കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ ജാഗ്രതയോടെ സർക്കാർ, സുപ്രീം കോടതിയെ സമീപിക്കില്ല, നവോത്ഥാന സമിതിയിൽ വിള്ളൽ

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജികളിൽ സുപ്രീം കോടതി ഉത്തരവിൽ വ്യക്തത തേടി സർക്കാരോ ദേവസ്വം ബോർഡോ കോടതിയെ സമീപിക്കേണ്ടെന്ന് തീരുമാനം. 2018 സെപ്റ്റംബറിലെ ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്തിട്ടില്ല. എന്നാൽ പുന: പരിശോധനാ ഹർജികളിൽ അന്തിമ തീരുമാനം വരുംവരെ യുവതീ പ്രവേശനം വേണ്ടെന്നാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട്.

 മഹാനാടകം ക്ലൈമാക്സിലേക്ക്! കോൺഗ്രസ്-എൻസിപി-സേന നേതാക്കൾ ഗവർണറെ കാണും, സർക്കാരുണ്ടാക്കുമെന്ന് ബിജെപി! മഹാനാടകം ക്ലൈമാക്സിലേക്ക്! കോൺഗ്രസ്-എൻസിപി-സേന നേതാക്കൾ ഗവർണറെ കാണും, സർക്കാരുണ്ടാക്കുമെന്ന് ബിജെപി!

പുന: പരിശോധനാ ഹർജികൾ തള്ളാതെ വിശാല ബെഞ്ചിൽ നിന്നുള്ള തീരുമാനങ്ങൾ വനനതിന് ശേഷം ഹർജികൾ പരിഗണിക്കാമെന്ന കോടതി ഉത്തരവിൽ അവ്യക്ത ഉണ്ടെന്ന് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പ്രതികരിച്ചിരുന്നു. ഇതോടെയാണ് സുപ്രീം കോടതി ഉത്തരവിൽ വ്യക്തത തേടി സർക്കാർ സുപ്രീം കോടതി.െ സമീപിക്കാനൊരുങ്ങുവെന്ന സൂചനകൾ പുറത്ത് വന്നത്. എന്നാൽ ഇക്കാര്യത്തിൽ നിയമപരമായ ഇടപെടൽ നടത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം.

 നിയമോപദേശം

നിയമോപദേശം

പുന: പരിശോധനാ ഹർജികൾ തള്ളാതെ ഇരിക്കുകയും എന്നാൽ നിലവിലെ യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാതെ ഇരിക്കുകയും ചെയ്തതോടെയാണ് ഇക്കാര്യത്തിൽ അവ്യക്ത ഉയർന്നത്. ഇതോടെയാണ് ശബരിമലയിൽ യുവതികളെ കയറ്റണമോയെന്ന കാര്യത്തിൽ സർക്കാർ നിയമോപദേശം തേടിയത്. 2018ലെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ലെങ്കിലും വ്യാഴാഴ്ചത്തെ വിധി സ്റ്റേയ്ക്ക് തുല്യമാണെന്ന് കരുതാമെന്നാണ് സർക്കാരിന് നിയമോപദേശം ലഭിച്ചത്. അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ യുവതിപ്രവേശനം പ്രോഹത്സാഹിപ്പിക്കേണ്ടെന്ന നിലപാടിലാണ് സിപിഎമ്മും.

 സുരക്ഷയില്ല

സുരക്ഷയില്ല

ശബരിമല ദർശനത്തിനായി യുവതികൾ എത്തിയാൽ ഇത്തവണ സർക്കാർ സഹായമോ പോലീസ് സംരക്ഷണോ നൽകില്ല. യുവതികൾ എത്തിയാൽ വരെ പമ്പയിലോ നിലയ്ക്കലിലോ വെച്ച് പിന്തിരിപ്പിച്ച് പറഞ്ഞയച്ചേക്കും. കഴിഞ്ഞ മണ്ഡലകാല സമയത്തേത് പോലെ കർശന നിയന്ത്രണങ്ങൾ ഇത്തവണ ഉണ്ടാകില്ല. ക്രമസമാധാന നില പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ സേനാ വിന്യാസം നടത്തും. അതേ സമയം നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന സംഘടന യുവതി പ്രവേശനത്തിന് നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. ദർശനത്തിനായി 30ൽ അധികം ഓൺലൈനായും ബുക്ക് ചെയ്തിട്ടുണ്ട്.

 സർക്കാർ നിലപാട്

സർക്കാർ നിലപാട്

നിലവിലെ ഉത്തരവിൽ വ്യക്തത തേടി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചാൽ അത് രാഷ്ട്രീയമായ തിരിച്ചടികൾക്ക് വഴിവെച്ചേക്കാം. യുവതി പ്രവേശന വിധി നടപ്പാക്കുന്നതിൽ സുപ്രീം കോടതിക്കും ഏകാഭിപ്രായമില്ല. ഈ സാഹചര്യത്തിൽ സർക്കാർ കൂടുതൽ നടപടികളിലേക്ക് പോകെണ്ടന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ശബരിമല വിഷയത്തിൽ അനാവശ്യ പ്രസ്താവനകൾ മന്ത്രിമാരുടെ ഭാഗത്ത് നിന്ന് വരുന്നത് ഒഴിവാക്കണമെന്ന് പാർട്ടി നിർദ്ദേശം നൽകിട്ടുണ്ട്.

 പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

പുന; പരിശോധനാ ഹർജികളിൽ അന്തിമ തീരുമാനം വരും വരെ ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്ന സർക്കാർ നിലപാടിനെതിരെ നവോത്ഥാന സമിതിയിൽ പ്രതിഷേധം ശക്തമാണ്. സർക്കാരിനെതിരെ പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ് നവോത്ഥാന സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. സർക്കാർ നിലപാട് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന് എതിരാണെന്നും അദ്ദേഹം വിമർശിച്ചു.

കടകംപള്ളിക്കെതിരെ

കടകംപള്ളിക്കെതിരെ

കോടതി ഉത്തരവുമായി ശബരിമലയിൽ എത്തുന്ന യുവതികൾക്ക് പോലീസ് സംരക്ഷണം നൽകുവെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് പുന്നല ശ്രീകുമാർ ഉന്നയിക്കുന്നത്. കടകംപള്ളിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജാവിനെക്കാൾ വലിയ രാജഭക്തിയാണ് ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിനെന്നും പുന്നല ശ്രീകുമാർ ആരോപിച്ചു. നവോത്ഥാന മുന്നേറ്റങ്ങളെ പിന്നോട്ടടിക്കുന്നതാണ് ഇത്തരം നടപടികളെന്നും പുന്നല ശ്രീകുമാർ ആരോപിച്ചു.

Recommended Video

cmsvideo
Around 40 women have applied for sabarimala darshan by online | Oneindia Malayalam
 നട തുറക്കും

നട തുറക്കും

വിവാദങ്ങൾക്കും അവ്യക്തതകൾക്കും ഇടയിൽ ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്കാണ് നട തുറക്കുക. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച വിധിയുടെ സംഘർഷഭരിതമായിരുന്നു കഴിഞ്ഞ വർഷത്തെ മണ്ഡലകാലം. സമാനതകളില്ലാതെ പ്രതിഷേധങ്ങൾക്കാണ് ശബരിമല സാക്ഷിയായത്. ഇത്തവണ പതിനായിരം പോലീസുകാരെ അഞ്ച് സെക്ടറുകളായി തിരിച്ചുള്ള സുരക്ഷയാണ് ഇത്തവണ ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. പമ്പയിലേക്ക് ഇത്തവണയും സ്വകാര്യ വാഹനങ്ങൾ കടത്തി വിടേണ്ടെന്നാണ് തീരുമാനം.

English summary
Sabarimala verdict:Government will not approach SC for clarification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X