• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തൃപ്തി ദേശായ് മടങ്ങുന്നു...... ഇന്ന് തന്നെ മടങ്ങുമെന്ന് പോലീസിനെ അറിയിച്ചു

  • By Goury Viswanathan

Newest First Oldest First
10:06 PM, 16 Nov
ഹരിവരാസനം പാടി ശബരിമല നട അടച്ചു. ഇനി ശനിയാഴ്ച പുലർച്ചെ തുറക്കും. രണ്ട് മണിയോടെ തീർത്ഥാടകരെ പ്രവേശിപ്പിക്കും.
9:55 PM, 16 Nov
തൃപ്തി ദേശായി ശബരിമലിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നെടുമ്പാശേരിയിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസ്. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
9:42 PM, 16 Nov
സന്നിധാനത്തേക്ക് ഇന്ന് ഇനി തീർത്ഥാടകരെ കടത്തിവിടില്ല. പ്രവേശനം ഇനി ശനിയാഴ്ച നടതുറക്കുത്തിന് മൂന്ന് മണിക്കൂർ മുമ്പ് മാത്രം
9:09 PM, 16 Nov
സന്നിധാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പോലീസ് പിൻവലിച്ചു. സന്നിധാനത്ത് മുറികൾ വാടകയ്ക്ക് നൽകി തുടങ്ങി
9:08 PM, 16 Nov
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി. സമാധാനം ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി
8:16 PM, 16 Nov
സമരക്കാരെ പേടിച്ചല്ല മടങ്ങുന്നതെന്ന് തൃപ്തി ദേശായ്. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും തൃപ്തി. തന്നെ ഭയപ്പെടുത്താന്‍ നോക്കി പ്രതിഷേധക്കാര്‍ തന്നെയാണ് ഭയന്നത്. ശബരിമലയിലേക്ക് വീണ്ടും വരുമെന്നും തൃപ്തി
6:56 PM, 16 Nov
തൃപ്തി ദേശായിയുടെ പൂനെയിലെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച്, ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്‌
6:12 PM, 16 Nov
തൃപ്തി ദേശായ് ഇന്ന് തന്നെ മടങ്ങും. രാത്രി ഒന്‍പതരയോടെ മടങ്ങുമെന്ന് തൃപ്തി പോലീസിനെ അറിയിച്ചു. പ്രതിഷേധങ്ങളെ തുടര്‍ന്ന് 13 മണിക്കൂറിലേറെയായി തൃപ്തിക്ക് പുറത്തിറങ്ങാന്‍ സാധിച്ചില്ല.
5:18 PM, 16 Nov
ശബരിമലയില്‍ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കും. പറ്റുമെങ്കില്‍ നാളെ തന്നെ ഹര്‍ജി നല്‍കുമെന്ന് പദ്മകുമാര്‍. സാവകാശത്തിന്റെ കാലാവധി ബോര്‍ഡ് പറയില്ല. ഇക്കാര്യം ദേവസ്വം മന്ത്രിയെ അറിയിച്ചെന്നും പദ്മകുമാര്‍
4:34 PM, 16 Nov
ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായ്. സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇതിനായി നിയമോപദേശം തേടി. മൂന്ന് അഭിഭാഷകര്‍ നിയമോപദേശം നല്‍കാമെന്ന് അറിയിച്ചു.
3:38 PM, 16 Nov
സംഘർഷ സ്ഥലങ്ങളിലേത് സമാനമായ രീതിയിൽ സന്നിധാന്നതം സജ്ജരാകണമെന്ന് പോലീസിന് നിർദ്ദേശം. സ്വാമി ശരണം വിളികൾക്ക് പകരം സാർ എന്ന് വിളിക്കണം. ഉന്നത ഉദ്യോഗസ്ഥരെ കണ്ടാൽ സല്യൂട്ട് ചെയ്യണം. എല്ലാ പോലീസ് ഉദ്യോഗസ്ഥരും നെയിം പ്ലേറ്റും, ഐഡി കാർഡും, യൂണിഫോമും നിർബന്ധമായി ധരിക്കണമെന്നാണ് നിർദ്ദേശം.
3:36 PM, 16 Nov
തൃപ്തി ദേശായിയെ സർക്കാർ മടക്കി അയക്കണമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ഭക്തരായ സ്ത്രീകളാണ് പ്രതിഷേധം നടത്തുന്നത്. യുവതികളെ കോൺഗ്രസുകാർ തടയണമെന്ന് പറഞ്ഞിട്ടില്ലെന്നും കെ സുധാകരൻ.
3:34 PM, 16 Nov
സന്നിധാനത്തെ കടുത്ത നിയന്ത്രണങ്ങളിൽ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്. രാത്രികാലത്ത് സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തത് തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇത് പ്രതിഷേധത്തിന് ഇടയാക്കുമെന്നും ദേവസ്വം ബോർഡ്.
3:32 PM, 16 Nov
വാഹനവും താമസസൗകര്യവും ഒരുക്കിയാൽ സുരക്ഷ നൽകാമെന്ന് പോലീസ് അറിയിച്ചു. ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
3:31 PM, 16 Nov
