കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രതിഷേധത്തെ തള്ളി വെള്ളാപ്പള്ളി..... നുണ പറഞ്ഞ് പ്രതിഷേധക്കാരെ ഇളക്കിവിടുന്നു!!

Google Oneindia Malayalam News

Recommended Video

cmsvideo
ശബരിമല പ്രതിഷേധത്തെ തള്ളി വെള്ളാപ്പള്ളി | Oneindia Malayalam

കണിച്ചുകുളങ്ങര: ശബരിമല വിധിയില്‍ സര്‍ക്കാരിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം ബിജെപിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന സമരത്തെ തള്ളിക്കളഞ്ഞിട്ടുണ്ട് അദ്ദേഹം. രൂക്ഷമായി വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്. ഹിന്ദുത്വം പറഞ്ഞ് കലാപമുണ്ടാക്കരുതെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസിന്റെ ശ്രമം രണ്ടാം വിമോചന സമരത്തിനാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ശബരിമലയിലെ സ്ത്രീ പ്രവേശനം വിഷയത്തില്‍ സംസ്ഥാന സ്വീകരിച്ച നിലപാട് അഭിനന്ദനാര്‍ഹമാണ്. തുറന്ന മനസ്സോടെയുള്ള സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും എസ്എന്‍ഡിപി അധ്യക്ഷന്‍ പറഞ്ഞു.

1

സര്‍ക്കാരിനെ ഈ വിഷയത്തില്‍ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു അര്‍ഥവുമില്ല. സത്യത്തിന്റെ വഴിക്ക് സഞ്ചരിക്കണം. ഈ സമരം എവിടെ കൊണ്ട് അവസാനിക്കാനാണ്. റിവ്യൂ ഹര്‍ജി കൊടുത്തു, ഇനി അതിന്റെ റിസള്‍ട്ട് വരട്ടേ എന്നിട്ട് നോക്കാം. ഇതില്‍ കൂടുതല്‍ പിണറായി എന്തു ചെയ്യാനാണ്. അദ്ദേഹം ആത്മാഹതു ചെയ്യണോ. കോണ്‍ഗ്രസാണ് ഭരിക്കുന്നതെങ്കില്‍ അവര്‍ക്ക് എന്തുചെയ്യാന്‍ സാധിക്കും. അതേസമയം നുണ ആവര്‍ത്തിച്ച് പറഞ്ഞ് അത് നേരെയാക്കി എടുക്കുന്ന ഗീബല്‍സിന്റെ സിദ്ധാന്തം നടപ്പിലാക്കുകയാണ് പ്രതിഷേധക്കാര്‍ ചെയുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ബിജെപിക്കുള്ള പരസ്യ വിമര്‍ശം കൂടിയാണിത്.

ശബരിമല വിഷയത്തില്‍ തന്‍റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. തന്ത്രിയും തന്ത്രികുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹം. ഹിന്ദു സംഘടകളെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണം്. അയയ്പ്പഭക്തരുടെ പ്രതിഷേധത്തിന് എസ്എന്‍ഡിപി യോഗത്തിന്റെ പിന്തുണയില്ല. കോടതിവിധിക്കെതിരെ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയത് ശരിയായില്ല. സമരം തുടര്‍ന്നാല്‍ അതിനെ പ്രതിരോദിക്കാന്‍ എസ്എന്‍ഡിപിയും ഉ ണ്ടാവും. ഇപ്പോള്‍ നടക്കുന്ന സമരം സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ഗൂഢാലോചനയാണ്. സുപ്രീം കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം എസ്എന്‍ഡിപി യോഗത്തിന് കീഴിലുള്ള സ്ത്രീകള്‍ ആരും ആര്‍ത്തവ സമയത്ത് അമ്പലത്തില്‍ പോകാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ആദ്യമായി ഊരിയ വാള്‍ ഉറയിലിട്ടു; രൂക്ഷപരിഹാസവുമായി ജയശങ്കര്‍, ബ്രൂവറി ചലഞ്ച് റദ്ദാക്കിമുഖ്യമന്ത്രി ആദ്യമായി ഊരിയ വാള്‍ ഉറയിലിട്ടു; രൂക്ഷപരിഹാസവുമായി ജയശങ്കര്‍, ബ്രൂവറി ചലഞ്ച് റദ്ദാക്കി

നടന്‍ മുകേഷിനെതിരെ 'മി ടൂ' വെളിപ്പെടുത്തല്‍!! ഹോട്ടലിലെ അനുഭവം തുറന്നുപറഞ്ഞ് സഹപ്രവര്‍ത്തകനടന്‍ മുകേഷിനെതിരെ 'മി ടൂ' വെളിപ്പെടുത്തല്‍!! ഹോട്ടലിലെ അനുഭവം തുറന്നുപറഞ്ഞ് സഹപ്രവര്‍ത്തക

English summary
sabarimala vellapalli support pinarayi goverment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X