കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പന്ത് പിണറായിയുടെ കോർട്ടിലാണ് ,വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം നടക്കും'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: സ്ത്രീപ്രവേശന വിധിക്ക് സ്റ്റേയില്ലെന്ന് കരുതി സ്ത്രീകളെ ശബരിമല കയറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ബിജെപി നേതാവ് അഡ്വ ഗോപാലകൃഷ്ണന്‍. മനീതിയെ വീണ്ടും കൊണ്ടു വന്നാൽ വിശ്വാസികൾ മര്യാദ മറക്കും. മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശന കാര്യത്തിലും സര്‍ക്കാര്‍ അഭിപ്രായം പറയണമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ഗോപാലകൃഷ്ണന്‍ കുറിച്ചു.

gopalpin-

'കോടതിയിൽ സ്റ്റേ ഇല്ല എന്ന് പറഞ്ഞ് ആക്ട് വിസ്റ്റുകളെ കയറ്റാൻ പിണറായി ശ്രമിക്കരുത് ,, മനീതിയെ വീണ്ടുo കൊണ്ടു വന്നാൽ വിശ്വാസികൾ മര്യാദ മറക്കും ,രാത്രിയിലെ കള്ളക്കളിയും വിശ്വസികൾ അനുവദിക്കില്ല.പന്ത് പിണറായിയുടെ കോർട്ടിലാണ് ', പിണറായി സൂത്രപണിക്ക് ശ്രമിക്കരുത് ,പുന:പരിശോധന ഹർജി കോടതി അംഗികരിച്ചതിന് തുല്യമാണ് ഈ വിധി

മുസ്ളിം സ്ത്രീ കളുടെ പള്ളി പ്രവേശന കാര്യത്തിലും സർക്കാർ അഭിപ്രായം പറയണം.വീണ്ടും കള്ളക്കളിക്ക് ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭം നടക്കും', എന്നാണ് ഗോപാലകൃഷ്ണന്‍റെ പോസ്റ്റ്. അവിശ്വാസികളെ കയറ്റാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശും പ്രതികരിച്ചു.

അതേസമയം സ്ത്രീകളെ ശബരിമലയില്‍ കയറ്റുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തയ്യാറായില്ല. ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നായിരുന്നു കടകംപള്ളിയുടെ മറുപടി. വിധി പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

English summary
Sabarimala verdict; B Gopalakrishnan facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X