ശബരിമല; സിപിഎമ്മിന്റെ മുതലക്കണ്ണീന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് ബിജെപി
തിരുവനന്തപുരം; നാലു വോട്ടിനു വേണ്ടി നിലപാട് മാറ്റില്ലെന്നുറപ്പിച്ചു പറഞ്ഞ ഇടതു പക്ഷത്തിന് വാക്കിലും പ്രവർത്തിയിലും പിന്നോട്ട് പോകേണ്ട അവസ്ഥ പരിതാപകരമാണെന്ന് ബിജെപി. വിശ്വാസികളുടെ കരുത്ത് വ്യക്തമായി അനുഭവിച്ചറിഞ്ഞവരാണ് കേരളത്തിലെ ഭരണമുന്നണി. ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയവും, പാർട്ടി അണികളുടെ അമർഷങ്ങളും, ഗ്രഹസമ്പർക്കങ്ങളിൽ ലഭിച്ച അഭിപ്രായ ശേഖരണങ്ങളും അടിസ്ഥാനമാക്കിയാണ് തിരുത്തൽ നയത്തിൽ സി.പി.എം എത്തി നിൽക്കുന്നത്. ഭക്ത സമൂഹത്തെ വിശ്വാസത്തിലെടുക്കാതെ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ വെഗ്രത കാട്ടിയ സി.പി.എമ്മിന് കാലം കരുതിവച്ച മറുപടിയാണ്, സുപ്രീം കോടതിയുടെ അന്തിമ വിധി വിശ്വാസികളുമായി ചർച്ച ചെയ്യുമെന്ന പറഞ്ഞ നിലപാടു മാറ്റമെന്നും ബിജെപി പ്രസ്താവനയിൽ പറഞ്ഞു.

ശബരിമലയിൽ ആക്ടിവിസ്റ്റുകളായ യുവതികളെ കയറ്റി ആചാരലംഘനം നടത്താൻ ഒത്താശ ചെയ്തത് തെറ്റായി പോയെന്ന് പരസ്യമായി പറഞ്ഞ് ഖേദപ്രകടനം നടത്തിയിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഹൈന്ദവ വിരുദ്ധത മുഖമുദ്രയാക്കിയ ഇടതുപക്ഷ രാഷ്ട്രീയത്തിൽ നിന്നും നല്ലതൊന്നും കേരള സമൂഹം പ്രതീക്ഷിക്കേണ്ടതില്ലെന്ന് നാം തിരിച്ചറിയേണ്ടതാണ്.
വിശ്വാസികളുടെ വിശ്വാസങ്ങളെ തിരികെ പിടിക്കാനുള്ള കുടില തന്ത്രമായി വേണം ഈ നിലപാടു മാറ്റത്തേയും കാണാൻ. ശബരിമല തീവെയ്പ്പുമായി ബന്ധപ്പെട്ട കേശവമേനോൻ റിപ്പോർട്ട് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇ.എം.എസ് സർക്കാർ കാട്ടിയ പൊറാട്ടു നാടകം തന്നെയാണ് വർഷങ്ങൾക്കിപ്പുറവും പിണറായി വിജയൻ പയറ്റാൻ ശ്രമിക്കുന്നത്.
നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം
നാമജപ പ്രതിഷേധങ്ങളെ ക്രമസമാധാനം തകർക്കുന്ന സംഭവങ്ങളായി പർവ്വതീകരിച്ച് കേസെടുത്ത സർക്കാരാണ്, തീവ്രസ്വഭാവങ്ങളില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന് ഉത്തരവിറക്കി ഭക്തരെ വീണ്ടും പരിഹസിച്ചത്. ഹൈന്ദവ ജനത അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ ഒന്നു മാത്രമേ ആകുന്നുള്ളൂ ശബരിമല. ദേവസ്വം ബോഡുകൾ രാഷ്ട്രീയ മുക്തമാക്കണമെന്ന് ആവശ്യത്തിലും, നഷ്ടപ്പെട്ട ക്ഷേത്ര ഭൂമികൾ തിരികെ പിടിക്കണമെന്ന ആവശ്യത്തിലുംകൂടി ദേവസ്വം മന്ത്രി നിലപാട് വ്യക്തമാക്കണം.
Recommended Video
മനം കവരുന്ന അഴക്, നഭ നടേഷിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications