കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധൃതി പിടിച്ച് യുവതികളെ മലയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലാത്തതിനാല്‍ ധൃതി പിടിച്ച് യുവതികളെ ശബരിമലയിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ പഴയ നിലപാട് ഉപേക്ഷിക്കണം. ശബരിമലയില്‍ നിര്‍ബന്ധിച്ച് യുവതികളെ എത്തിച്ച് അവിടം സംഘര്‍ഷ ഭൂമിയാക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

pinaraayichenni-

യുവതി പ്രവേശന വിധിയ്ക്ക് സ്റ്റേയില്ലെന്നതിനാല്‍ ഈ മണ്ഡല മകരവിളക്ക് കാലത്ത് പോലീസ് സന്നാഹത്തോടെ സര്‍ക്കാര്‍ യുവതികളുമായി മലയിലെത്തി പ്രതിസന്ധി സൃഷ്ടിക്കരുത്. വിധി വിശാല ബെഞ്ച് പരിഗണിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. യുഡിഎഫ് നല്‍കിയ സത്യവാങ്മൂലനും പ്രയാര്‍ ഗോപാലകൃഷ്ണന്‍ നല്‍കിയ പുനപരിശോധന ഹര്‍ജിയുമെല്ലാം പരിഗണിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചത്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം സുപ്രീം കോടതി വിധിയോടെ യുഡിഎഫ് നിലപാട് ശരിയാണെന്ന് തെളിഞ്ഞെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നു. ആക്റ്റിവിസ്റ്റുകളെ തിരഞ്ഞ് കണ്ടുപിടിച്ച് സര്‍ക്കാര്‍ ശബരിമലയില്‍ എത്തിച്ചപ്പോഴാണ് ഇവിടെ പ്രശ്നങ്ങള്‍ ഉണ്ടായത്. സര്‍ക്കാര്‍ ആ നിലപാടില്‍ നിന്ന് പുറകോട്ട് പോയതോടെയാണ് പിന്നീട് പ്രശ്നങ്ങള്‍ അവസാനിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്ത് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരും രംഗത്തെത്തി. ശബരിമല കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രശ്നങ്ങള്‍ എല്ലാ വിശ്വാസങ്ങളേയും ആചാരത്തേയും ബാധിക്കുന്നതാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
KanakaDurga and Bindhu Ammini react to Sabarimala verdict | Oneindia Malayalam

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സപ്തംബര്‍ 28 ലെ വിധിയ്ക്ക് എതിരായി സമര്‍പ്പിക്കപ്പെട്ട പരുനപരിശോധന ഹര്‍ജികളാണ് സുപ്രീം കോടതി ഏഴംഗ വിശാല ബെഞ്ചിന് കൈമാറിയത്. എന്നാല്‍ സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള നിലവിലെ വിധിയില്‍ സ്റ്റേയില്ലെന്നും കോടതി വ്യക്തമാക്കി.

ശബരിമല വിധി: പുന:പരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതിശബരിമല വിധി: പുന:പരിശോധനാ ഹർജികൾ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി

ശബരിമല വിധി; ഒരു വശത്ത് സ്ത്രീ ദേവത, മറുവശത്ത് മാറ്റിനിര്‍ത്തല്‍; ഇത് വിവേചനം.. നിലവിലെ വിധി ഇങ്ങനെശബരിമല വിധി; ഒരു വശത്ത് സ്ത്രീ ദേവത, മറുവശത്ത് മാറ്റിനിര്‍ത്തല്‍; ഇത് വിവേചനം.. നിലവിലെ വിധി ഇങ്ങനെ

ശബരിമല വിധി: ജ. ദീപക് മിശ്രയടക്കം നാല് പേർക്ക് ഒരേ വിധി, എതിർ വിധിയെഴുതി ജ. ഇന്ദു മൽഹോത്ര!ശബരിമല വിധി: ജ. ദീപക് മിശ്രയടക്കം നാല് പേർക്ക് ഒരേ വിധി, എതിർ വിധിയെഴുതി ജ. ഇന്ദു മൽഹോത്ര!

English summary
Sabarimala verdict; Ramesh chennithala's responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X