തൃപ്തി ദേശായിയേയും സംഘത്തെയും തിരിച്ചയക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. മന: പൂർവ്വം കലാപമുണ്ടാക്കാൻ ശ്രമം നടത്തുകയാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
2:51 PM, 16 Nov
നെടുമ്പാശ്ശേരിയിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് കേസെടുത്തത്. കണ്ടാലറിയാവുന്ന 250 പേർക്കെതിരെയാണ് കേസ്
1:37 PM, 16 Nov
സന്നിധാനത്ത് കർശന നിയന്ത്രണം. അപ്പം, അരവണ കൗണ്ടറുകൾ രാത്രി പത്ത് മണിയ്ക്ക് അടയ്ക്കണമെന്ന് നിർദ്ദേശം. ആർക്കും മുറികൾ നൽകരുത്. അന്നദാന മണ്ഡപങ്ങൾ 11 മണിക്ക് അടയ്ക്കണമെന്നും നിർദ്ദേശം
1:29 PM, 16 Nov
തീർത്ഥാടകരുടെ ബസ് ടിക്കറ്റിന് 48 മണിക്കൂർ കാലാവധിയെന്ന് ദേവസ്വം മന്ത്രി. അതിനകം തിരിച്ചെത്തിയില്ലെങ്കിൽ പുതിയ ടിക്കറ്റ് എടുക്കണമെന്ന് ദേവസ്വം മന്ത്രി.
1:26 PM, 16 Nov
അപ്പം, അരവണ കൗണ്ടറുകൾ രാത്രി പത്ത് മണിയ്ക്ക് അടയ്ക്കണമെന്ന് നിർദ്ദേശം
1:25 PM, 16 Nov
തൃപ്തി ദേശായിയെ തിരിച്ചയക്കാൻ ആലുവ തഹസീൽദാരുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തിരിച്ചയക്കാനായിരുന്നു ശ്രമം നടത്തിയത്. എന്നാൽ ദർശനം നടത്തുന്നതിൽ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി വ്യക്തമാക്കി.
12:14 PM, 16 Nov
ആലുവ തഹസിൽദാർ തൃപ്തി ദേശായിയുമായി ചർച്ച നടത്തുന്നു. ക്രമസമാധാന പ്രശ്നങ്ങളുള്ളതിനാൽ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു.
12:02 PM, 16 Nov
നിലയ്ക്കലിൽ എത്തിയാൽ തങ്ങൾ ശബരിമലയിൽ ദർശനം നടത്തുമെന്ന ഭയമാണ് പ്രതിഷേധക്കാർക്കെന്ന് തൃപ്തി ദേശായി. ദർശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് തൃപ്തി ദേശായി
11:54 AM, 16 Nov
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻഎസ്എസിന് വേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരം ഹാജരാകും. എൻഎസ്എസിന് വേണ്ടി ഹാജരാകുന്ന കെ പരാശരൻ ദില്ലിയിൽ ഇല്ലാത്ത സാഹചര്യത്തിലാണിത്.
10:49 AM, 16 Nov
ശബരിമലയിൽ പോലീസിന് സുരക്ഷാ ഉപകരണങ്ങളും ഡ്രസ് കോഡും നിർബന്ധമാക്കി. സോപാനത്തും പതിനെട്ടാംപടിയിലും മാത്രമാണ് ഡ്രസ് കോഡിന് ഇളവുള്ളത്. എല്ലാ പോലീസുകാരും ഷീൽഡും ലാത്തിയും കരുതണമെന്നാണ് നിർദ്ദേശം ബെൽറ്റും ഷൂസും നിർബന്ധമായി ധരിക്കണം. സംഘർഷസാധ്യതകൾ മുന്നിൽ കണ്ടാണ് നിർദ്ദേശം.
10:28 AM, 16 Nov
നിലയ്ക്കൽ ചെക്ക്പോസ്റ്റിൽ ഭക്തരുടെ പ്രതിഷേധം. കാൽനടയാത്രക്കാരെ കടത്തിവിടുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം
10:17 AM, 16 Nov
ആചാരലംഘനം നടത്താൻ ആരെയും അനുവദിക്കില്ലെന്ന് കെ സുരേന്ദ്രൻ ആക്ടിവിസ്റ്റുകളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കില്ല. തൃപ്തി ദേശായിയെ തിരിച്ചയക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും സുരേന്ദ്രൻ.
10:15 AM, 16 Nov
ദേവസ്വം ബോർഡ് തിങ്കളാഴ്ച സാവകാശ ഹർജി നൽകിയേക്കും. ഭക്തരുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ
9:56 AM, 16 Nov
തൃപ്തി ദേശായിയേ പൂനെയിലേക്ക് തിരിച്ചയക്കാൻ നീക്കമെന്ന് സൂചന. തങ്ങളുടെ ശവത്തിൽ ചവിട്ടിയേ തൃപ്തിയ്ക്ക് ശബരിമലയിൽ എത്താനാവൂ എന്ന് പ്രതിഷേധക്കാർ. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തൃപ്തിയെ തിരിച്ചയക്കാൻ നീക്കം നടക്കുന്നതെന്നാണ് സൂചന.
9:40 AM, 16 Nov
മണ്ഡലകാല തീർത്ഥാടനത്തിനായി വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട തുറക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാകും തീർത്ഥാടകരെ പമ്പയിൽ നിന്നും കടത്തിവിടുക
9:37 AM, 16 Nov
എരുമേലി, ഇലവുങ്കൽ, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ
READ MORE

