വിധിക്ക് സ്റ്റേ ഇല്ലേങ്കില്‍ ശബരിമലയില്‍ ഇനിയും പോകുമെന്ന് കനക ദുര്‍ഗ! വിധിയെ സ്വാഗതം ചെയ്ത് ബിന്ദു
മലപ്പുറം: ശബരിമല പുനപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് കനക ദുര്‍ഗ. വിധി നിരാശപ്പെടുത്തുന്നില്ലെന്നും യുവതി പ്രവേശന വിധിക്ക് സ്റ്റേ ഇല്ലേങ്കില്‍ ഇനിയും ശബരിമല കയറുമെന്നും കനക ദുര്‍ഗ പറഞ്ഞു.

ശബരിമല വിധി രാഷ്ട്രീയവത്കരിച്ചു. ഇനി വിശാല ബെഞ്ച് കാര്യങ്ങള്‍ തിരുമാനിക്കട്ടെയെന്നും കനക ദുര്‍ഗ പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനം അനുവദിച്ചുള്ള വിധി സ്റ്റേ ചെയ്യാത്തത് സ്വാഗതാർഹമെന്നായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം. വിധിക്ക് സ്റ്റേ ഇല്ലാത്ത സാഹചര്യത്തില്‍ മലകയറാനെത്തുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.
Recommended Video
യുവതി പ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ 2019 ജനവരി രണ്ടിനാണ് കോഴിക്കോട്, മലപ്പുറം സ്വദേശികളായ കനക ദുര്‍ഗയും ബിന്ദുവും ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്. 42, 44 വയസുള്ളവരാണ് ബിന്ദുവും കനക ദുര്‍ഗയും. സുപ്രീംകോടതി ഉത്തരവിന് ശേഷം ആദ്യമായി ദര്‍ശനം നടത്തിയ സ്ത്രീകളും ഇവരായിരുന്നു. പോലീസ് അകമ്പടിയോടെയായിരുന്നു ഇരുവരും ശബരിമലയില്‍ എത്തിയത്. അതേസമയം യുവതികള്‍ പ്രവേശിച്ചതോടെ ആചാരം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി തന്ത്രി ശബരിമല നട അടയ്ക്കുകയും ക്ഷേത്രത്തില്‍ ശുദ്ധിക്രിയ നടത്തുകയും ചെയ്തിരുന്നു.
ശബരിമല വിധി; ഒരു വശത്ത് സ്ത്രീ ദേവത, മറുവശത്ത് മാറ്റിനിര്‍ത്തല്‍; ഇത് വിവേചനം.. നിലവിലെ വിധി ഇങ്ങനെ
ശബരിമല വിധി: ജ. ദീപക് മിശ്രയടക്കം നാല് പേർക്ക് ഒരേ വിധി, എതിർ വിധിയെഴുതി ജ. ഇന്ദു മൽഹോത്ര!












Click it and Unblock the Notifications