കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധി എന്തായാലും ശബരിമല വിവാദം തീരില്ല; അവകാശം ഉറപ്പിക്കാനുറച്ച് മലഅരയ വിഭാഗം!

Google Oneindia Malayalam News

ശബരിമലയിലെ സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സുപ്രീംകോടതി വിധി സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചുകൊണ്ടാണെങ്കിലും പ്രതികൂലിച്ചുകൊണ്ടാണെങ്കിലും ശബരിമലയെ സംബന്ധിച്ച ഉടമസ്ഥാവകാശ ചർച്ചകൾ സജീവമായി തുടരും. ശബരിമലയുടെ ആദ്യ പൂജാരി കരമലയരയാണെന്നും 1902 മുതലാണ് താഴമണ്‍ മഠംകാര്‍ ശബരിമലയുടെ പൂജാരിമാരായി വരുന്നതെന്നും ചരിത്രാന്വേഷകനും ഐക്യമലയര മഹാസഭാ നേതാവുമായ പികെ സജീവിന്റെ വെളിപ്പെടുത്തല്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് കേരളത്തിൽ നടന്നത്. ക്ഷേത്രം തന്ത്രികുടുംബം ഉള്‍പ്പെടുന്ന ബ്രാഹ്മണര്‍ തട്ടിയെടുത്തതാണെന്നും ക്ഷേത്രം തങ്ങള്‍ക്കു തിരിച്ചുവേണമെന്നും ആവശ്യപ്പെട്ട് ഐക്യ മലഅരയ സഭ രംഗത്ത് വരികയായിരുന്നു. ശബരിമല ക്ഷേത്രം ബ്രാഹ്മണവത്കരിച്ചതാണെന്നും 41 ദിവസത്തെ വ്രതവും പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണര്‍ തട്ടിയെുത്തതാണെന്നുമാണ് ഇവരുടെ വാദം.

ആരാധന നടത്തിയിരുന്നത് ഇവർ...

ആരാധന നടത്തിയിരുന്നത് ഇവർ...

മലഅരയ വിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായും തട്ടിപ്പറിച്ചെടുത്തു. തേനഭിഷേകം നിര്‍ത്തിച്ചു. മലയരയര്‍ എന്നിട്ടും പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കുന്നത് തുടര്‍ന്നുവെന്നും അവകാശ വാദങ്ങൾ ഉയരുന്നുണ്ട്.

പഴങ്കഥകളും കെട്ടുകഥകളുമല്ല, ഇത് ചരിത്രം

പഴങ്കഥകളും കെട്ടുകഥകളുമല്ല, ഇത് ചരിത്രം

ഐക്യ മലയര മഹാ സഭയുടെ ജനറൽ സെക്രട്ടറി പി കെ സജീവ് എഴുതിയ 'ശബരിമല അയ്യപ്പൻ മലയരയ ദൈവം' എന്ന പുസ്തകത്തിൽ ഇത്തരം കാര്യങ്ങൾ വ്യക്തമായി പ്രതിവാദിക്കുന്നുമുണ്ട്. ശബരിമലയിലെ തന്ത്രി സ്ഥാനം ബിസി 100ൽ പരശുരാമൻ വഴി തങ്ങൾക്ക് സിദ്ധിച്ചതാണെന്ന് താഴമൺകുടുംബത്തിന്റെ അവകാശ വാദങ്ങളെ ഖണ്ഡിക്കുന്നതാണ് സജീവിന്റെ പുസ്തകം. നിലവിൽ ശബരിമലയിൽ നിലനിൽക്കുന്ന ആചാരങ്ങൾ മിക്കവയും മുമ്പ‌് മലഅരയ വിഭാഗം പിന്തുടർന്ന് പോയിരുന്ന ആചാരങ്ങളുടെ ലംഘനമാണ്. മലഅരയരുടെ ചരിത്രം കേവലം പഴങ്കഥകളല്ലന്ന് വെറുതെ പറഞ്ഞുപോവുകയല്ല മറിച്ച് ലഭ്യമായ ചരിത്രപുസ്തകത്തിലെ ഏടുകളിലൂടെ ഈ വാദങ്ങളെ സാധൂകരിക്കാനാണ് സജീവ് ശ്രമിച്ചിരിക്കുന്നത്. കീഴാള അയ്യപ്പന്റെ ചരിത്രം ചേര-ചോള-പാണ്ഡ്യ കാലഘട്ടവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. കണ്ടന്റെ മകനായി ജനിച്ച മണികണ്ടൻ, പിന്നീടത് ബ്രാഹ്മണ അധിനിവേശത്തോടുകൂടി ‘മണികണ്ഠ'നായി പരിണമിക്കുകയായിരുന്നുവെന്നാണ് പികെ സജീവ് ചൂണ്ടിക്കാട്ടുന്നത്.

എരുമേലി പേട്ട തുള്ളലിന്റെ ഐതീഹ്യം

എരുമേലി പേട്ട തുള്ളലിന്റെ ഐതീഹ്യം


മലഅരയചരിതമനുസരിച്ച് ചോളരാജാവായ ഉദയനന്റെ സൈന്യം ശബരിമല അടങ്ങുന്ന പ്രദേശം കീഴടക്കാൻ വരുന്നതിനെ ചെറുക്കാൻ മണികണ്ടൻ തയ്യാറെടുക്കുന്നു. അന്ന് പട നയിക്കാൻ എരുമേലിയിലെത്തിയപ്പോൾ അയ്യപ്പനുചുറ്റും കൂട്ടാളികൾ നൃത്തംവച്ച് പാട്ട് പാടിയതാണ് പിൽക്കാലത്ത് എരുമേലി പേട്ട തുള്ളലായതെന്നാണ് അലഅരയരുടെ മറ്റൊരു വാദം. ശബരിമലയിൽ വിരി വയ്ക്കുന്നതും അരിയുണ്ടയേറും കല്ലിടാംകുന്നിന്റെയും ഐതിഹ്യങ്ങൾ സവർണ പുസ്തകമായ ഭൂതനാദോപാഖ്യാനത്തിൽ പരാമർശിക്കുന്നില്ലെന്നും എന്നാൽ മലഅരയർക്കിടയിൽ പ്രചരിക്കുന്ന വായ്മൊഴികളിൽ ഇത് കൃത്യമായി പറഞ്ഞുപോകുന്നുണ്ടെന്നും സജീവ് തന്റെ പുസ്കത്തിൽ വിവരിക്കുന്നുണ്ട്.

മലഅരയരുടെ ചരിത്രം ഇരുളടഞ്ഞത് ഇങ്ങനെ...

മലഅരയരുടെ ചരിത്രം ഇരുളടഞ്ഞത് ഇങ്ങനെ...

മലഅരയർ വസിക്കുന്ന പതിനെട്ട് മലകളുടെ അടയാളമായാണ് ശബരിമലയിലെ പതിനെട്ടാം പടി. ഇതിലെ ആദ്യത്തെ പടിയിൽ ‘കരിമല അരയൻ വക' എന്ന് എഴുതിയിട്ടുണ്ടെങ്കിലും പിന്നീടിത് സ്വർണം പൂശിയ സമയത്ത് മറിച്ചിട്ടതാണെന്നും ഇതിലൂടെ മലഅരയരുടെ ചരിത്രം ഇരുളടഞ്ഞു പോയതാണെന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. താഴ്മൺ കുടുംബത്തിന് കേവലം നൂറുവർഷംമുമ്പുമാത്രം ലഭിച്ച അവകാശമാണ് ഇപ്പോൾ തുടർന്ന് പോരുന്നതെന്നും മറിച്ച് മലഅരയ സമുദായത്തിന് ഇതിനുമുമ്പേ ശബരിമല ആചാരങ്ങളിൽ അധികാരമുള്ളതായും പറയുന്നു.

ഇപ്പോഴും മലദൈവ പ്രതിഷ്ഠകൾ ശബരിമലയിലുണ്ട്

ഇപ്പോഴും മലദൈവ പ്രതിഷ്ഠകൾ ശബരിമലയിലുണ്ട്


ശബരിമലയിലെ ക്ഷേത്രത്തിൽ അയ്യപ്പനോടൊപ്പം ആരാധിക്കപ്പെടുന്ന ഉപദേവതകളിൽ പ്രധാനം മാളികപ്പുറത്തമ്മ, വാവര് സ്വാമി എന്നിവരാണ്. എന്നാൽ ഇവരെ കൂടാതെ തന്നെ മലദൈവങ്ങൾ എന്ന് വിളിക്കപ്പെടുന്ന പ്രതിഷ്ഠകളുമുണ്ട്. മല്ലൻ ഉടുമ്പാറ വില്ലൻ, കറുപ്പസ്വാമി, കറുപ്പായി അമ്മ, എന്നിവരുടെ പ്രതിഷ്ഠകളാണത്. മലഅരയ ഐതിഹ്യത്തിൽ അയ്യപ്പന്റെ ജീവിതകാലയളവിനുള്ളിൽ പലപ്പോഴായി ബന്ധമുള്ളവരാണ് ശബരിമലയിൽ ഉപദേവതകളുടെ സ്ഥാനത്തിരിക്കുന്നത്. ഈ ഉപദേവതകൾ ഇടയ‌്ക്കെപ്പോഴോ ശബരിമലയിൽ വന്നുചേർന്നവരല്ല. ശബരിമലയുടെ ചരിത്രം പറഞ്ഞുതുടങ്ങുമ്പോൾ അതിനൊപ്പം പറയേണ്ട ചരിത്രമാണ് ഈ പ്രതിഷ്ഠകൾക്കുമുള്ളതെന്നും പുസ്തകം പറഞ്ഞുവെക്കുന്നുണ്ട്.

ആ തിപ്പിടുത്തം എല്ലാ അടയാളങ്ങളും മായ്ച്ചു കളയാൻ

ആ തിപ്പിടുത്തം എല്ലാ അടയാളങ്ങളും മായ്ച്ചു കളയാൻ


1902ലും 1950 മെയ് 20നും നടന്ന തീപിടിത്തം യാദൃച്ഛികമായി ഉണ്ടായതല്ലെന്നും ശബരിമലയിൽ ശേഷിക്കുന്ന മലഅരയ സമുദായത്തിന്റെ അടയാളങ്ങൾ നശിപ്പിക്കുന്നതിനുള്ള മനപ്പൂർവമായ തീരുമാനമാകാം അതിലുള്ളതെന്നും വികെ സജീവ് തന്റെ പുസ്തകത്തിൽ പറഞ്ഞുവയ്ക്കുന്നുണ്ട്. വെറും ഐതീഹ്യങ്ങളോ കെട്ടുകഥകളോ കൊണ്ടല്ല മലഅരയ സമുദായം ശബരിമലയുടെ അവകാശം നമുക്കാണെന്ന് വാദിക്കുന്നത്. കൃത്യമായ ചരിത്ര രേഖകളും തെളിവുകളും അവർ നിരത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി എന്ത് തന്നെ ആയാലും ശബരിമലയും അവകാശ വാദ ചർച്ചകളും കാലാകാലങ്ങളായി തുടർന്നുകൊണ്ടേയിരിക്കും.

English summary
Sabarimala verdict; Malayaraya community to establish rights in Sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X