Get Updates
Get notified of breaking news, exclusive insights, and must-see stories!

വേണമെങ്കില്‍ പുറത്ത് നിന്നും വനിത പോലീസിനെ കൊണ്ടുവരും... ശബരിമലയിൽ സ്ത്രീ പ്രവേശനത്തിലുറച്ച് മുഖ്യൻ

Recommended Video

cmsvideo
    സുപ്രീം കോടതി വിധിയിൽ ഉറച്ച് പിണറായി വിജയൻ | Oneindia Malayalam

    തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയ്‌ക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇക്കാര്യം പറഞ്ഞത്. സുപ്രീം കോടതി വിധി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാന്‍ നേരത്തേ തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

    ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ എത്തുമ്പോള്‍ സുരക്ഷ ക്രമീകരണങ്ങള്‍ക്കായി വനിത പോലീസുകാരെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ സേനയില്‍ ആവശ്യത്തിന് വനിത പോലീസുകാരെ ലഭ്യമല്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിത പോലീസുകാരേയും നിയോഗിക്കും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

    Pinarayi

    ശബരിമലയില്‍ വനിത പോലീസുകാരെ നിയോഗിക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തിരക്കിട്ട് വിധി നടപ്പിലാക്കുന്നത് ദുരുദ്ദേശപരമാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു.

    ശബരിമലയില്‍ പോകാന്‍ സ്ത്രീകള്‍ മുന്നോട്ട് വരികയാണെങ്കില്‍ അവരെ തടയാന്‍ ആവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്നും പിണറായി പറഞ്ഞു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് പരിഷ്‌കാരങ്ങള്‍ നാട്ടില്‍ മുമ്പും വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സുപ്രീം കോടതി വിധി അനുസരിച്ചേ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+