കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ ബിജെപിക്ക് വീണ്ടും 'അകത്ത് ' നിന്ന് തിരിച്ചടി; ജന്മഭൂമിയില്‍ വിചാരകേന്ദ്രത്തിന്റെ ലേഖനം..

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ ഒരുപാട് തിരിച്ചടികളാണ് കേരളത്തിലെ ബിജെപി നേരിട്ടുകൊണ്ടിരിക്കുന്നത്. തുടക്കത്തില്‍ കൃത്യമായ ഒരു നിലപാടെടുക്കാതിരുന്നത് ബിജെപി അണികളില്‍ വലിയ അമര്‍ഷം സൃഷ്ടിച്ചിരുന്നു.

രമേശ് ചെന്നിത്തലയ്ക്ക് ആചാരം തെറ്റിക്കാം... പക്ഷേ, സുപ്രീം കോടതി ഉത്തരവ് സഹിക്കില്ല; ഇരട്ടത്താപ്പ്?രമേശ് ചെന്നിത്തലയ്ക്ക് ആചാരം തെറ്റിക്കാം... പക്ഷേ, സുപ്രീം കോടതി ഉത്തരവ് സഹിക്കില്ല; ഇരട്ടത്താപ്പ്?

അതിന് ശേഷം ബിജെപി ബൗദ്ധിക സെല്‍ മേധാവി ടിജി മോഹന്‍ദാസ് ട്വിറ്ററില്‍ കുറിച്ച വരികളും ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ആര്‍എസ്എസ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടില്‍ ഉറച്ച് നിന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ ഇതിനെല്ലാം കാരണം.

രാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റിരാഹുല്‍ ഈശ്വറിന്റെ വിധി!!! നെഞ്ചിൽ ചവിട്ടിന് പിറകേ ഇപ്പോൾ '30 സെക്കന്റ്' പൊങ്കാല... പേര് വരെ മാറ്റി

എന്നാല്‍ കഴിഞ്ഞ ദിവസം, ആര്‍എസ്എസ് ഈ നിലപാട് തിരുത്തി. പക്ഷേ, തൊട്ടടുത്ത ദിവസം ജന്മഭൂമിയുടെ എഡിറ്റോറിയല്‍ പേജില്‍ അച്ചടിച്ചുവന്ന ലേഖനം പിന്നേയും ബിജെപിയ്ക്ക് നല്‍കിയത് അതി ശക്തമായ തിരിച്ചടി തന്നെ ആയിരുന്നു. ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആയ ആര്‍ സഞ്ജയന്‍ ആയിരുന്നു ഈ ലേഖനം എഴുതിയത്.

അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല

അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ല

ശബരിമലയില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തയില്ലെന്നതായിരുന്നു ജന്മഭൂമി എഡിറ്റോറിയല്‍ പേജില്‍ അച്ചടിച്ചുവന്ന ലേഖനത്തിന്റെ തലക്കെട്ട്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുവദിക്കുന്ന സുപ്രീം കോടതി വിധി ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പങ്ങളേയോ ആചാരാനുഷ്ഠാനങ്ങളേയോ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നാണ് ലേഖനത്തില്‍ പറയുന്നത്.

മനപ്പൂര്‍വ്വമുള്ള ശ്രമം

മനപ്പൂര്‍വ്വമുള്ള ശ്രമം

ശബരിമല വിധിയില്‍ വൈകാരിക പ്രകടനങ്ങള്‍ നടത്തി രംഗത്ത് എത്തുന്നത് ബിജെപി, സംഘപരിവാര്‍ പ്രവര്‍ത്തകരും നേതാക്കളും തന്നെയാണ്. എന്നാല്‍ ഉത്തരവിന്റെ മറവില്‍ ഹിന്ദു സമാഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത് ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്നും ആണ് ലേഖനത്തില്‍ വ്യക്തമായി പറയുന്നത്.

മഹത്വം കൂട്ടും

മഹത്വം കൂട്ടും

സ്ത്രീകള്‍ ശബരിമലയില്‍ എത്തുന്നത് ശബരിമലയുടെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കും എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ പ്രത്യാഘാതം എന്നത് പരിമിതം ആണെന്നും അത് ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതാണ് എന്നും കൂടി പറയുന്നുണ്ട്.

യുക്തിയുടെ പിന്‍ബലമില്ലാത്ത ആചാരം

യുക്തിയുടെ പിന്‍ബലമില്ലാത്ത ആചാരം

സുപ്രീം കോടതി വിധി ഹിന്ദു മതത്തെ പ്രതികൂലമായി ബാധിക്കുന്ന ഒന്നല്ല. ശബരിമലയില്‍ 10 നും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനം ഉള്ളൂ എന്നതിനെ സുപ്രീം കോടതി അസാധുവാക്കുക മാത്രമാണ് ചെയ്തത്. മാത്രമല്ല, അത്തരം ഒരു ആചാരത്തിന് ധര്‍മ്മ-തന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടേയോ പിന്‍ബലം ഉള്ളതായി ആര്‍ക്കും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

വിയോജിക്കാന്‍ കഴിയാത്ത ഉത്തരവ്

വിയോജിക്കാന്‍ കഴിയാത്ത ഉത്തരവ്

ശബരിമലയിലെ സ്ത്രീ പ്രവേശന നിരോധനം എന്നത് ഏതെങ്കിലും ഒരു മതവിശ്വാസത്തിന്റെ അനിവാര്യ ഭാഗമല്ലെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. മതസ്വാതന്ത്ര്യം മറ്റ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമാകാന്‍ പാടില്ലെന്നതാണ് ഭരണഘടന നിഷ്‌കര്‍ഷിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ സുപ്രീം കോടതി ഉത്തരവിനോട് വിയോജിക്കാന്‍ ആവില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

പുരുഷ മേധാവിത്വത്തിന്റെ കാലം കഴിഞ്ഞു

പുരുഷ മേധാവിത്വത്തിന്റെ കാലം കഴിഞ്ഞു

സ്ത്രീകള്‍ ശബരിമല സന്ദര്‍ശിക്കണോ വേണ്ടയോ എന്നത് അവരുടെ വിവേനാധികാരത്തിന് വിട്ടുകൊടുക്കണം എന്നാണ് ലേഖനത്തില്‍ പറയുന്ന മറ്റൊരു കാര്യം. അങ്ങനെ ചെയ്യുന്നതാണ് കാലോചിതവും യുക്തിപരവും ആയ നിലപാട്. പുരുഷ മേധാവിത്വത്തിന്റെ കാലം അസ്തമിച്ചു എന്ന് എല്ലാവരും മനസ്സിലാക്കണം എന്നും ലേഖനത്തില്‍ കൃത്യമായി പറയുന്നുണ്ട്.

യുക്തിഹീനമായ മാമൂലുകള്‍

യുക്തിഹീനമായ മാമൂലുകള്‍

ക്ഷേത്രങ്ങളുടേയും ആചാരങ്ങളുടേയും സംരക്ഷണം ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്ന് ലേഖനത്തില്‍ പറയുന്നു. പക്ഷേ, അത് കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടാകണം എന്നും ലേഖനത്തില്‍ പറയുന്നുണ്ട്. യുക്തിഹീനമായ മാമൂലികളെ അതേപടി നിലനിര്‍ത്തുവാനുള്ള സ്ഥാപിത താത്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടുപിടിച്ചുകൊടുക്കുന്നത് സമൂഹത്തില്‍ ജീര്‍ണത.ും സംഘര്‍ഷവും ചൂഷണവും വര്‍ദ്ധിക്കാന്‍ മാത്രമേ സഹായിക്കൂ എന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

വൈകാരിക ഇളക്കമല്ല

വൈകാരിക ഇളക്കമല്ല

പരിവര്‍ത്തനോന്മുഖതയാണ് ആധുനിക ഹിന്ദു നവോത്ഥാനത്തിന്റെ മുഖമുദ്ര. അത് സൃഷ്ടിച്ച പ്രബുദ്ധതയെയും സമാജ ഐക്യത്തേയും സ്ഥാപിത താല്പര്യക്കാര്‍ക്ക് അവരുടെ ചൂഷണോപാധിയാക്കാന്‍ അനുവദിക്കരുത്. വൈകാരിക ഇളക്കത്തിന് സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ചിന്താശൂന്യമായ നിലപാടുകള്‍ ഗുണം ചെയ്യില്ല. ജനശിക്ഷണം സാധ്യമാണെന്ന ഉത്തമബോധ്യമാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ സംഘടനാ പ്രവര്‍ത്തകരെ ഭരിക്കേണ്ടത്.- ഇങ്ങനെയാണ് ലേഖനം അവസാനിപ്പിക്കുന്നത്.

ലക്ഷ്യം വച്ചത് ആരെ

ലക്ഷ്യം വച്ചത് ആരെ

ശബരിമല വിവാദത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ക്കാണ് ബിജെപി ഒരുങ്ങിയിരിക്കുന്നത്. സംഘപരിവാര്‍ സംഘടനകളെ കൂടി അണിനിരത്തിക്കൊണ്ടാണിത്. ഇത്തരം പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ ലക്ഷ്യം വച്ചാണ് ബിജെപിയുടെ മുഖപത്രത്തില്‍ തന്നെ ഒരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശ്രീധരന്‍ പിള്ള വായിച്ചിട്ടില്ല

ശ്രീധരന്‍ പിള്ള വായിച്ചിട്ടില്ല

പാര്‍ട്ടി മുഖപത്രത്തില്‍ ഇത്തരം ഒരു ലേഖനം വന്ന കാര്യം താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും താന്‍ അത് വായിച്ചിട്ടില്ല എന്നും ആയിരുന്നു ശ്രീധരന്‍ പിള്ളയുടെ മറുപടി. ഇക്കാര്യത്തില്‍ ബിജെപിക്ക് ഒരു നിലപാടുണ്ടെന്നും അതുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ലേഖനത്തെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ അത് എഴുതിയവരോട് തന്നെ ചോദിക്കണം എന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ നിലപാട്.

English summary
Sabarimala Woman entry: Article published in Janmabhumi supporting supreme court verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X