കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി: യുവതീ പ്രവേശനം അനുവദിക്കാൻ ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ ഇതൊക്കെ...

Google Oneindia Malayalam News

ദില്ലി: ശബരിമല യുവതി പ്രവേശ കേസിൽ അഞ്ചംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് എ എം കാൻവീൽക്കര്‍ ഒഴികെ എല്ലാ ജഡ്ജിമാരും അവരവരുടെ വിധികൾ പ്രത്യേകം പ്രത്യേകമാണ് എഴുതിയിരുന്നത്. അതിൽ ഭൂരിപക്ഷ വിധിയാണ് നിലവിൽ വന്നത്. ജസ്റ്റിസ് ഇന്ദുമൽഹോത്ര ഒഴികെയുള്ള മറ്റ് നാല് ജഡ്ജിമാരും വിശ്വാസത്തിന്റെ പേരിൽ ഭരണഘടനാപരമായ അവകാശങ്ങൾ നിഷധിക്കാനാകില്ല എന്ന കണ്ടെത്തലിലേക്കാണ് നീങ്ങിയത്.

ഒരു വശത്ത് സ്ത്രീയെ ദേവതയായി ആരാധിക്കുകയും മറുവശത്ത് ശാരീരികാവസ്ഥയുടെ പേരിൽ അവരെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് കടുത്ത വിവേചനമാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷിച്ചിരുന്നത്. ഇത് സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണെന്നും വിശ്വാസവും മതവും ഒരുതരത്തിലും ഉളള്ള വിവേചനം പ്രോത്സാഹിപ്പിക്കുന്നില്ല എന്ന യാഥാർത്ഥ്യം ഇവിടെ ലംഘികപ്പെടുന്നു എന്നും സുപ്രീംകോടതി ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കണ്ടെത്തലുകൾ

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ കണ്ടെത്തലുകൾ

ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കാന്‍, ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ നിലപാടുകള്‍ കൂടി ഉള്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞ 12 കാരണങ്ങള്‍ ഇവയൊക്കെയാണ്. അയ്യപ്പഭക്തര്‍ പ്രത്യേക മതവിഭാഗമല്ല. അവര്‍ക്കു പ്രത്യേക മതസംഹിതയില്ലെന്നാണ് അദ്ദേഹം നിരീക്ഷിച്ചിരുന്നത്. വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (251) 'എല്ലാ വ്യക്തികളും' എന്ന പ്രയോഗത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. ഈ വകുപ്പനുസരിച്ച് അവകാശത്തിനു ലിംഗഭേദമില്ല, ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേര്‍തിരിവുമില്ലെന്നും ചീഫ് ദസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടിയിരുന്നു.

മൗലികാവകാശത്തെ നിഷ്ഫലമാക്കുന്നു

മൗലികാവകാശത്തെ നിഷ്ഫലമാക്കുന്നു


ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതാണു കേരള ഹിന്ദു ആരാധനാ സ്ഥല നിയമത്തിലെ 3(ബി) വകുപ്പുപ്രകാരം ശബരിമലയിലെ രീതിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 3(ബി) വകുപ്പ് ഹിന്ദു സ്ത്രീകളുടെ വിശ്വാസ ആചരണ അവകാശം നിഷേധിക്കുന്നതിനാല്‍ ഭരണഘടനയുടെ 25(1) വകുപ്പുപ്രകാരമുള്ള മൗലികാവകാശത്തെ നിഷ്ഫലമാക്കുന്നുവെന്നും അദ്ദേഹത്തിന്റെ വിധിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇടുങ്ങിയ അര്‍ഥത്തിലല്ല കാണേണ്ടത്

ഇടുങ്ങിയ അര്‍ഥത്തിലല്ല കാണേണ്ടത്

25ാം വകുപ്പില്‍ പറയുന്ന പൊതുസദാചാരം ഭരണഘടനാപരമായ സദാചാരത്തിന്റെ പര്യായമാണ്. അതിനെ വ്യക്തികളോ മതവിഭാഗങ്ങളോ കല്‍പിക്കുന്ന ഇടുങ്ങിയ അര്‍ഥത്തിലല്ല കാണേണ്ടത്. ഭരണഘടനാ വകുപ്പില്‍ പറയുന്ന പൊതുക്രമം, സദാചാരം, ആരോഗ്യം എന്നീ നിയന്ത്രണ കാരണങ്ങള്‍, സ്ത്രീകളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനും വേര്‍തിരിവു കാട്ടാനും നിയമപരമായ അവകാശം നിഷേധിക്കാനുമുള്ളതല്ലെന്ന കാര്യവും ദീപക് മിശ്ര ചൂണ്ടികാട്ടുന്നു.

വിലക്ക് മതത്തിന്റെ അനുപേക്ഷണീയ ഘടകമല്ല

വിലക്ക് മതത്തിന്റെ അനുപേക്ഷണീയ ഘടകമല്ല

വിലക്കു മാറ്റുന്നതു ഹിന്ദുമതത്തിന്റെ സ്വഭാവത്തിനു മാറ്റം വരുത്തുന്നില്ല. വിലക്ക് മതത്തിന്റെ അനുപേക്ഷണീയ ഘടകമല്ല. വിലക്കിനു ചട്ടത്തിലൂടെ പിന്‍ബലം നല്‍കിയിരുന്നെങ്കിലും അതു മതത്തിന്റെ അനുപേക്ഷണീയമോ അവിഭാജ്യമോ ആയ സംഗതിയല്ല. 1965ലെ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല നിയമത്തിലെ 3ാം വകുപ്പ് എല്ലാ പൊതു ആരാധനാ സ്ഥലങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനാനുമതി നല്‍കുന്നു. ഇതിനു വിരുദ്ധമാണു ചട്ടത്തിലെ 3(ബി) വകുപ്പ്. വര്‍ഗ, വിഭാഗ വ്യത്യാസങ്ങള്‍ പാടില്ലെന്നാണു നിയമത്തിലെ 4(1) വകുപ്പ്. അതിനും വിരുദ്ധമാണു 3(ബി) വകുപ്പെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

എല്ലാവർക്കും പ്രാർത്ഥിക്കാനുള്ള സൗകര്യം

എല്ലാവർക്കും പ്രാർത്ഥിക്കാനുള്ള സൗകര്യം


ആചാരങ്ങളും പ്രയോഗ രീതികളും ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങള്‍ക്കും പൊതു ആരാധനാ സ്ഥലങ്ങളില്‍ പ്രാര്‍ഥിക്കാനുള്ള അവകാശത്തിനു വഴിമാറണമെന്നാണു നിയമത്തിലെ 3, 4(1) വകുപ്പുകൾ വ്യക്തമാക്കുന്നുണ്ടെന്നും ശബരിമല വിഷയത്തിൽ 2018ലെ വിധിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചൂണ്ടിക്കാട്ടിയിരുന്നത്. അതേസമയം ശബരിമല അയ്യക്ഷേത്രത്തെയും ഭക്തരെയും ഒരു പ്രത്യേക മതവിഭാഗമായി കണക്കാക്കാനാകില്ല എന്നാതായിരുന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എഴുതിയ വിദിയിൽ പറയുന്നത്.

Recommended Video

cmsvideo
sabarimala verdict: supreme court order on review petition
ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിധി

ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിധി


10നും 50നും ഇടക്ക് പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചുകൊണ്ട് ഇറക്കിയ വിജ്ഞാപനങ്ങൾ കേരള ഹിന്ദു പ്ലേസസ് ഓഫ് പബ്ളിക് വെര്‍ഷിപ്പ് ആക്ടിന്‍റെയും ഭരണഘടനയുടെയും ലംഘനമാണെന്നും ഡി വൈ ചന്ദ്രചൂഡ് വിധി എഴുതുകയായിരുന്നു. എന്നാൽ നാല് ജഡ്ജിമാരുടെ കണ്ടെത്തലുകൾക്ക് വിരുദ്ധമായി യുവതി പ്രവേശനം ആവശ്യപ്പെട്ടുള്ള ഹര്‍ജികൾ നിലനിൽക്കുന്നതല്ല എന്നതായിരുന്നു ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ വിധി. ഹിന്ദു ആരാധനാ മൂര്‍ത്തികൾക്ക് ഭൗതികവും ലൗകികവും താത്വികവുമായ ഭാവങ്ങളുണ്ട്. ഒരേ ആരാധനാ മൂര്‍ത്തിക്ക് തന്നെ വ്യത്യസ്ഥ ശാരീരികവും ആത്മീയവുമായ ഭാവങ്ങൾ ഉണ്ടാകും. അതിനെയെല്ലാം ഒരേ പോലെ ആരാധിക്കണം എന്ന് നിഷ്കർഷിക്കാനാകില്ലെന്നും അവർ വിധിയിൽ ചൂൺണ്ടിക്കാട്ടിയിരുന്നു.

English summary
Sabarimala verdict; Justice Deepak Mishra's point for Sabarimala verdict 2018
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X