കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി അനുകൂലമാകുമെന്ന് പ്രതീക്ഷ; ശബരിമയിൽ ഉടനെത്തുമെന്നും തൃപ്തി ദേശായി!

Google Oneindia Malayalam News

ശബരിമല വിധി അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. വിധി അനുകൂലമായാല്‍ ശബരിമലയില്‍ ഉടനെത്തുമെന്നും തൃപ്തി ദേശായി. ശബരിമലയിൽ യുവതികൾക്ക് പ്രവേശക്കാമെന്ന വിധി വന്നതിന് ശേഷം ശബരിമലയിൽ പ്രേവേശിക്കാനിരിക്കെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനൊടുവിൽ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാനാകാതെ തിരിച്ചു പോകുകയായിരുന്നു തൃപ്തി ദേശായി.

ശബരിമലയിൽ ഏഴ് സ്ത്രീകളടങ്ങുന്ന സഘത്തിന് സുരക്ഷ നൽകണമെന്ന് തൃപ്തി ദേശായി കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ സുരക്ഷ നൽകാൻ തയ്യാറായിരുന്നില്ല. പ്രത്യേക സുരക്ഷ നൽകാനാകില്ലെന്നും തീർത്ഥാടകർക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്ക് നൽകുമെന്നുമായിരുന്നു പോലീസ് നിലപാട്. എന്നാൽ വിമാനത്താവളത്തിന് പുറത്ത് ഹിന്ദു സംഘടനകളുടെ പ്രതിഷേധം കാരണം ശബരിമല സന്ദർശിക്കാൻ തൃപ്തി ദേശായിക്ക് കഴിഞ്ഞില്ല.

Trupti Desai

സ്ത്രീ പ്രേവേശനത്തിന് അനുകൂലമായാണ് വീണ്ടും സുപ്രീംകോടകതി വിധി വരുന്നതെങ്കിൽ വീണ്ടും ശബരിമലയിൽ സന്ദർശനത്തിനായി എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഭൂമാതാ ബ്രിഗേഡ്' എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപകയാണ് തൃപ്തി ദേശായി. ആരാധനാലയങ്ങളിൽ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഭൂമാതാ ബ്രിഗേഡ്.

Recommended Video

cmsvideo
sabarimala verdict: supreme court order on review petition

ശനി ശിക്നപ്പൂർ ക്ഷേത്രം, കൊൽഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വർ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദർഗ എന്നിവിടങ്ങളിൽ കോടതി വിധിയെ തുടർന്ന് അനുയായികളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു. ഹാപ്പി ടു ബ്ലീഡ് എന്നു പറഞ്ഞ് യുവതികളുടെ ശബരിമല പ്രവേശനത്തിനുള്ള ക്യാംപയിന് തൃപ്തി ദേശായി തുടക്കം കുറിച്ചിരുന്നു. തുടര്‍ന്നാണ് നവംബര്‍ 16 നും 20 നും ഇടയ്ക്ക് താന്‍ ശബരിമല സന്ദര്‍ശിക്കുമെന്ന് അറിയിച്ചത്.

English summary
Sabarimala verdict; Trupti Desai's comment about Sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X