കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധിയില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി; നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട ഇന്നത്തെ സുപ്രീംകോടതി വിധിയിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി എന്തായാലും അംഗീകരിക്കുക എന്നതാണ് സര്‍ക്കാര്‍ നിലാപാട്. ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തേയുള്ള വിധി അതേ രീതിയില്‍ ഇപ്പോഴും നിലനില്‍ക്കുയാണ്. 2018 സെപ്റ്റംബര്‍ 28 ലെ വിധിക്ക് സ്റ്റേ ഇല്ലെന്ന നിലപാടായിരുന്നു നേരത്തേയും സുപ്രീംകോടതി സ്വീകരിച്ചത്. ആ നിലപാടൊന്നും തിരുത്താന്‍ കോടതി ഇപ്പോഴും തയ്യറായിട്ടില്ല. അതിനാല്‍ സര്‍ക്കാറിന്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

pinarayi

വിധിയുടെ എല്ലാ നിയമവശവും സര്‍ക്കാറിന് കൂടുതല്‍ പഠിക്കേണ്ടതായിട്ടുണ്ട്. മണ്ഡലകാലം വരാനിരിക്കെ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ വ്യക്തത വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി നിയമവിദഗ്ധരുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ മാന്ത്രിക സഖ്യ 6; വീഴ്ത്തുമെന്നുറപ്പിച്ചിച്ച് കോണ്‍ഗ്രസ്, മറികടക്കാന്‍ ബിജെപി, ദളിന്?കര്‍ണാടകയില്‍ മാന്ത്രിക സഖ്യ 6; വീഴ്ത്തുമെന്നുറപ്പിച്ചിച്ച് കോണ്‍ഗ്രസ്, മറികടക്കാന്‍ ബിജെപി, ദളിന്?

പ്രതിഷേധങ്ങളും പ്രകോപനങ്ങളും എല്ലാം അതിന്‍റെ വഴിക്ക് നടക്കും. വിധിയുടെ കാര്യത്തിൽ ഒരു തിടുക്കവും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആചാരവും മതവും ഭരണഘടനയുമായി ബന്ധപ്പെട്ട ഏഴ് കാര്യങ്ങളില്‍ വിശാല ഭരണഘടനാ ബെഞ്ചില്‍ നിന്ന് ഉത്തരം കിട്ടുന്നത് വരെ ശബരിമല വിധിയിലെ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെക്കുന്നുവെന്നായിരുന്നു ഇന്നത്തെ കോടതി വിധി.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം; പുതിയ ട്രസ്റ്റിന്‍റെ ആവശ്യം ഇല്ലെന്ന് രാമ ജന്മഭൂമി ന്യാസ്അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം; പുതിയ ട്രസ്റ്റിന്‍റെ ആവശ്യം ഇല്ലെന്ന് രാമ ജന്മഭൂമി ന്യാസ്

English summary
sabarimala verdict; pinarayi vijayan reaction on sc verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X