കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല; യുവതീ പ്രവേശന വിധി ഇപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം

Google Oneindia Malayalam News

തിരുവന്തപുരം: ശബരിമലയില്‍ യുവതി പ്രവേശ വിധി ഇപ്പോള്‍ നടപ്പാക്കേണ്ടതില്ലെന്ന് സര്‍ക്കാറിന് നിയമോപദേശം. വ്യാഴാഴ്ച്ചത്തെ വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ അന്തിമ വിധിപകര്‍പ്പ് വരുന്നത് വരെ നിലവിലെ സാഹചര്യം തുടരുകയാണ് ഉചിതമെന്നാണ് സര്‍ക്കാറിന് ലഭിച്ച നിയമോപദേശം. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ജയദീപ് ഗുപ്തയാണ് സംസ്ഥാന സര്‍ക്കാറിന് നിയമോപദേശം നല്‍കിയത്.

വിധിയില്‍ വ്യക്തത വരുത്താനായി അഡ്വക്കേറ്റ് ജനറലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തുനുണ്ടെന്ന്. ശബരിമല വിഷയത്തില്‍ പരിശോധനാ വിഷയങ്ങള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടതിനാല്‍ 2018 സെപ്റ്റംബര്‍ 28 ലെ യുവതീ പ്രവേശന വിധി തത്ക്കാലം നടപ്പിലാക്കേണ്ടതില്ലെന്ന പ്രാഥമിക നിയമോപദേശം അഡ്വക്കേറ്റ് ജനറലും സര്‍ക്കാറിന് നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

ശബരിമല വിധി: എന്ത് നിലപാട് എടുക്കണമെന്നറിയാതെ ദേവസ്വംബോർഡ്, .. നിയമ വിദഗ്ദരുമായി കൂടിയാലോചന നടത്തും!ശബരിമല വിധി: എന്ത് നിലപാട് എടുക്കണമെന്നറിയാതെ ദേവസ്വംബോർഡ്, .. നിയമ വിദഗ്ദരുമായി കൂടിയാലോചന നടത്തും!

ശബരിമലയിലെ പുനഃപരിശോധനാ ഹര്‍ജികളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. വിധി എന്തായാലും അംഗീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലാപാട്. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

sabarimala

Recommended Video

cmsvideo
Around 40 women have applied for sabarimala darshan by online | Oneindia Malayalam

നേരത്തേയുള്ള വിധി അതേ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുയാണ്. 2018 സെപ്റ്റംബര്‍ 28 ലെ വിധിക്ക് സ്റ്റേ ഇല്ലെന്ന നിലപാടായിരുന്നു നേരത്തേയും സുപ്രീംകോടതി സ്വീകരിച്ചത്. ആ നിലപാടൊന്നും തിരുത്താന്‍ കോടതി ഇപ്പോഴും തയ്യറായിട്ടില്ല. അതിനാല്‍ സര്‍ക്കാറിന്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അഡ്വക്കേറ്റ് ജനറലുമായി കൂടിക്കാഴ്ച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യാഴാഴ്ച്ച വ്യക്തമാക്കിയിരുന്നു.

തൃപതി ദേശായി വീണ്ടും ശബരിമലയിലേക്ക്... നാളെ സന്ദർശനം നടത്തും, ആരാണ് തൃപ്തി ദേശായി? അറിയേണ്ടതെല്ലാം!തൃപതി ദേശായി വീണ്ടും ശബരിമലയിലേക്ക്... നാളെ സന്ദർശനം നടത്തും, ആരാണ് തൃപ്തി ദേശായി? അറിയേണ്ടതെല്ലാം!

English summary
sabarimala verdict; Legal advice to the government on women's entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X