ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ് പത്ത് ലക്ഷം കവിഞ്ഞു..ബുക്കിംഗ് എങ്ങനെ? അറിയാം
തിരുവനന്തപുരം; കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ശബരിമലയിൽ ദര്‍ശനം വെര്‍ച്വല്‍ ക്യൂ വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. 25000 പേര്‍ ദിവസേന വെര്‍ച്ച്വല്‍ ക്യൂവിലൂടെ ദര്‍ശനം നടത്തും. 15.25 ലക്ഷം വെര്‍ച്വല്‍ ക്യൂ ബുക്കിംഗിന് അനുമതി നല്‍കിയിട്ടുള്ളതില്‍ പത്തു ലക്ഷത്തിലധികം പേര്‍ ഇതു വരെ ബുക്ക് ചെയ്തു കഴിഞ്ഞതായി മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചിരുന്നു. വെർച്വൽ ക്യൂ പാസ് ലഭിച്ചവർ നിർബന്ധമായും വാക്സിൻ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയ്യില്‍ കരുതേണ്ടതുണ്ട്. വെർച്വൽ ക്യൂ എങ്ങനെ ബുക്ക് ചെയ്യുമെന്ന് അറിയാം-

sabarimalaonline.org.എന്ന വെബ്സൈറ്റ് സന്ദർശിക്കുക
നിങ്ങൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ലോഗിൻ ചെയ്യുക. അല്ലേങ്കിൽ ആദ്യം രജിസ്റ്റർ ചെയ്യുക
പേര്, ജനനത്തീയതി, വിലാസം, രാജ്യം, പിൻ കോഡ്, ഐഡന്റിറ്റി പ്രൂഫ്, സ്കാൻ ചെയ്ത ഫോട്ടോ, ഫോൺ നമ്പർ എന്നിവ പോലുള്ള ആവശ്യമായ വിവരങ്ങൾ നൽകുക.
ഇ-മെയിൽ ഐഡി നൽകി പാസ്വേഡ് ക്രിേറ്റ് ചെയ്യുക. പാസ്വേഡ് വൂണ്ടും കൺഫേം ചെയ്യു
നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച് കൊണ്ട് ബോക്സിൽ ടിക്ക് ചെയ്യുക
കണ്ടിന്യൂ ബട്ടൺ അമർത്തുക
നിങ്ങളുടെ ഫോണിലേക്ക് ഒരു ഒടിപി ലഭിക്കും
OTP നൽകി അക്കൗണ്ട് വെരിഫൈ ചെയ്യുക.
ഇനി ക്ഷേത്രദർശന ദിവസം തിരഞ്ഞെടുക്കുക
നിങ്ങളുടെ ശബരിമല വെർച്വൽ ക്യു ടിക്കറ്റ് ബുക്ക് ചെയ്യാൻ സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക
കുഞ്ഞു നിളയോടൊപ്പം പേളി മാണിയുടെ യോഗ; വാവ എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍
മണ്ഡല -മകരവിളക്ക് ഉത്സവത്തിനായി ശബരിമലനട നവംബര്‍ 15 ന് വൈകീട്ടാണ് തുറക്കുക. വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലൂടെ പാസ് നേടിയവര്‍ക്ക് വൃശ്ചികം ഒന്നായ നവംബര്‍ 16 മുതല്‍ ദര്‍ശനത്തിനായി എത്തി തുടങ്ങാം.അതേസമയം ചിത്തിര ആട്ടവിശേഷ പൂജകള്‍ക്കായി നവംബർ 2 ന് വൈകീട്ട് നട തുറക്കും. നവംബര്‍ മൂന്നിന് രാവിലെ മുതല്‍ ഭക്തരെ ശബരിമയിലേക്ക് പ്രവേശിപ്പിക്കും. അന്ന് രാത്രി ഒൻപതിന് ഹരിവരാസനംപാടി ക്ഷേത്ര നട അടയ്ക്കും.ഒരു ദിവസത്തേക്കായുള്ള ദര്‍ശനത്തിനും വെർച്വൽ ക്യൂ വഴി തന്നെ ഭക്തർ ബുക്ക് ചെയ്യേണ്ടതുണ്ട്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന സമയത്ത് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തിട്ട് അതിന് അവസരം കിട്ടാത്ത ഭക്തര്‍ക്കും ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുന്ന നവംബര്‍ മൂന്നിന് ദര്‍ശനത്തിനായി അവസരം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുമ്ട്.












Click it and Unblock the Notifications