Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതികള്‍ പിന്‍മാറണം.. പൂജ ബഹിഷ്കരിച്ച് പ്രതിഷേധവുമായി പരികര്‍മ്മികള്‍

ശബരിമലയിലെ യുവതി പ്രവേശനത്തെ എതിര്‍ത്ത് കൊണ്ടുള്ള പ്രതിഷേധം മറ്റൊരു തലത്തിലേക്ക്.സുപ്രീം കോടതി വിധി വന്നശേഷം നടതുറന്ന മൂന്നാം ദിവസമാണ് ഇന്ന് പോലീസ് സംരക്ഷണത്തില്‍ രണ്ട് യുവതികള്‍ സന്നിധാനത്ത് വരെ എത്തിയിരുന്നു. ഇതോടെ യുവതികളെ കടത്തിവിടരുതെന്ന് ആവശ്യപ്പെട്ട് മേല്‍ശാന്തി മഠത്തിലേയും തന്ത്രി മഠത്തിലേയും പരികര്‍മികള്‍ പൂജകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുകയാണ്. പതിനെട്ടാം പടിക്ക് തൊട്ട് താഴെയാണ് ശരണം വിളിച്ച് ഇവര്‍ പ്രതിഷേധിക്കുന്നത്.

യുവതികളെ യാതൊരു കാരണവശാലും മലകയറാന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇവര്‍ക്കൊപ്പം ദേവസ്വം വകുപ്പ് ജീവനക്കാരും വിശ്വാസികളും ഇവിടെ പ്രതിഷേധിക്കുന്നുണ്ട്.

 രാവിലെയോടെ

രാവിലെയോടെ

രാവിലെ ഏഴോടെയാണ് പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നും ഹൈദരാബാദില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിതയും കൊച്ചി സ്വദേശിയും ആക്റ്റിവിസ്റ്റുമായ രഹ്ന ഫാത്തിമയും കനത്ത പോലീസ് സംരക്ഷണത്തില്‍ മലകയറാന്‍ തുടങ്ങിയത്. സ്ത്രീ സംരക്ഷണത്തിന് വേണ്ടി പൊരുതുകയാണെന്നായിരുന്നു മലകയറുന്നതിനിടെ കവിത മാധ്യമങ്ങളോട് പ്രതികരിച്ചത്.

 കനത്ത പ്രതിഷേധം

കനത്ത പ്രതിഷേധം

രഹ്ന ഫാത്തിമ കറുപ്പണിഞ്ഞ് ഇരുമുടി കെട്ടുമായും കവിതയെ പോലീസ് വേഷത്തിലുമാണ് മലകയറ്റിയത്. നൂറോളം പോലീസുകാരുടെ അകമ്പടിയോടെയാണ് യുവതികള്‍ നടപന്തലിലേക്ക് എത്തിയത്. അതുവരെ യാതൊരു പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ നടപന്തലിലേക്ക് കടക്കാന്‍ സാധിക്കാത്ത വിധത്തില്‍ ഭക്തര്‍ പ്രതിഷേധം തീര്‍ത്തതോടെ കാര്യങ്ങള്‍ കൈവിട്ടു.

 തയ്യാറായില്ല

തയ്യാറായില്ല

യുവതികള്‍ നടപ്പന്തലില്‍ എത്തിയതോടെ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് ആചാരലംഘനമാണെന്ന വാദം ഉയര്‍ത്തിയാ ഭക്തര്‍ പ്രതിഷേധം ശക്തമാക്കി. ഐജി ശ്രീജിത്ത് ഭക്തരോട് സംസാരിച്ചെങ്കിലും യുവതികളെ കടത്തിവിടാന്‍ അവര്‍ തയ്യാറല്ലായിരുന്നു.

 പ്രതിഷേധം

പ്രതിഷേധം

ഇതിന് പിന്നാലെയാണ് യുവതികളുടെ മലകയറാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് പൂജകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കാന്‍ പരികര്‍മ്മികള്‍ തിരുമാനിച്ചത്. പതിനെട്ടാം പടിക്ക് താഴെ ഇരുന്ന് ശരണം വിളികളോടെയാണ് പരികര്‍മ്മികള്‍ പ്രതിഷേധിക്കുന്നത്. സന്നിധാനം മേല്‍ശാന്തിയുടേയും മാളികപ്പുറം മേല്‍ശാന്തിയുടേയും മുഴുവന്‍ പരികര്‍മ്മികളുമാണ് പൂജ ബഹിഷ്കരിച്ച് സമരം നടത്തുന്നത്.

 ശ്രീകോവിലുകള്‍ തുറന്ന്

ശ്രീകോവിലുകള്‍ തുറന്ന്

ശബരിമല ശ്രീകോവിലും മാളികപ്പുറം ശ്രീകോവിലും തുറന്നിട്ടുകൊണ്ടാണ് പൂജാരിമര്‍ പ്രതിഷേധിക്കുന്നത്. 30 ലേറെ പേരാണ് പൂജ നിര്‍ത്തിവെച്ച് ശരണം വിളിച്ച് പ്രതിഷേധിക്കുന്നത്. അതേസമംയ ദേവസ്വം ബോര്‍ഡ് ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്, എന്നാല്‍ മലകയറുന്ന ഭക്തര്‍ക്ക് ഇവര്‍ യാതൊരു വിധത്തിലും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നില്ല.

 യുവതികളെ കയറ്റില്ല

യുവതികളെ കയറ്റില്ല

യുവതികള്‍ ഒരു കാരണവശാലും ശബരിമല സന്നിധാനത്ത് പ്രവേശിക്കരുതെന്നാണ് ഇവരുടെ ആവശ്യം. ആക്റ്റിവിസ്റ്റുകളെ മലകയറ്റാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അതുവരെ പ്രതിഷേധം തുടരുമെന്നും പൂജാരിമാര്‍ പറയുന്നുണ്ട്..

 നടയടക്കും

നടയടക്കും

അതിനിടെ യുവതികള്‍ മലയില്‍ എത്തിയാല്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവന് പന്തളം കൊട്ടാരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആചാരലംഘനം നടത്തിയാല്‍ മറ്റൊന്നും നോക്കാതെ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാര നിര്‍വ്വാഹക സമിതി സെക്രട്ടറി നാരായണ വര്‍മ്മയാണ് നിര്‍ദ്ദേശം നല്‍കിയത്.

Recommended Video

cmsvideo
    ശബരിമലയെ കര്‍ണ്ണാടകയ്‌ക്കോ തമിഴ്‌നാടിനോ നല്‍കൂ | Oneindia Malayalam
     നിലപാട്

    നിലപാട്

    അതേസമയം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത് ആക്റ്റിവിസ്റ്റുകള്‍ ആണെന്നും അതിലൊരാള്‍ ആക്റ്റിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി പ്രതികരിച്ചത്. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+