കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയിൽ സർക്കാരിന്റെ ലക്ഷ്യം മറ്റൊന്ന്... പുതിയ ആരോപണവും ആയി ശശികലയും രംഗത്ത്; അപ്പോള്‍ അശുദ്ധി?

Google Oneindia Malayalam News

തൃശൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് വിധി പ്രസ്താവിച്ചത് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് ആണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചിലെ നാല് പേരും സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുകയായിരുന്നു. എന്നാല്‍ കേരളത്തില്‍ ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആണ് സമരവുമായി രംഗത്ത് എത്തിയിട്ടുള്ളത്.

ശബരിമലയിൽ സ്ത്രീകളെ കയറ്റാനോ ഇറക്കാനോ പാർട്ടി ഇല്ല! നിലപാട് വ്യക്തമാക്കി കോടിയേരിശബരിമലയിൽ സ്ത്രീകളെ കയറ്റാനോ ഇറക്കാനോ പാർട്ടി ഇല്ല! നിലപാട് വ്യക്തമാക്കി കോടിയേരി

സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിക്കുന്നു എന്നാണ് ആരോപണം. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന വെല്ലുവിളിയുമായും ഒരു വിഭാഗം രംഗത്തുണ്ട്.

Sasikala

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു നിലപാടാണ് ഇപ്പോള്‍ ഹിന്ദു ഐക്യ വേദി നേതാവ് കെപി ശശികല സ്വീകരിക്കുന്നത്. അധികവരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നാണ് ശശികലയുടെ ആരോപണം.

ശബരിമലയെ തകർക്കാൻ വന്നാൽ നിന്റെയൊക്കെ ചെങ്കൊടി റോഡിലിട്ട് കത്തിക്കും.. കലിതുള്ളി ബിജെപി നേതാവ്ശബരിമലയെ തകർക്കാൻ വന്നാൽ നിന്റെയൊക്കെ ചെങ്കൊടി റോഡിലിട്ട് കത്തിക്കും.. കലിതുള്ളി ബിജെപി നേതാവ്

സ്ത്രീകള്‍ കൂടി എത്തുന്നതോടെ ശബരിമലയില്‍ നിന്നുള്ള വരുമാനം കൂടും എന്നാണ് വിലയിരുത്തല്‍. കേരളത്തിലെ ഹൈന്ദവ സമൂഹം ദേവസ്വം ബോര്‍ഡുകളുടെ കറവപ്പശുക്കളാകാന്‍ തയ്യാറല്ലെന്നാണ് ശശികല പറയുന്നത്.

തൃശൂരില്‍ നടന്ന സദ്ഭാവന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെപി ശശികല. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പലരും പറയുന്ന ആര്‍ത്തവ അശുദ്ധിയെ കുറിച്ചും ആചാര ലംഘനങ്ങളെ കുറിച്ചും ശശികല കാര്യമായൊന്നും പറഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Sabarimala Woman Entry: KP Sasikala alleges government have monitory interests.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X