കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവം നവംബര്‍ 16ന് തുടങ്ങും- പൂജാ സമയങ്ങള്‍ ഇങ്ങനെ

  • By Desk
Google Oneindia Malayalam News

പത്തനംതിട്ട: ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് ഉത്സവകാലം ആരംഭിക്കാന്‍ ഇനി രണ്ടു നാള്‍ മാത്രം ബാക്കി. മണ്ഡല പൂജ മഹോത്സവം നവംബര്‍ 16 മുതല്‍ ഡിസംബര്‍ 27 വരെയും മകര വിളക്ക് ഉത്സവം ഡിസംബര്‍ 30 മുതല്‍ ജനുവരി 20 വരെയുമാണ്. ജനുവരി 15നാണ് മകരവിളക്ക്.

ശബരിമല കേസിൽ സുപ്രീം കോടതി നാളെ വിധി പറയും, വിധി എന്തായാലും അംഗീകരിക്കുമെന്ന് എ പത്മകുമാർശബരിമല കേസിൽ സുപ്രീം കോടതി നാളെ വിധി പറയും, വിധി എന്തായാലും അംഗീകരിക്കുമെന്ന് എ പത്മകുമാർ

മണ്ഡല വിളക്ക് മഹോത്സവത്തിനായി നവംബര്‍ 16ന് വൈകീട്ട് 5 മണിയോടെ തുറക്കുന്ന ക്ഷേത്രനട ഡിസംബര്‍ 27ന് രാത്രി 10 മണിയോടെ അടക്കും. മകരവിളക്കിനായി ഡിസംബര്‍ 30ന് വൈകുന്നേരം 5 മണിക്ക് തുറക്കുന്ന നട ജനുവരി 20ന് രാവിലെ 7ന് അടക്കും. തീര്‍ത്ഥാടന കാലത്ത് വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമുണ്ടാകും.

sabarimala

ശബരിമലയില്‍ തീര്‍ത്ഥാടന കാലത്തെ പൂജകളും സമയവും ഇങ്ങനെയാണ്:

പുലര്‍ച്ചെ 3 മണിക്ക് നട തുറക്കല്‍, ശേഷം നിര്‍മാല്യം, അഭിഷേകം

3: 30ന് ഗണപതി ഹോമം

3: 30 മുതല്‍ രാവിലെ 7 മണി വരെ നെയ്യഭിഷേകം

7: 30 മുതല്‍ ഉഷപൂജ

8:30 മുതല്‍ ഉച്ചയ്ക്ക് 11:00 മണി വരെ നെയ്യഭിഷേകം

11:10 മുതല്‍ നെയ്‌ത്തോണിയിലെ നെയ്യ് ഉപയോഗിച്ച് നെയ്യഭിഷേകം

11 മുതല്‍ 11: 30 വരെ അഷ്ഠാഭിഷേകം

12:30 മുതല്‍ ഉഷപൂജ

ഉച്ചയ്ക്ക് 1 മണിക്ക് നട അടയ്ക്കല്‍

വൈകുന്നേരം 3 മണിക്ക് നടതുറക്കല്‍

വൈകീട്ട് 6 30ന് ദീപാരാധന

7 മണി മുതല്‍ 9 30 വരെ പുഷ്പാഭിഷേകം

9 30 മുതല്‍ അത്താഴ പൂജ

11 മണിക്ക് ഹരിവരാസനം ചൊല്ലി നട അടയ്ക്കല്‍

English summary
Sabarimala will open for 2 month pilgrimage on saturday, here is darshan timings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X