ശബരിമല വിവാദം: കൂട്ട അറസ്റ്റിനെതിരെ ഹൈക്കോടതി... ഗാലറിയ്ക്ക് വേണ്ടി കളിക്കരുതെന്ന് കർശന നിര്‍ദ്ദേശം
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ അക്രമം നടത്തിയവരെ പോലീസ് ഒന്നൊഴിയാതെ അറസ്റ്റ് ചെയ്ത് വരികയാണ്. അതിനിടെയാണ് സര്‍ക്കാരിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ചത്.
സര്‍ക്കാര്‍ ഗാലറിയ്ക്ക് വേണ്ടി കളിക്കരുത് എന്നാണ് കോടതിയുടെ പരാമര്‍ശം. സംഘര്‍ഷങ്ങളില്‍ അക്രമം നടത്തിയവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് സംബന്ധിച്ച് കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. വാക്കാലുള്ള പരാമര്‍ശം മാത്രമാണ് നടത്തിയിട്ടുള്ളത്. ഭക്തരുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് പോലീസ് അറസ്റ്റുകള്‍ നടത്തുന്നു എന്നായിരുന്നു ശബരിമല ആചാര സംരക്ഷണ സമിതി ചെയര്‍മാന്‍ അനോജ് കുമാറും പമ്പ സ്വദേശി സുരേഷ് കുമാറും ഹൈക്കോടതിയെ സമീപിച്ചത്. നടിപടിക്രമങ്ങള്‍ പാലിക്കാതെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത് എന്നും ഇവര്‍ ആരോപിച്ചിരുന്നു.
കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാം എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ കടുത്ത വില നല്‍കേണ്ടി വരും എന്നും കോടതി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഭീതിപരത്തുന്നതിന് വേണ്ടി ഒരു നടപടിയും സ്വീകരിക്കരുത് എന്നും കോടതി വാക്കാല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കേസില്‍ സര്‍ക്കാരിന്റെ വിശദീകരണം കോടതി തേടിയിട്ടുണ്ട്. തിങ്കളാഴ്ച സര്‍ക്കാര്‍ വിശദീകരണം നല്‍കുമ്പോള്‍ കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. രണ്ടായിരത്തിലേറെ പേരെ ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications