കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല: കത്തിക്കാനുറച്ച് വിഎച്ച്പിയും.. സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ വ്യാഴാഴ്ച ഹര്‍ത്താല്‍?

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
കോടതി വിധി നടപ്പാക്കിയാല്‍ ഹര്‍ത്താല്‍

ശബരിമല വിവാദത്തില്‍ പ്രതിഷേധം കനക്കുകയാണ്. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് ശ്രമവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്. തന്ത്രി കുടുംബം, അയ്യപ്പ സേവാ സംഘം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവരുമായാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മറ്റന്നാള്‍ ചര്‍ച്ച നടത്തുന്നത്.

ഇതിനിടെ സുപ്രീം കോടതി വിധി നടപ്പാക്കിയാല്‍ ഈ മാസം ഹര്‍ത്താല്‍ നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ .വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റേത് ഇരട്ടത്താപ്പാണെന്നും തൊഗാഡിയ വ്യക്തമാക്കി.

 സമവായം

സമവായം

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബവുമായും പന്തളം കൊട്ടാരവുമായും ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം പത്മകുമാര്‍. ആചാര അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി ഒരു നിലപാടും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്ന് പത്മകുമാര്‍ വ്യക്തമാക്കി.

 നടതുറക്കും

നടതുറക്കും

ആരെയങ്കിലും പരാജയപ്പെടുത്തണമെന്ന തിരുമാനത്തിന് പുറത്തല്ല ഇപ്പോള്‍ നിലപാട് കൈക്കൊണ്ടിട്ടുള്ളത്. മണ്ഡലം മകരവിളക്ക് കാലത്തിന് മുന്‍പ് തന്നെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണണമെന്ന് തന്നെയാണ് ഉദ്ദേശിക്കുന്നത്. 17 നാണ് തുലാമാസ പൂജകള്‍ക്കായി നടതുറക്കുന്നത്.

 വിഎച്ച്പി

വിഎച്ച്പി

അതേസമയം വിധി നടപ്പാക്കാനുറച്ച സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡി. ഹിന്ദു സമൂഹത്തിന്‍റെ വിശ്വാസം സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്ന് തൊഗാഡിയ വ്യക്തമാക്കി.

കോടതി ഉത്തരവ്

കോടതി ഉത്തരവ്

സര്‍ക്കാര്‍ എത്രയും പെട്ടെന്ന് തന്നെ സുപ്രീംകോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിക്കണം. ഹരജിയില്‍ തിരുമാനം ആകും വരെ സര്‍ക്കാര്‍ കോടതി ഉത്തരവ് നടപ്പാക്കരുതെന്നും തൊഗാഡിയ ആവശ്യപ്പെട്ടു. ഇനി സര്‍ക്കാര്‍ പോരാനുറച്ച് തന്നെയാണെങ്കില്‍ അതിനെ ശക്തമായി പ്രതിരോധിക്കുമെന്നും തൊഗാഡിയ വ്യക്തമാക്കി.

 ഹര്‍ജി

ഹര്‍ജി

സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ നട തുറക്കുന്ന 18 ന് ഹര്‍ത്താല്‌ നടത്തുമെന്നും തൊഗാഡിയ വ്യക്തമാക്കിയതായി സമകാലികം റിപ്പോര്‍ട്ട് ചെയ്തു.അതേസമയം 17 ന് ഹര്‍ത്താല്‍ നടത്തുമെന്ന് ശബരിമല ആചാര സംരക്ഷണ സമിതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. പുനപരിശോധനാ ഹര്‍ജിയില്‍ വിധി വരും വരെ സ്ത്രീകളെ ശബരിമലയില്‍ കയറ്റരുതെന്ന് തന്നെയാണ് ആചാര സംരക്ഷണ സമിതിയുടേയും ആവശ്യം.

 വ്യക്തമാക്കി

വ്യക്തമാക്കി

സര്‍ക്കാര്‍ ജനവികാരം മാനിക്കണം. ജെല്ലിക്കെട്ടിന്‍റെ കാര്യത്തില്‍ ചെയ്തതുപോലെ ശബരിമലയുടെ കാര്യത്തിലും സുപ്രീംകോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും തൊഗാഡിയ വ്യക്തമാക്കി.

 ക്ഷേത്രങ്ങള്‍

ക്ഷേത്രങ്ങള്‍

സര്‍ക്കാരിന്‍റെ അധികാര പരിധിയല്‍ നിന്ന് ക്ഷേത്രങ്ങളെ ഒഴിവാക്കണമെന്ന ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവശ്യപ്പെടും. എല്ലാ പ്രധാനക്ഷേത്രങ്ങളിലേയും ഭരണങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടകൊടുക്കണമെന്ന് ആവശ്യപ്പെടുമെന്നും തൊഗാഡിയ വ്യക്തമാക്കി.

 പ്രതിഷേധവുമായി ശിവസേനയും

പ്രതിഷേധവുമായി ശിവസേനയും

അതേസമയം സ്ത്രീകള്‍ ക്ഷേത്രത്തിലേക്ക് വരുന്നത് തടയുമെന്ന് ശിവസേനയും വ്യക്തമാക്കിയിട്ടുണ്ട്. യുവതികള്‍ പമ്പയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ 17 ശിവസേന പ്രവര്‍ത്തകര്‍ പമ്പയിലേക്ക് നീങ്ങുമെന്നും ശിവസേന വ്യക്തമാക്കിയിട്ടപണ്ട്. ആചാര സംരക്ഷണത്തിനായി ഏത് വിധ പ്രക്ഷോഭത്തിനും തയ്യാറാണെന്നാണ് ശിവസേനയുടെ നിലപാട്.

English summary
sabarimala will observe harthal says praveen thogadiya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X