കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ സംഘർഷത്തിന് സാധ്യത; നേതാക്കൾ കരുതൽ തടങ്കലിൽ, ഭാര്‍ഗവറാമും പൃഥിപാലും കസ്റ്റഡിയില്‍

Google Oneindia Malayalam News

പമ്പ: ശബരിമലയിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് സമരസമിതി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. കരുതല്‍ തടവിന്‍റെ ഭാഗമായാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥിപാലിനെയും മറ്റൊരാളെയും നേരത്തെ കസ്റ്റഡിലെടുത്തിരുന്നു. ഇതിന് പിന്നാലെ വശ്വഹിന്ദു പരിക്ഷത്ത് നേതാവ് ഭാര്‍ഗവറാമിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

<strong>ഒരു വാഹനാപകടം പോലുമില്ലാതെ തീര്‍ഥാടന കാലം; അപകടരഹിത തീര്‍ഥാടനം സേഫ്‌സോണിന്റെ ലക്ഷ്യമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍</strong>ഒരു വാഹനാപകടം പോലുമില്ലാതെ തീര്‍ഥാടന കാലം; അപകടരഹിത തീര്‍ഥാടനം സേഫ്‌സോണിന്റെ ലക്ഷ്യമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ശബരിമല കയറാന്‍ വരുമ്പോള്‍ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ വച്ചാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. അക്രമം ഉണ്ടാക്കാന്‍ സാധ്യതയുള്ളവരെ കരുതല്‍ തടങ്കലിലാക്കാന്‍ പോലീസ് തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് നടപടി. കഴിഞ്ഞ തവണ സംഘര്‍ഷമുണ്ടാക്കിയവരെ കര്‍ശനമായി തടയുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Sabarimala

വിശ്വ ഹിന്ദു പരിഷത്ത് നേതാവ് കെപി ശശികലയെ മരക്കൂട്ടത്ത് വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് കുത്തിയിരിപ്പ് സമരം നടത്തുകയാണ് ശശികലയും സംഘവും. ഇവരെയും കരുതൽ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. അതേസമയം ശബരിമലയിൽ പ്രവേസിക്കാൻ മുംബൈയിൽ നിന്ന് എത്തിയ തൃപ്തി ദേശായി തിരിച്ച് പോകാൻ തീരുമാനിച്ചു. രാത്രി 9.25നുള്ള വിമാനത്തിൽ തൃപ്തി ദേശായിയും സംഘവും മുംബൈയിലേക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിനു മുന്നിലുള്ള പ്രതിഷേധത്തെ തുടർന്നാണ് മടക്കം.

English summary
Bhargava Ram in police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X