കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി: ഭൂരിപക്ഷ വിധിയോട് വിയോജിച്ച് ചന്ദ്രചൂഡും നരിമാനും, ഹര്‍ജികള്‍ തള്ളി

  • By Desk
Google Oneindia Malayalam News

ദില്ലി: ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിലാണ് ശബരിമല യുവതീ പ്രവേശന വിധിക്കെതിരായി സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് വിശാല ഭരണഘടനാ ബെഞ്ചില്‍ നിന്നുള്ള തീരുമാനം വരുന്നതവരെ മാറ്റിവെക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

3:2 എന്ന നിലയിലായിരുന്നു പുനഃപരിശോധനാ ഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ചിന് വിടാന്‍ കോടതി തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസ് എഎം കാന്‍വീല്‍ക്കര്‍, ഇന്ദുമല്‍ഹോത്ര എന്നിവര്‍ പുനഃപരിശോധന ഹര്‍ജികള്‍ വിശാല ഭരണഘടനാ ബെഞ്ചില്‍ നിന്നുള്ള തീരുമാനം വരുന്നതവരെ മാറ്റിവെക്കണമെന്ന വിധി പുറപ്പെടുവിച്ചു.

nardy

അതേസമയം, ജസ്റ്റിസ്‍ റോഹിന്‍റണ്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ 28 ലെ വിധിക്കെതിരായി സമര്‍പ്പിച്ച എല്ലാം പുനഃപരിശോധനാ ഹര്‍ജികളും തള്ളണമെന്നും വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കണമെന്നും വിയോജന വിധിയില്‍ ഇരുവരും വ്യക്തമാക്കി.

ശബരിമല വിധി; ഒരു വശത്ത് സ്ത്രീ ദേവത, മറുവശത്ത് മാറ്റിനിര്‍ത്തല്‍; ഇത് വിവേചനം.. 2018 ലെ വിധി ഇങ്ങനെശബരിമല വിധി; ഒരു വശത്ത് സ്ത്രീ ദേവത, മറുവശത്ത് മാറ്റിനിര്‍ത്തല്‍; ഇത് വിവേചനം.. 2018 ലെ വിധി ഇങ്ങനെ

Recommended Video

cmsvideo
Sabarimala Tantri Response To Supreme Court Verdict | Oneindia Malayalam

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ച വിധിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജസ്റ്റിസുമാരായ റോഹിന്‍റണ്‍ നരിമാനും ഡിവൈ ചന്ദ്രചൂഢും വ്യക്തമാക്കി. അതേസമയം വിശാല ബെഞ്ചിന്‍റെ തീരൂമാനം വന്നതിന് ശേഷം പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ സുപ്രീംകോടതിയുടെ മുന്‍വിധി സ്റ്റേ ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ശബരിമലയില്‍ യുവതികള്‍ക്ക് ഇനിയും പ്രവേശിക്കാം എന്ന കാര്യത്തില്‍ ഇപ്പോള്‍ ആശയകുഴപ്പം തുടരുകയാണ്.

ആത്മവിശ്വാസം പകരുന്ന വിധിയെന്ന് കണ്ഠര് രാജീവര്!! വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ ഈശ്വര്‍ആത്മവിശ്വാസം പകരുന്ന വിധിയെന്ന് കണ്ഠര് രാജീവര്!! വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ ഈശ്വര്‍

English summary
sabarimala verdict: Dy Chandrachud and Nariman disagree with the majority verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X