കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിലെ ഇന്നത്തെ പൂജകളും അന്നദാനവും ജയലളിതയ്ക്കു വേണ്ടി

തന്ത്രി, മേല്‍ശാന്തി എന്നിവരോട് ഇക്കാര്യം സംസാരിച്ചിരുന്നു. ജയലളിതയ്ക്കുവേണ്ടിയുടെ പൂജകള്‍ അവര്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു

  • By Akshay
Google Oneindia Malayalam News

ശബരിമല: ശബരിമലയില്‍ തിങ്കളാഴ്ച്ച നടക്കുന്ന പൂജകളും അന്നദാനവും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വേണ്ടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തന്ത്രി, മേല്‍ശാന്തി എന്നിവരോട് ഇക്കാര്യം സംസാരിച്ചിരുന്നു. ജയലളിതയ്ക്കുവേണ്ടിയുടെ പൂജകള്‍ അവര്‍ ഏറ്റെടുത്തു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് ജനതയെ ആശങ്കപ്പെടുത്തി മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്നാണ് മെഡിക്കല്‍ ബുള്ളറ്റിന്‍. ഇസിഎംഒ സംവിധാനത്തിലാണ് ആരോഗ്യം നിലനിര്‍ത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വലിയ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോഴും ജയലളിത. ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് കൃത്രിമ ഉപകരണത്തിന്റെ സഹായത്താലാണെന്നും ലണ്ടനില്‍ നിന്നുളള ഡോ. റിച്ചാര്‍ഡ് ബെയ്‌ലിന്റെ നിര്‍ദേശ പ്രകാരമാണ് ചികിത്സ നടക്കുന്നതെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

Jayalalitha

ശ്വാസകോശത്തിലുണ്ടായ അണുബാധയും പ്രമേഹവുമാണ് ജയലളിതയുടെ ചികിത്സയ്ക്ക് തടസമാകുന്നത്. ഇതുമൂലം ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ജയലളിതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് അപ്പോളോ ആശുപത്രി അധികൃതരുടെ ട്വീറ്റ്. ജയലളിത അപകടനില തരണം ചെയ്തതായും സാധ്യമായതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി ജെ.പി നദ്ദ അറിയിച്ചു. അപ്പോളോ ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും അവരില്‍ നിന്നാണ് കാര്യങ്ങള്‍ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

English summary
Sabarimala today's poojas for Jayalalitha's health
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X