കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപതി ദേശായി വീണ്ടും ശബരിമലയിലേക്ക്... നാളെ സന്ദർശനം നടത്തും, ആരാണ് തൃപ്തി ദേശായി? അറിയേണ്ടതെല്ലാം!

Google Oneindia Malayalam News

Recommended Video

cmsvideo
Triputi Desai Is all set to visit Sabarimala tomorrow | Oneindia Malayalam

മുംബൈ: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി സുപ്രീംകോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ തൃപ്തി ദേശായി ശനിയാഴ്ച ശബരിമലയിൽ സന്ദർശനം നടത്തും. പിടിഐയെ ഉദ്ദരിച്ച്കൊണ്ട് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി ശബരിമല സ്ത്രീ പ്രവേശന വധി സ്റ്റേ ചെയ്തിരുന്നില്ല. ശബരിമല വിഷയത്തില്‍ പരിശോധനാ വിഷയങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിടുകയായിരുന്നു.

"ശബരിമലക്ഷേത്രത്തില്‍ യുവതികള്‍ക്കു പ്രവേശിക്കാമെന്നും ആരും തടയില്ലെന്നുമാണു കോടതി വിധിയില്‍നിന്ന്‌ മനസിലാകുന്നത്‌. ശബരിമലയില്‍ വിവേചനമില്ല എന്ന്‌ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അതു തെറ്റാണ്‌. ചില പ്രത്യേക പ്രായപരിധിയിലുള്ളവര്‍ക്ക്‌ അവിടെ പ്രവേശനം അനുവദിച്ചിരുന്നില്ല. നാളെ ദര്‍ശനം നടത്താന്‍ ശബരിമലയിലേക്കു പോകും" എന്നാണ് തൃപ്തി ദേശായി പ്രതികരിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നു.

സ്ത്രീ പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ല

സ്ത്രീ പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ല

അതേസമയം ശബരിമല വിഷയത്തില്‍ പരിശോധനാ വിഷയങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടതിനാല്‍ 2018 സെപ്റ്റംബറിലെ യുവതി പ്രവേശന വിധി നടപ്പിലാക്കേണ്ടതില്ലെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിയമോപദേശഷമെന്നാണ് റിപ്പോർട്ട്. അഡ്വക്കേറ്റ്‌ ജനറലാണ് ഇത്തരമൊരു നിയമോപദേശം പ്രാഥമികമായി സര്‍ക്കാരിന് നല്‍കിയത്. വിഷയത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്കായി അഡ്വക്കേറ്റ്‌ ജനറല്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുമുണ്ട്.

സർക്കാരിന് നിയമോപദേശം

സർക്കാരിന് നിയമോപദേശം

2018 സെപ്റ്റംബര്‍ 28ലെ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയിലെ പല കാര്യങ്ങളും പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച ബെഞ്ച് വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ 2018 സെപ്റ്റംബര്‍ 28ലെ വിധി നടപ്പിലാക്കേണ്ട ബാധ്യത സര്‍ക്കാരിന് വരുന്നില്ലെന്ന എന്നൊരു പ്രാഥമിക നിയമോപദേശമാണ് സര്‍ക്കാരിന് മുന്നില്‍ ഇപ്പോഴുള്ളതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തിടുക്കപ്പെട്ട് ഹർജി സമർപ്പിക്കില്ല

തിടുക്കപ്പെട്ട് ഹർജി സമർപ്പിക്കില്ല

കഴിഞ്ഞ ദിവസത്തെ വിധിയില്‍ ആശയക്കുഴപ്പം നില്‍ക്കുമ്പോഴും വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ തിടുക്കപ്പെട്ട് ഹര്‍ജി സമർപ്പിക്കില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് തൃപ്തി ദേശായി ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന് നിയമപരമായ പിൻബലവും ആവശ്യമാണ്. കഴിഞ്ഞ പ്രാവശ്യം തൃപ്തി ദേശായി ശബരിമല സന്ദർശിക്കാൻ‌ എത്തിയെങ്കിലും വിമാനത്താവളത്തിൽ നിന്ന് പ്രതിഷേധം കാരമം പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. അത്തരത്തിൽ ഒരു പ്രതിഷേധം ഇപ്രാവശ്യവും ഉണ്ടായേക്കാമെന്നാണ് സുചനകൾ.

‘ഭൂമാതാ ബ്രിഗേഡ്' സ്ഥാപക

‘ഭൂമാതാ ബ്രിഗേഡ്' സ്ഥാപക


പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഭൂമാതാ ബ്രിഗേഡ്' എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപകയാണ് തൃപ്തി ദേശായി. ആരാധനാലയങ്ങളിൽ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഭൂമാതാ ബ്രിഗേഡ്. ശനി ശിക്നപ്പൂർ ക്ഷേത്രം, കൊൽഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വർ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദർഗ എന്നിവിടങ്ങളിൽ കോടതി വിധിയെ തുടർന്ന് അനുയായികളോടൊപ്പം തൃപ്തി പ്രവേശിച്ചിരുന്നു.

ക്രാന്തിവീർ ജോപ്പഡി വികാസ് സംഘ്

ക്രാന്തിവീർ ജോപ്പഡി വികാസ് സംഘ്


2003-ൽ ചേരിനിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ക്രാന്തിവീർ ജോപ്പഡി വികാസ് സംഘ് എന്ന സംഘടനയിലൂടെയാണ് തൃപ്തി പൊതുപ്രവർത്തനത്തിനിറങ്ങിയത്. 2007 ൽ എൻസിപിയുടെ നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാർ ഉൾപ്പെട്ട സഹകരണബാങ്ക് അഴിമതി പുറത്ത് കൊണ്ടുവരുന്നതിൽ മുൻനിരയിൽ തൃപ്തിയുമുണ്ടായിരുന്നു. 35000 പേർക്ക് നിക്ഷേപമുള്ള ബാങ്കിൽ 29000 പേർക്ക് നിക്ഷേപം തിരിച്ചു കൊടുക്കാൻ തനിക്കായെന്നാണ് തൃപ്തിയുടെ അവകാശവാദം.

ഭൂമാതാ പ്രസ്ഥാനത്തിന് രൂപം നൽകിയത് 2010ൽ

ഭൂമാതാ പ്രസ്ഥാനത്തിന് രൂപം നൽകിയത് 2010ൽ


അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരങ്ങളിലും തൃപ്തിയുടെ സംഘടനയും പങ്കു ചേർന്നിരുന്നു. ‘ഇന്ത്യ എഗൈൻസ്റ് കറപ്‌ഷൻ' എന്ന പ്രസ്ഥാനത്തിന്റെയും പ്രവർത്തകകൂടിയാണ് തൃപ്തി ദേശായി. തുടർന്ന് 2010ലാണ് ഭൂമാതാ പ്രസ്ഥാനത്തിന് അവർ രൂപം നൽകിയത്. 40 പേർ അംഗങ്ങളുണ്ടായിരുന്ന സംഘടനയിൽ ഇപ്പോൾ അയ്യായിരത്തോളം അംഗങ്ങളുണ്ട്. പൂനൈ കോലപൂർ മഹാലക്ഷ്മി ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനത്തിനായിരുന്നു ആദ്യ പോരാട്ടം. ക്ഷേത്ര ഭരണസമിതിയ്ക്ക് ഇതിന് എതിർപ്പുണ്ടായില്ലെങ്കിലും പൂജാരിമാര്‍ തടസ്സം നിന്നു. തൃപ്തിയേയും പ്രതിഷേധക്കാരേയും ആക്രമിച്ചതിന് അഞ്ച് പൂജാരിമാരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവും ഉണ്ടായിരുന്നു.

ശനി ശിംഘ്നാപൂർ ക്ഷേത്രം

ശനി ശിംഘ്നാപൂർ ക്ഷേത്രം

മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ നടത്തിയ പോരാട്ടത്തിലൂടെയാണ് തൃപ്തി ദേശായിയും സംഘടനയായ ഭൂമാതാ റാൻരാഗിണി ബ്രിഗേഡും വാർത്തകളിലിടം നേടിയത്. 2015 ഡിസംബർ 20 ന് ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് ശ്രമം നടത്തി. പക്ഷേ അത് സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞു. ഏപ്രിലിൽ തൃപ്തിയുടെ നേതൃത്വത്തിലുള്ള സംഘം ക്ഷേത്രത്തിൽ പ്രവേശിക്കാൻ വീണ്ടും ശ്രമിച്ചപ്പോൾ നാട്ടുകാർ തടഞ്ഞു. തുടർന്ന് കോടതി ഉത്തവുമായി അവർ ക്ഷേത്രത്തിൽസ പ്രവേശിക്കുകയായിരുന്നു.

ഹാജി അലി ദർഗ, നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രം

ഹാജി അലി ദർഗ, നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രം


നാസികിലെ ത്രൈയംബകേശ്വർ ക്ഷേത്രത്തിലും തൃപ്തിയുടെ ഇടപെടലിലൂടെ സ്ത്രീ പ്രവേശനം സാധ്യമായിരുന്നു. 2012-ലാണ് ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം തടഞ്ഞത്. ഇവിടെയും സന്ദർശിക്കാൻ തൃപ്തി ദേശായിയും ശ്രമിക്കുകയും ഒടുവിൽ എതിരല്ലെന്ന് ദർഗ ട്രസ്റ്റ് സുപ്രീം കോടതിയെ അറിയിക്കുകയുമായിരുന്നു. ലിംഗവിവേചനത്തിനെതിരെയും സ്ത്രീവിമോചനത്തിനായുമാണ് തൃപ്തിയുടെ പോരാട്ടം. മതപരമായി അവകാശത്തിനല്ല, ലിംഗവിവേചനത്തിനെതിരെയാണ് തന്റെ പോരാട്ടമെന്ന് തൃപ്തി അവകാശപ്പെടുന്നത്. ഭൂമാതാ ബ്രിഗേഡ് മതത്തിനും രാഷ്ട്രീയത്തിനും എതിരല്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

ജനനം കർണാടകയിൽ

ജനനം കർണാടകയിൽ


കർണ്ണാടകയിലെ നിപാൻ താലൂക്കിലാണ് തൃപ്തി ദേശായിയുടെ ജനനം. തൃപ്തിയുടെ പിതാവ് തെക്കൻ മഹാരാഷ്ട്രയിലെ ആൾദൈവം ഗഗൻഗിരി മഹാരാജിന്റെ ശിഷ്യനായി സന്യാസം സ്വീകരിച്ചു. തുടര്‍ന്ന് അമ്മയാണ് തൃപ്തിയെയും രണ്ടു സഹോദരങ്ങളെയും വളർത്തിയത്. പൂനൈയിലെ ശ്രീമതി നതിബാൽ ദാമോദർ താക്കർസേ വുമൻസ് സർവ്വകലാശാലയിൽ ഹോംസയൻസിൽ ബിരുദപഠനത്തിന് ചേർന്നെങ്കിലും കുടുംബത്തിലെ പ്രശ്‌നങ്ങളെ തുടർന്ന് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും പഠനം അവസാനിപ്പിക്കേണ്ടി വന്നു.

English summary
Sabarimala verdict; Trupti Desai says will visit shrine on Nov 16
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X