കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആത്മവിശ്വാസം പകരുന്ന വിധിയെന്ന് കണ്ഠര് രാജീവര്!! വിധിയെ സ്വാഗതം ചെയ്ത് രാഹുല്‍ ഈശ്വര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല പുനപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര്. വിധി പ്രതീക്ഷ നല്‍കുന്നതാണെന്നും കണ്ഠര് രാജീവര് പ്രതികരിച്ചു.

 rahuleswe

യുവതി പ്രവേശന വിധിക്കുള്ള സ്റ്റേ അടക്കമുളള കാര്യങ്ങളില്‍ വിധി പകര്‍പ്പ് കിട്ടയ ശേഷമേ വ്യക്തത ഉണ്ടാകുകയുള്ളു.വിധി വിശ്വാസികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. വിശ്വാസികളെ അവരുടെ വഴിക്ക് വിടുന്നതാണ് നല്ലതെന്നും കണ്ഠര് രാജീവര് പറഞ്ഞു.

അതേസമയം വിധി തങ്ങള്‍ക്ക് ലഭിച്ച വിജയമാണെന്ന് അയ്യപ്പ ധര്‍മസേന പ്രസിഡന്‍റായ രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു. സുപ്രീം കോടതിയില്‍ തങ്ങള്‍ അഭിമാനിക്കുന്നു.സംസ്‌ഥാന സർക്കാർ ഈ വിധി മാനിക്കണമെന്നും യുവതികൾ പ്രവേശനത്തിന് എത്തിയാൽ അനുവദിക്കരിക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല കേസിലെ 2018 ലെ വിധി പുനപരിശോധിക്കേണ്ട എന്നാണ് സുപ്രീം കോടതി വിധിയെങ്കില്‍ ജല്ലിക്കെട്ട് മാതൃകയില്‍ പളളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് വിധിക്ക് മുന്‍പ് രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.

Recommended Video

cmsvideo
sabarimala verdict: supreme court order on review petition

ശബരിമല വിഷയം സുപ്രീം കോടതി ഏഴംഗ ബെഞ്ചിന് വിടുകയായിരുന്നു. ആചാരവും മതവും ഭരണഘടനയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങളില്‍ ഭരണഘടനാ ബെഞ്ചില്‍ നിന്നും തീര്‍പ്പ് ലഭിച്ച ശേഷം വിധിക്കെതിരായ പുനപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും പരിഗണിക്കുന്ന കാര്യം ഭരണഘടന ബെഞ്ച് പിന്നീട് തിരുമാനിക്കുമെന്നുമായിരുന്നു കോടതി വിധി.

ശബരിമല വിധി: പുന:പരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതിശബരിമല വിധി: പുന:പരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

ശബരിമല വിധി: ജ. ദീപക് മിശ്രയടക്കം നാല് പേർക്ക് ഒരേ വിധി, എതിർ വിധിയെഴുതി ജ. ഇന്ദു മൽഹോത്ര!ശബരിമല വിധി: ജ. ദീപക് മിശ്രയടക്കം നാല് പേർക്ക് ഒരേ വിധി, എതിർ വിധിയെഴുതി ജ. ഇന്ദു മൽഹോത്ര!

ശബരിമല വിധി; ഒരു വശത്ത് സ്ത്രീ ദേവത, മറുവശത്ത് മാറ്റിനിര്‍ത്തല്‍; ഇത് വിവേചനം.. നിലവിലെ വിധി ഇങ്ങനെശബരിമല വിധി; ഒരു വശത്ത് സ്ത്രീ ദേവത, മറുവശത്ത് മാറ്റിനിര്‍ത്തല്‍; ഇത് വിവേചനം.. നിലവിലെ വിധി ഇങ്ങനെ

English summary
sabarimala verdict; Rahul easwer, kandararu rajeevaru responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X