ശബരിമല കവര്‍ച്ച; ഒന്നര വര്‍ഷത്തിനു ശേഷം വിജിലന്‍സ് ഏറ്റെടുത്തു
കൊച്ചി: ഒടുവില്‍ ശബരിമല കവര്‍ച്ചാ കേസ് വിജിലന്‍സ് ഏറ്റെടുത്തു. ഒന്നര വര്‍ഷത്തിനു മുന്നേ നടന്ന കവര്‍ച്ചാ കേസാണ് വിജിലന്‍സ് ഏറ്റെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ച് കേസന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒന്നരവര്‍ഷമായി സര്‍ക്കാറിനെ സമീപിക്കുന്നു.
എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഇത് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ പോലീസ് അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം വിജിലന്‍സിനെ ഏല്‍പ്പിക്കുകയായിരുന്നു. കേസ് അന്വേഷിച്ചിരുന്ന പമ്പ പോലീസ് വീഴ്ച വരുത്തിയെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് മേധാവിക്ക് നല്‍കുമെന്നാണ് വിവരം.

ജീവനക്കാരെ പിടികൂടി
2015 ജനുവരിയില്‍ ശബരിമലയില്‍ നിന്നും ഭണ്ഡാരത്തിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സ് ആറ് ജീവനക്കാരെ പിടികൂടിയിരുന്നു.

തുടര്‍ നടപടികള്‍
പിടികൂടിയവരില്‍ നിന്നും 10.62 ലക്ഷം രൂപയും 11ഗ്രാം സ്വര്‍ണ്ണവും പിടികൂടിയിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും കൈകൊണ്ടില്ല.

വിവരങ്ങള്‍ ശേഖരിച്ചു
വിജിലന്‍സ് പത്തനംതിട്ട സിഐ ബൈജുവിന്റെ നേതൃത്വത്തില്‍ ജീവനക്കാരെ പിടികൂടിയ ദേവസ്വം വിജിലന്‍സിലെ എസ്‌ഐയില്‍ നിന്നും അന്വേഷണ സംഘം കഴിഞ്ഞ ദിവസം വിവരങ്ങള്‍ ശേഖരിച്ചു.

സിസിടിവി ദൃശ്യങ്ങള്‍
നേരത്തെ പോലീസ് പരിശോധിക്കാന്‍ തയ്യാറാകാതിരുന്ന സിസിടിവി ദൃശ്യങ്ങളും പിടിയിലാവരുടെ കുറ്റസമ്മത മൊഴികളും വിജിലന്‍സ് തെളിവായെടുത്തിട്ടുണ്ട്.

നായികമാരെ കുറിച്ച് ലാല്‍
തനിക്കൊപ്പം അഭിനയിച്ച നായികമാരെ കുറിച്ച് മോഹന്‍ലാലിന്റെ അഭിപ്രായം എന്താണെന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications