കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുവള്ളത്തില്‍ നിലയുറപ്പിച്ച് ബിഡിജെഎസ്; അയ്യപ്പജ്യോതിയെ തഴഞ്ഞ് തുഷാര്‍, മുന്നണിയില്‍ വിള്ളല്‍

Google Oneindia Malayalam News

തിരുവനന്തപുരും: വനിതാ മതില്‍, അയ്യപ്പ ജ്യോതി വിഷയങ്ങളിലെ ബിഡിജെഎസിന്റെ ഇരട്ട നിലപാട് എന്‍ഡിഎ മുന്നണിയില്‍ വിള്ളല്‍ വീഴ്ത്തുന്നു. എന്‍ഡിഎയുടെ ഭാഗമായ ബിഡിജെസ് സ്വാഭാവികമായും അയ്യപ്പജ്യോതിക്ക് പിന്തുണയര്‍പ്പിക്കേണ്ടവരാണ്. എന്നാല്‍ പാര്‍ട്ടിയിലെ 90 ശതമാനം പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന എസ്എന്‍ഡിപിയോഗം സര്‍ക്കാറിനൊപ്പം വനിതാ മതിലിനായി നിലകൊള്ളുന്നു.

ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിവരുന്നത്. ബിജെപിയെ വിമര്‍ശിക്കുമ്പോള്‍ എന്‍ഡിഎയും ഭാഗമായ ബിഡിജെഎസിനെ തള്ളിപ്പറയാന്‍ വെള്ളാപ്പള്ളി തയ്യാറല്ല. സമാന അവസ്ഥയാണ് മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും. എന്‍ഡിഎയുടെ ഭാഗമായി തന്നെ മതിലിനൊപ്പം നില്‍ക്കുന്ന എസ്എന്‍ഡിപിയെക്കൂടി പിന്തുണക്കേണ്ട അവസ്ഥയാണ് അദ്ദേഹത്തിന്റേത്.

vellapally-thushar

ഈ ആശയക്കുഴപ്പം നേതാക്കളില്‍ മുതല്‍ താഴെക്കിടയിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ വരെ പ്രകടമാണ്. അയ്യപ്പജ്യോതിയില്‍ താനടക്കം നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തുവെന്നു വ്യക്തമാക്കി ബിഡിജെസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി ഗോപകുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു.

വനിതാ മതിലില്‍ താന്‍ പങ്കെടുക്കില്ലെന്നും അതിനെ തുറന്നെതിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇദ്ദേഹത്തിന് പുറമെ മറ്റൊരു ജനറല്‍ സെക്രട്ടറിയായ ടിവി ബാബു, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തിരുന്നു. അയ്യപ്പജ്യോതിയില്‍ താനടക്കമുള്ളവര്‍ പങ്കെടുത്തില്ലെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കിയത്. ബിഡിജെസ് നേതാക്കളുടെ ഈ ഇരട്ടനിലപാടില്‍ ബിജെപിയില്‍ വലിയ അമര്‍ഷമാണ് പുകയുന്നത്.

English summary
sabarimala woman entry-bjp bdjs rift
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X