• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കനത്ത പോലീസ് വലയത്തിൽ ശബരിമല, സുരക്ഷയൊരുക്കാൻ 15 വനിതാ പോലീസുകാരും സന്നിധാനത്ത്

 • By Goury Viswanathan

Newest First Oldest First
6:37 PM, 5 Nov
ദര്‍ശനത്തിനായി ചേര്‍ത്തല സ്വദേശിനി അഞ്ജു പമ്പയിലെത്തി, സുരക്ഷ ഒരുക്കണമെന്ന് ആവശ്യം, യുവതികളുടെ പശ്ചാത്തലം പരിശോധിക്കുകയാണെന്ന് പോലീസ്‌
5:00 PM, 5 Nov
ചിത്തിരആട്ടത്തിനായി ശബരിമല നട തുറന്നു
4:48 PM, 5 Nov
ചിത്തിര ആട്ടത്തിനായി നട അല്‍പ്പസമയത്തിനകം തുറക്കും, ഇലവുങ്കല്‍ തുടങ്ങി സന്നിധാനം വരെ കനത്ത സുരക്ഷ
4:24 PM, 5 Nov
പതിവിന് വിപരീതമായി ചിത്തിര ആട്ടത്തിരുനാൾ പൂജകൾക്കായി സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്, അയ്യായിരത്തിൽ അധികം ആളുകൾ മല ചവിട്ടി
4:23 PM, 5 Nov
ശബരിമലയിൽ അക്രമം നടത്തിയ പോലീസുകാർക്കെതിരെ നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ഭക്തരെ ആക്രമിച്ചതിനും, വാഹനങ്ങൾ തകർത്തതിനും പോലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി ചോദിച്ചു. അക്രമം നടത്തിയവർക്കെതിരെ വകുപ്പ് തല അന്വേഷണവും നടപടിയും വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
3:08 PM, 5 Nov
ശ്രീധരൻ പിള്ള പറഞ്ഞതിലെല്ലാം ഉറച്ചുനിൽക്കുന്നുവെന്ന് എം ടി രമേശ്. അഭിഭാഷകൻ എന്ന നിലയിൽ ശ്രീധരൻ പിള്ളയോട് നിയമോപദേശം തേടുകയാണ് തന്ത്രി ചെയ്തത്. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രമെടുത്ത് വ്യാജപ്രചാരണം നടക്കുകയാണെന്നും എംടി രമേശ്.
3:05 PM, 5 Nov
ശബരിമല വിഷയത്തില്‍ ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീധരൻ പിള്ള നീലവെള്ളത്തിൽ വീണ കുറുക്കനെന്നും ചെന്നിത്തല
3:04 PM, 5 Nov
വിവാദ പ്രസംഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ. ശബരിമലയിലെ ആക്രമണങ്ങളുടെ ആസൂത്രകൻ ശ്രീധരൻ പിള്ളയാണെന്ന് തെളിഞ്ഞെന്നും കോടിയേരി പറഞ്ഞു
12:45 PM, 5 Nov
ശബരിമലയുടെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ക്രമസമാധാനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും കോടതി
12:42 PM, 5 Nov
നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസിയിൽ പുറപ്പെട്ട തീർത്ഥാടകരുടെ ആദ്യം സംഘം നിലയ്ക്കലിലെത്തി
12:29 PM, 5 Nov
ശബരിമല തീർത്ഥാടകരെ പോലീസ് തടഞ്ഞതിൽ കൊല്ലത്തും പ്രതിഷേധം. കെഎസ്ആർടിസി ബസുകൾ തടഞ്ഞു
12:28 PM, 5 Nov
നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ഏറെ അസ്വസ്ഥനായാണ് അന്ന് തന്നെ തന്ത്രി വിളിച്ചത്. യുവതികള്‍ കയറുമ്പോള്‍ നട അടച്ചിട്ടാല്‍ കോടതിയലക്ഷ്യമാകില്ലേ എന്ന് തന്ത്രി തന്നോട് ചോദിച്ചു. തിരുമേനി ഒറ്റയ്ക്കല്ലെന്ന് താന്‍ മറുപടി നല്‍കിയെന്നും ശ്രീധരൻ പിള്ള
11:49 AM, 5 Nov
തന്ത്രിയുടെ മുറിക്ക് സമീപം മൊബൈൽ ജാമ്മർ സ്ഥാപിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമെന്ന് വിശദീകരണം
11:46 AM, 5 Nov
ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനം നവംബർ 14നകം പൂർത്തിയാക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ. സന്നിധാനത്ത് 31 നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു.
11:36 AM, 5 Nov
തന്ത്രിയേയും മേൽശാന്തിയേയും കാണുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കി. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നിർദ്ദേശം
11:35 AM, 5 Nov
ഹിന്ദു ഐക്യ വേദി അധ്യക്ഷ കെപി ശശികല നിലയ്ക്കലിലെത്തി. സ്വകാര്യവാഹനങ്ങൾക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ബസിൽ പമ്പയിലെത്താൻ നീക്കം
11:33 AM, 5 Nov
നിലയ്ക്കലിൽ തീർത്ഥാടകരെ കടത്തി വിടാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം തമ്പാനൂരിൽ ബിജെപി പ്രവർത്തകർ കെഎസ്ആർടിസി ബസുകൾ തടഞ്ഞു.
11:02 AM, 5 Nov
പമ്പയിലേക്ക് 22 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും
10:48 AM, 5 Nov
ശബരിമലയിലേക്ക് പോകാൻ എകെജി സെന്ററിൽ പോയി കെഎസ്ആർടിസി ബസ് ചോദിക്കേണ്ട അവസ്ഥയാണെന്ന് ശ്രീധരൻ പിള്ള. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപതനമെന്നും വിമർശനം
10:46 AM, 5 Nov
സന്നിധാനത്ത് കമാന്റോകളെ വിന്യസിച്ചു. 15 വനിതാ പോലീസുകാരും സന്നിധാനത്ത് എത്തി.
10:45 AM, 5 Nov
500ൽ അധികം ഭക്തന്മാർ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് നീങ്ങുന്നു. തിരക്ക് കാരണം പോലീസ് വാഹനങ്ങൾക്കും കടന്ന് പോകാൻ തടസ്സം അനുഭവപ്പെടുന്നു.
10:02 AM, 5 Nov
സന്നിധാനത്ത് ഗസ്റ്റ് ഹൗസുകളിൽ താമസം അനുവദിക്കില്ല. മുറികൾ പൂട്ടി താക്കോൽ നൽകാൻ പോലീസ് നിർദ്ദേശം നൽകി. ദേവസ്വം, വനം, വൈദ്യുതി , ജല വകുപ്പുകൾക്കാണ് ഇവിടെ ഗസ്റ്റ് ഹൗസുകളുള്ളത്.
10:00 AM, 5 Nov
2300ഓളം പോലീസ് ഉദ്യോഗസ്ഥരാണ് സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത്. സന്നിധാനവും പരിസരവും പോലീസ് നിയന്ത്രണത്തിലാണ്
9:58 AM, 5 Nov
എരുമേലിയിൽ നിന്ന് നിലയ്ക്കിലേക്ക് രണ്ട് വാഹനങ്ങൾ വീതം കടത്തിവിടും. നിശ്ചിത ഇടവേളകളിൽ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയാണ് കടത്തി വിടുന്നത്.
9:55 AM, 5 Nov
എരുമേലിയിൽ നിന്ന് കെഎസ്ആർടിസി സർവീസ് തുടങ്ങി. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് തീർത്ഥാടകരെ കടത്തിവിടുന്നു. കാൽനടയായാണ് തീർത്ഥാടകർ പമ്പയിലേക്ക് പോകുന്നത്.22 കിലോമീറ്ററാണ് പമ്പയിൽ നിന്നും നിലയ്ക്കലിലേക്കുള്ള ദൂരം
9:54 AM, 5 Nov
ശബരിമലയിലേക്കുള്ള തീർത്ഥാടകർ ഏരുമേലിയിൽ എത്തിത്തുടങ്ങി. സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിനാൽ എരുമേലിയിൽ തീർത്ഥാടക‍ർ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് വാഹനങ്ങൾ കടത്തി വിട്ടുതുടങ്ങി
9:47 AM, 5 Nov
നിലയ്ക്കലിൽ വാക്കേറ്റത്തെ തുടർന്ന് പമ്പയിലേക്ക് പോകാൻ തീർത്ഥാടകരെ പോലീസ് അനുവദിച്ചു. തീർത്ഥാടകരെ വെവ്വേറെ പമ്പയിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് പൊലീസ് ആദ്യം പറഞ്ഞിരുന്നു. ഒരുമിച്ച് ബസിൽ പമ്പയിലേക്ക് വിടാമെന്നാണ് പൊലീസ് അറിയിച്ചത്.

