• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശബരിമല വിധി; ഒരു വശത്ത് സ്ത്രീ ദേവത, മറുവശത്ത് മാറ്റിനിര്‍ത്തല്‍; ഇത് വിവേചനം.. നിലവിലെ വിധി ഇങ്ങനെ

ദില്ലി: 2018 സെപ്റ്റംബര്‍ 28 നാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്. 2006 ല്‍ യങ് ലോഴേസ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

മുന്‍ ചീഫ് ജസ്റ്റിസ്‍ ദീപക് മിശ്ര, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, ജസ്റ്റിസ് എംഎം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര, എന്നിവരടങ്ങിയ ഭരണഘടനാണ് ബെഞ്ചാണ് 2018 സെപ്റ്റംബര്‍ 28 ന് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേനം അനുവദിച്ചുകൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. അന്നത്തെ വിധിയുടെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ..

തുല്യമായ അവകാശം

തുല്യമായ അവകാശം

മതവിശ്വാസത്തില്‍ സ്ത്രീക്കും പുരുഷനും തുല്യമായ അവകാശമാണെന്നും സ്ത്രീകളുടെ അന്തസ്സ് ചോദ്യം ചെയ്യുന്ന ഏത് ആചാരവും ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി. അഞ്ചംഗ ബെഞ്ചിലെ നാല് പേരും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര വിയോജിച്ചുകൊണ്ടുള്ള വിധിയാണ് പുറപ്പെടുവിച്ചത്.

കാന്‍വീല്‍ക്കര്‍ ഒഴികെ

കാന്‍വീല്‍ക്കര്‍ ഒഴികെ

ജസ്റ്റിസ് കാന്‍വീല്‍ക്കര്‍ ഒഴികെ എല്ലാ ജഡ്ഡിമാരും അവരവരുടെ വിധികള്‍ പ്രത്യേകം എഴുതി. കാന്‍വീല്‍ക്കര്‍ ചീഫ് ജസ്റ്റിറ്റിസായ ദീപക് മിശ്രയുടെ വിധിയോട് യോജിക്കുകയാണ് ചെയ്തത്. ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശങ്ങൾ സ്ത്രീക്കും പുരുഷനും ഒരുപോലെയാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര എഴുതിയ വിധിയിൽ വ്യക്തമാക്കുന്നു.

സംയുക്ത വിധിയില്‍

സംയുക്ത വിധിയില്‍

ദിവ്യത കൽപ്പിക്കുന്ന ഭക്തി സർവ്വസാധാരണമായ സമൂഹത്തിലെ ലിംഗഭേദങ്ങൾക്കു വിധേയമാകരുത്. ഒരു വശത്ത് സ്ത്രീകളെ ദേവതകളായി ആരാധിക്കുകയും മഹത്വവൽക്കരിക്കുകയും ചെയ്യുമ്പോൾ മറുഭാഗത്ത് അവൾക്കുകർശനനിയന്ത്രണങ്ങൾ ഭക്തിയുടെയും വിശ്വാസത്തിന്റെയും പേരില്‍ ഏർപ്പെടുത്തുന്ന മതത്തിന്റെ ദ്വന്ദ്വഭാവം ഉപേക്ഷിക്കപ്പെടണം. അത്തരം പ്രവണതകളും കടന്നുകയറ്റമനോ ഭാവവും സ്ത്രീകൾക്ക് അപമാനകരവും അവരുടെ അന്തസ്സിനു കോട്ടവും തട്ടുന്നതുമാണെന്ന് സംയുക്ത വിധിയില്‍ വ്യക്തമാക്കി.

ഡി വൈ ചന്ദ്രചൂഡ്

ഡി വൈ ചന്ദ്രചൂഡ്

അയ്യപ്പഭക്തരെ ഒരുപ്രത്യേക മതവിഭാഗമായി കണക്കാക്കാന്‍ കഴിയില്ലെന്നായി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എഴുതിയ വിധിയില്‍ പറഞ്ഞത് . ഹിന്ദുമതത്തിൽ പൊതുവായതല്ലാതെ പ്രത്യേകമ യ ആത്മീയാഭിവൃദ്ധിക്ക് അനുഗുണമായ

അവരുടേതായ സവിശേഷ മതപ്രമാണങ്ങൾ അയ്യപ്പഭക്തർക്ക് ഇല്ലാത്തതിനാലും അവർ ഹിന്ദുമതത്തിൽ പൊതുവിൽ ഉൾപ്പെടുന്നവരായതിനാലും അവരെ പ്രത്യേ ക മതവിഭാഗം എന്ന ഗണത്തിൽ കണക്കാക്കേണ്ടതില്ലെന്നാണ് വിധിയില്‍ വ്യക്തമാക്കുന്നത്.

റോഹിന്‍റൻ നരിമാൻ

റോഹിന്‍റൻ നരിമാൻ

ചിന്തിക്കാനും വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുവെന്നാണ് റോഹിന്‍റൻ നരിമാൻ പ്രത്യേക വിധിയിലൂടെ പറഞ്ഞത്. ആര്‍ത്തവത്തിന്‍റെ പേരിൽ ഒരു വിഭാഗം സ്ത്രീകളെ വിലക്കുന്നതും മാറ്റി നിര്‍ത്തുന്നതും മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിലക്കിയത്

വിലക്കിയത്

സ്ത്രീകളെ ശബരിമല പ്രവേശനത്തില്‍ നിന്നും വിലക്കിയത് അവരുടെ ശാരീരികവും ജൈവശാസ്ത്രപരവുമായ പ്രതിഭാസമായ ആര്‍ത്തവം മുന്‍ നിര്‍ത്തിയാണെന്ന് വ്യക്തമാണ്. രണ്ടാമതായി നൈഷ്ഠിക ബ്രഹ്മചാരിയായ ദേവന്റെ ബ്രഹ്മചര്യത്തെയും നിഷ്ഠയെയും യുവിതകളായ സ്ത്രീകള്‍ വ്യതിചലി പ്പിക്കരുത് എന്ന കാരണവും ബോധിധിപ്പിച്ചിട്ടുണ്ട്. സ്ത്രീകളിലെ ആര്‍ത്തവ പ്രതിഭാസത്തെ അശുദ്ധമാണെന്ന് പറഞ്ഞുകൊണ്ട് അവരെ

മതപരമായ ചടങ്ങുകളില്‍ നിന്നും തടയുകയാണ് മിക്കവാറും പുരാതനമതങ്ങള്‍ ചെയ്തതെന്ന് നരിമാന്‍ വിധിയില്‍ പറയുന്നു

ഇന്ദുമല്‍ഹോത്ര

ഇന്ദുമല്‍ഹോത്ര

അഞ്ചംഗ ഭരണഘടനാബെഞ്ചിലെ നാലു ജഡ്ജിമാരും പറഞ്ഞ വിധിക്കു വിരുദ്ധമായി ഹർജിക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ വിയോ ജനവിധിയിലുള്ളത്.ഹിന്ദു ആരാധനാമൂർത്തികൾക്കു ഭൗതികവും ലൗകികവും താത്വികവുമായ ഭാവങ്ങളുണ്ട്. ഒരേ ആരാധനാമൂർത്തിക്കുതന്നെ വ്യത്യസ്തമായ ശാരീകവും ആത്മീയവും ആയ ഭാവങ്ങളും ആവിർഭാവങ്ങളും ഉണ്ടായിരിക്കും. ഈ രൂപങ്ങളെ ഓരോന്നിനെയും എല്ലാ വ്യക്തികളും ആരാധിക്കണമെന്നില്ലെന്ന് ഇന്ദുമല്‍ഹോത്രയുടെ വിധിയില്‍ പറയുന്നു.

cmsvideo
  sabarimala verdict: supreme court order on review petition
  നൈഷ്ഠികബ്രഹ്മചാരി

  നൈഷ്ഠികബ്രഹ്മചാരി

  ശബരിമല ക്ഷേത്രത്തിലെ പ്രതിഷ്ഠ ഒരു നൈഷ്ഠികബ്രഹ്മചാരിയുടെ രൂപത്തിലുള്ളതാണ്. ആരാധനാമൂർത്തിയിലും അതിന്റെ സ്വയം ആവിർഭവിക്കപ്പെട്ട രൂപത്തിലുമുള്ള വിശ്വാസം ഭരണഘടനയുടെ 25 (1) അനുഛദപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള മൗലികാവകാശമാണ്. ഒഴിവാക്കലുകൾ തൊട്ടുകൂടായ്മ ആകുന്നതല്ല. ഒരു

  നിശ്ചിതപ്രായത്തിലുള്ള സ്ത്രീകൾക്കു മാത്രമാണ് പ്രവേശനിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നും മല്‍ഹോത്ര തന്‍റെ വിയോജന വിധിയില്‍ വ്യക്തമാക്കുന്നു.

  ശബരിമല വിധി: സുപ്രീം കോടതി എന്ത് തീരുമാനിക്കും? 4 സാധ്യതകള്‍ ഇങ്ങനെ

  ശബരിമല വിധി; സുപ്രീം കോടതി വിധി എന്ത് തന്നെയായാലും അംഗീകരിക്കുമെന്ന് കടകംപള്ളി

  English summary
  sabarimala verdict; Highlights of the orginal verdict
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more