നെടുമ്പാശ്ശേരി: ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കും ആറംഘ സംഘത്തിനും നേരെ വൻ പ്രതിഷേധം. പ്രതിഷേധങ്ങളെ തുടർന്ന് ഇവർക്ക് വിമാന്തതാവളത്തിന് പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. നൂറുകണക്കിനാളുകളാണ് നാമജപപ്രതിഷേധവുമായി തടിച്ചു കൂടിയിരിക്കുന്നത്. പുലർച്ചെ 4.45 ഓടെയാണ് തൃപ്തി ദേശായിയും സംഘവും വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.

പുലർച്ചെ തന്നെ പ്രതിഷേധക്കാരും വിമാനത്താവളത്തിന് മുമ്പിൽ തമ്പടിച്ചിരുന്നു. തൃപ്തി ദേശായിക്കും സംഘത്തിനും വാഹനസൗകര്യം നൽകാനാവില്ലെന്ന് എയർ പോർട്ട് പ്രീപെയ്ഡ് ടാക്സിക്കാരും നിലപാടെടുത്തു. ഓൺലൈൻ ടാക്സിക്കാരും പ്രതിഷേധം ഭയന്ന് വിസമ്മതിക്കുകയായിരുന്നു. പോലീസ് വാഹത്തിൽ തൃപ്തി ദേശായി കൊണ്ടുപോകാൻ ശ്രമം നടത്തിയാൽ ഇവരെ തടയുമെന്ന് പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകുന്നു.

main

പിണറായി സർക്കാർ പരാജയം... ആചാരങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എൻഎസ്എസ്...

English summary
protest against trupthi desai at sabarimaala temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more