cmsvideo
  ശബരിമല നട ഇന്ന് തുറക്കും, കനത്ത സുരക്ഷ ഒരുക്കി പോലീസ്. | Oneindia Malayalam

  പമ്പ: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറക്കാനിരിക്കെ പമ്പയിലും സന്നിധാനത്തും സുരക്ഷ ശക്തമാക്കി. 20 കമാന്റോകളും 100 വനിതാ പോലീസുകാരും ഉൾപ്പെടെ 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ വിന്യസിച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സന്നിധാനത്തേയ്ക്കുള്ള എല്ലാ വഴികളിലും പരിശോധന നടത്തുന്നുണ്ട്.

  തുലാമാസ പൂജകൾക്കാിയ നട തുറന്നപ്പോൾ സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പോലീസ്. സന്നിധാനത്ത് 15 വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 50 വയസിന് മുകളിലുള്ളവരാണ് ഇവർ.

  കനത്ത സുരക്ഷ

  കനത്ത സുരക്ഷ

  തുലാമാസ പൂജകൾക്കായി നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ പഴുതടച്ച സുരക്ഷ ശബരിമലയിൽ ഒരുക്കിയിരിക്കുന്നത്. അടിയന്തിര സാഹചര്യങ്ങളുണ്ടായാൽ നേരിടാൻ ജലപീരങ്കിയും കണ്ണീർ വാതക ഷെല്ലുകൾ ഉതിർക്കുന്ന വാഹനവും സജ്ജമാക്കിയിട്ടുണ്ട്. മുൻപ് നടന്ന സംഘർഷങ്ങളിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ മുഖം തിരിച്ചറിയാൻ സാധിക്കുന്ന 12 ക്യാമറകളും സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ നിരീക്ഷണ ക്യാമറകളും സന്നിധാനത്ത് സ്ഥാപിച്ചിട്ടുണ്ട്.

  അഞ്ച് മണിക്ക്

  അഞ്ച് മണിക്ക്

  തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കുന്നത്. ഉച്ചയോട് കൂടി മാത്രയെ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തി വിടുകയുള്ളു. ഇരുമുടിക്കെട്ടില്ലാത്തവരെ തടയുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് പോലീസ് അറിയിച്ചു. അതേസമയം തിരിച്ചറിയൽ രേഖകൾ ഉള്ളവരെ മാത്രമെ സന്നിധാനത്തേയ്ക്ക് കടത്തി വിടാൻ അനുവാദമുളളു. മാധ്യമപ്രവർത്തകർക്ക് പമ്പയിലേക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഞായറാഴ്ച് വൈകിട്ട് തന്നെ പിൻവലിച്ചിരുന്നു.

  നിരോധനാജ്ഞ

  നിരോധനാജ്ഞ

  സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ നിലനിൽക്കുകയാണ്. നിലക്കൽ, ഇലവുങ്കൽ, പമ്പ, സന്നിധാനം എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തീയതി അർധരാത്രിവരെ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണ മേഖല അനിൽ കാന്തിന്റെ നേതൃത്വത്തിലാണ് ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ. പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് ആനന്ദകൃഷ്ണന്‍ ജോയിന്റ് പോലീസ് കോര്‍ഡിനേറ്റര്‍ ആയിരിക്കും. പത്ത് വീതം എസ്പിമാരും ഡിവൈഎസ്പിമാരും ഡ്യൂട്ടിയിലുണ്ടാകും.

  സംഘർഷത്തിന് സാധ്യത

  സംഘർഷത്തിന് സാധ്യത

  ശബരിമലയിൽ സ്ത്രീ പ്രവേശനം തടയാൻ സ്ത്രീകളെ അണിനിരത്തി വലിയ പ്രക്ഷോഭങ്ങൾക്ക് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിലാണ് വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിച്ചിരിക്കുന്നത്. അടിയന്തിര സാഹചര്യം ഉണ്ടായാൽ 50 വയസിന് മുകളിൽ പ്രായമുള്ള 15 പേരെക്കൂടി സന്നിധാനത്ത് വിന്യസിക്കും. പമ്പയിൽ 100 വനിതാ പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.

  നിരീക്ഷണത്തിൽ

  നിരീക്ഷണത്തിൽ

  പമ്പയിലും സന്നിധാനത്തുമുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച പോലീസ് അവരുടെ സൈബർ ഇടപാടുകൾ നിരീക്ഷിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ നടത്തുന്നുണ്ടോയെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. സ്ത്രീ പ്രവേശനം തടയാൻ എന്തെങ്കിലും തരത്തിലുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ മുൻകരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

  ആന്ധ്രയില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി; മുന്‍ മന്ത്രിമാര്‍ രാജിവച്ചു!! ഉമ്മന്‍ചാണ്ടിയുടെ നീക്കം പാളി

  മല ചവിട്ടാൻ മാലയിട്ടതുമുതൽ നുണപ്രചാരണം; നിരീശ്വരവാദിയെന്ന പ്രചാരണത്തിന് മറുപടിയുമായി സൂര്യ ദേവാർച്ച

  English summary
  sabarimala temple will open today for chithiraatta thirunal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more