കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി: എന്ത് നിലപാട് എടുക്കണമെന്നറിയാതെ ദേവസ്വംബോർഡ്, .. നിയമ വിദഗ്ദരുമായി കൂടിയാലോചന നടത്തും!

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എന്ത് നിലപാടാണ് എടുക്കേണ്ടതെന്ന് അറിയാതെ ദേവസ്വം ബോർഡ്. നിയമവിദഗ്ധരുമായി കൂടിയാലോചിക്കാനാണ് തീരുമാനം. വെള്ളിയഴ്ച പുതിയ ബോർഡിന്റെ ആദ്യ യോഗം നടക്കും. എന്നാൽ സുപ്രീംകോടതിയിൽ കേസ് വാദിച്ച അഭിഭാഷകരുമായി ചർച്ചചെയ്തും വിധിപ്പകർപ്പ് വിശദമായി പഠിച്ചുമാത്രമേ അന്തിമാഭിപ്രായം വ്യക്തമാക്കൂ എന്നാണ് റിപ്പോർട്ടുകൾ.

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവധിച്ച 2018ലെ വിധിക്ക് സ്റ്റേ ഇല്ല. ഇതാണ് ദേവസ്വം ബോർഡിനെ ആശയ കുഴപ്പത്തിലാക്കുന്നത്. യുവതികൾക്ക് ശബരിമലയിൽ പ്രവേശനമാകാം എന്ന നിലപാട് തന്നെയാണ് എ പദ്മകുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷേ, ഇതിനോടൊപ്പം ആഛാര സംരക്ഷണം എന്ന ബാധ്യതയും ദേവസ്വം ബോർഡിനെ അലട്ടുന്നുണ്ട്. കഴിഞ്ഞ പ്രാവശ്യം തന്നെ പ്രസിഡന്റും അംഗങ്ങളും നിരവധി പഴി കേൾക്കേണ്ടി വന്നിരുന്നു.

ആരോപണം നേരിടേണ്ടി വരും

ആരോപണം നേരിടേണ്ടി വരും


സുപ്രീംകോടതി മുൻ വിധി റദ്ദാക്കാത്തതുകൊണ്ട് തന്നെ വീണ്ടും കഴിഞ്ഞ വർഷത്തേത് പോലെ ആരോപണങ്ങൾ ദേവസ്വം ബോർഡ് നേരിടേണ്ടി വരുമെന്നാണ് സൂചന. പുനഃപരിശോധനാ ഹർജിപോലും നൽകാതെ ബോർഡ് സർക്കാരിന്റെ ഭാഗംമാത്രം കേട്ടു എന്നായിരുന്നു ആക്ഷേപം ഉണ്ടായിരുന്നത്. ആചാരസംരക്ഷണത്തിൽ അന്നത്തെ യുഡിഎഫ് സർക്കാരും ഉറച്ചുനിന്നു.

എടുത്തു ചാട്ടമുണ്ടാകില്ല

എടുത്തു ചാട്ടമുണ്ടാകില്ല

പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ബോർഡ് യുവതി പ്രവേശനത്തിന് എതിരുമായിരുന്നു. എന്നാൽ ഇപ്പോൾ, സർക്കാരിന് പഴയ കടുംപിടിത്തമില്ല എന്നത് പുതിയ ബോർഡിന് ആശ്വസിക്കാവുന്ന കാര്യമാണ്. വിശാല ബെഞ്ചിലേക്ക് കേസ് വിട്ടതോടെ, 2018-ലെ വിധിയാണോ യുവതികൾക്ക് വിലക്കേർപ്പെടുത്തിയ പഴയ നിലയാണോ തുടരേണ്ടതെന്നാണ് ദേവസ്വംബോർഡ് പരിശോധിക്കുക. ഏതായാലും, ഇക്കാര്യത്തിൽ ഒരു എടുത്തു ചാട്ടമുണ്ടാകില്ലെന്നാണ് സൂചനകൾ.

വെള്ളിയാഴ്ച ബോർഡ് യോഗം

വെള്ളിയാഴ്ച ബോർഡ് യോഗം

സർക്കാർ തീരുമാനം എന്താണെന്നും ദേവസ്വം ബോർഡിന് അറിയേണ്ടതായിട്ടുണ്ട്. എല്ലാം പരിശോധിച്ചതിന് ശേഷമേ ദേവസ്വം ബോർഡിന്റെ പ്രതികരണം ഇക്കാര്യത്തിൽ ഉണ്ടാകൂ. വെള്ളിയാഴ്ചത്തെ ബോർഡ് യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നു നിയുക്ത പ്രസിഡന്റ് എൻ വാസു വ്യക്തമാക്കിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. പ്രവേശനവിലക്കില്ലെങ്കിൽ യുവതികൾ ഇനിയും സന്നിധാനത്ത് എത്തും എന്ന് തന്നെയാണ് കണക്കു കൂട്ടുന്നത്.

Recommended Video

cmsvideo
Triputi Desai Is all set to visit Sabarimala tomorrow | Oneindia Malayalam
തൃപ്തി ദേശായി എത്തും

തൃപ്തി ദേശായി എത്തും

കഴിഞ്ഞ വർഷം കൊച്ചി വിമാനത്താവളത്തിൽ എത്തി തിരിച്ച് പോയ തൃപ്തി ദേശായി വീണ്ടും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. യുവതികളെത്തിയാൽ തടയുമെന്നു സംഘപരിവാർ സംഘടനകളും പറയുന്നു. ഇതോടെ ശബരിമല വീണ്ടും സംഘർഷഭൂമിയാകുമോ എന്ന കാര്യത്തിലും ആശങ്കകളുണ്ട്. ഇനി വരുന്നത് ദേവസ്വം ബോർഡിന് പരീക്ഷണ കാലമായിരിക്കും. ബിന്ദുവും കനകദുർഗയും പോലീസ് സംരക്ഷണത്തിൽ ദർശനം നടത്തിയശേഷം ശബരിമലയിലെത്താൻ ശ്രമിച്ച യുതികളെ പോലീസ് നിർബന്ധിപ്പിച്ച് തിരിച്ചയച്ചിട്ടുണ്ട് എന്നതും ബോർഡിന് ആശ്വാസം പകരുന്നുണ്ട്.

English summary
Sabarimala verdict; Devaswam board will take decision after getting legal advice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X