കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും; ഭക്തർക്ക് നാളെ മുതൽ ദർശനം നടത്താം

ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും; ഭക്തർക്ക് നാളെ മുതൽ ദർശനം നടത്താം

Google Oneindia Malayalam News

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കൽ. തുടർന്ന് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിക്കും.

നട തുറക്കുന്ന ഇന്ന് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല. പകരം, ക്ഷേത്രത്തിലേക്ക് ഭക്തര്‍ക്കുളള പ്രവേശനം നാളെ മുതല്‍ കരിമല വഴി കാനനപാതയിലൂടെ ഉണ്ടാകും. വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുന്നത്.

ജനുവരി 14 നാണ് മകവിളക്ക്. മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്.

1

അതേ സമയം, തിരുവാ ഭരണ ഘോഷ യാത്ര ജനുവരി 12 - ന് പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്ന് സന്നിധാനത്തേയ്ക്ക് പുറപ്പെടും. മകര വിളക്ക് കണക്കിൽ എടുത്ത് പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. മാളികപ്പുറം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൗണ്ടറുകൾ തുറക്കും എന്നാണ് വിവരം. അഞ്ച് ലക്ഷം ടിൻ അരവണ കരുതൽ ശേഖരവുമായി ഉണ്ട്. വരുന്ന മകര വിളക്ക് കണക്കിൽ എടുത്ത് കനത്ത് സുരക്ഷ ക്രമീകരണങ്ങൾ ആണ് പമ്പ, നിലയ്ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, 41 ദിവസം നീണ്ടു നിന്ന മണ്ഡലപൂജ കാലത്ത് 11 ലക്ഷം തീർത്ഥാടകർ ആണ് സന്നിധാനത്ത് ദർശനത്തിന് വേണ്ടി എത്തിയത്.

ഗോഡ്‌സയെ അഭിനന്ദിച്ച് ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; മതനേതാവിനെ അറസ്റ്റ് ചെയ്തുഗോഡ്‌സയെ അഭിനന്ദിച്ച് ഗാന്ധിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം; മതനേതാവിനെ അറസ്റ്റ് ചെയ്തു

2

എന്നാൽ, ശബരിമലയില്‍ മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന് വേണ്ടി കഴിഞ്ഞ മാസം തുടക്കമായിരുന്നു. വൃശ്ചികം ഒന്നിന് ചൊവ്വാഴ്ച വെളുപ്പിന് നാല് മണിക്ക് പുതിയ മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി ശബരിമല നട തുറന്നിരുന്നു. ഒരു ദിവസം 30,000 പേര്‍ക്കാണ് ദര്‍ശനം അനുവദിച്ചിട്ടുള്ളത് എങ്കിലും ആദ്യ നാലു ദിവസങ്ങളില്‍ ശരാശരി 8000 പേര്‍ മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ എന്നാണ് റിപ്പോർട്ട്.

3

അതേ സമയം, സന്നിധാനത്ത് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന കഴിഞ്ഞ ശനിയാഴ്ച നടന്നിരുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്ക അങ്കി ഘോഷയാത്ര ശനിയാഴ്ച ഉച്ചയോടെ പമ്പയില്‍ എത്തിച്ചേർന്നു. മണ്ഡലപൂജക്ക് മുന്നോടിയായുള്ള ദീപാരാധനയായാണ് ശബരിമലയിൽ തങ്ക അങ്കി നടത്തിയത്.ശരണമന്ത്രങ്ങളോടും വ്യതാനുഷ്ടാന നിറവിലും മലകയറുന്ന അയ്യപ്പ ഭക്തർക്ക് ദർശന സുകൃതമാണ് ഈ തങ്ക അങ്കി ദീപാരാധന. ശനിയാഴ്ച 3 മണി വരെ പമ്പാ ഗണപതി കോവിലിൽ ദർശനത്തിന് വയ്ച്ചു. തുടർന്ന് ഘോഷയാത്രടോയെ തന്നെ പെട്ടിയിലാക്കി ചുമന്ന് കൊണ്ട് അയ്യപ്പ സേവാ സംഘം പ്രവർത്തകർ സന്നിധാനത്ത് തങ്ക അങ്കി എത്തിച്ചു.

നടിയെ ആക്രമിച്ച കേസ് ഇനി എന്താകും? വിചാരണ നിർത്തിവെയ്ക്കണം; പൊലീസ് ഹർജി ഇന്ന് കോടതിയിൽനടിയെ ആക്രമിച്ച കേസ് ഇനി എന്താകും? വിചാരണ നിർത്തിവെയ്ക്കണം; പൊലീസ് ഹർജി ഇന്ന് കോടതിയിൽ

2

തങ്ക അങ്കി ഘോഷയാത്ര കഴിഞ്ഞ ബുധനാഴ്ച ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും ആണ് പുറപ്പെട്ടത്. വിവിധ സ്ഥലങ്ങളില്‍ ഘോഷയാത്രക്ക് മികച്ച സ്വീകരണം ലഭിച്ചിരുന്നു. പുറപ്പെട്ട ഘോഷയാത്ര ളാഹ സത്രത്തില്‍ തങ്ങി. തുടർന്ന് പുലര്‍ച്ചെ ആണ് പമ്പയിലേക്ക് പുറപ്പെട്ടിരുന്നത്. ശരംകുത്തിയില്‍ വെച്ച് ദേവസ്വം അധികൃതരും അയപ്പഭക്തരും ചേര്‍ന്ന് സ്വീകരിച്ചു. പമ്പയില്‍ അയ്യപ്പ ഭക്തകര്‍ക്ക് തങ്കഅങ്കി ദര്‍ശനത്തിനുള്ള അവസരം ഒരുക്കിയിരുന്നു. കൊടി മരചുവട്ടില്‍ വച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും മെമ്പര്‍മാരും ചേര്‍ന്ന് സ്വീകരിച്ചിരുന്നു.

2

തുടർന്ന് സോപാനത്ത് തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരിയും ഏറ്റുവാങ്ങി. തുടർന്ന് തങ്ക അങ്കി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. മണ്ഡല കാല തീർഥാടനത്തിന് സമാപ്തി കുറിച്ചുളള മണ്ഡലപൂജ പിറ്റേ ദിവസവും നടന്നു.

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

English summary
Sabarimala temple will open today; Devotees Can Take Darshan From Tomorrow Onwards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X