിലും സന്നിധാനത്തും സുരക്ഷ ശക്തമാക്കി. 20 കമാന്റോകളും 100 വനിതാ പോലീസുകാരും ഉൾപ്പെടെ 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്തേയ്ക്കുള്ള എല്ലാ വഴികളിലും പരിശോധന നടത്തുന്നുണ്ട്.
തുലാമാസ പൂജകൾക്കാിയ നട തുറന്നപ്പോൾ സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പോലീസ്. സന്നിധാനത്ത് 15 വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 50 വയസിന് മുകളിലുള്ളവരാണ് ഇവർ.
കനത്ത സുരക്ഷ
തുലാമാസ പൂജകൾക്കായി നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ പഴുതടച്ച സുരക്ഷ ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലുകൾ ഉതിർക്കുന്ന വാഹനവും സജ്ജമാക്കിയിട്ടുണ്ട്. മുൻപ് നടന്ന സംഘർഷങ്ങളിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ മുഖം തിരിച്ചറിയാൻ സാധിക്കുന്ന 12 ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ നിരീക്ഷണ ക്യാമറകളും സന്നിധാനത്ത് സ്ഥാപിച്ചിട്ടുണ്ട്.
അഞ്ച് മണിക്ക്
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കുന്നത്. ഉച്ചയോട് കൂടി മാത്രയെ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തി വിടുകയുള്ളു. ഇരുമുടിക്കെട്ടില്ലാത്തവരെ തടയുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് അറിയിച്ചു. അതേസമയം തിരിച്ചറിയൽ രേഖകൾ ഉള്ളവരെ മാത്രമെ സന്നിധാനത്തേയ്ക്ക് കടത്തി വിടാൻ അനുവാദമുളളു. മാധ്യമപ്രവർത്തകർക്ക് പമ്പയിലേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഞായറാഴ്ച് വൈകിട്ട് തന്നെ പിൻവലിച്ചിരുന്നു.
നിരോധനാജ്ഞ
സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലനിൽക്കുകയാണ്. നിലക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തീയതി അർധരാത്രിവരെ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ മേഖല അനിൽ കാന്തിന്റെ നേതൃത്വത്തിലാണ് ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് ആനന്ദകൃഷ്ണന്‍ ജോയിന്റ് പോലീസ് കോര്‍ഡിനേറ്റര്‍ ആയിരിക്കും. പത്ത് വീതം എസ്പിമാരും ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും.
സംഘർഷത്തിന് സാധ്യത
ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാൻ സ്ത്രീകളെ അണിനിരത്തി വലിയ പ്രക്ഷോഭങ്ങൾക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യം ഉണ്ടായാൽ 50 വയസിന് മുകളിൽ പ്രായമുള്ള 15 പേരെക്കൂടി സന്നിധാനത്ത് വിന്യസിക്കും. പമ്പയിൽ 100 വനിതാ പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
നിരീക്ഷണത്തിൽ
പമ്പയിലും സന്നിധാനത്തുമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച പോലീസ് അവരുടെ സൈബർ ഇടപാടുകൾ നിരീക്ഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തുന്നുണ്ടോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സ്ത്രീ പ്രവേശനം തടയാൻ എന്തെങ്കിലും തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ മുൻകരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications