കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതിയിൽ പ്രതീക്ഷയില്ലാതെ രാഹുൽ ഈശ്വർ!!! അല്ലെങ്കിൽ അത്ഭുതം സംഭവിക്കണം... പ്രതിഷേധത്തിന്

Google Oneindia Malayalam News

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സുപ്രീം കോടതി റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുകയാണ്. സ്ത്രീ പ്രവേശനത്തിനെതിരെ സമരം നയിച്ച ആളാണ് രാഹുല്‍ ഈശ്വര്‍. അതിന്റെ പേരില്‍ അറസ്റ്റിലാവുകയും ജയിലില്‍ കിടക്കുകയും ചെയ്തിരുന്നു.

'തീരുമ്പോ തീരുമ്പോ പണി കിട്ടാൻ രാഹുൽ ഈശ്വർ എന്താ കുപ്പീന്ന് വന്ന ഭൂതം എങ്ങാനും ആണോ'... അടപടലം ട്രോൾ!'തീരുമ്പോ തീരുമ്പോ പണി കിട്ടാൻ രാഹുൽ ഈശ്വർ എന്താ കുപ്പീന്ന് വന്ന ഭൂതം എങ്ങാനും ആണോ'... അടപടലം ട്രോൾ!

എന്നാല്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. അനുകൂല തീരുമാനം വരണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്.

രാഹുൽ ഈശ്വരിന്റെ പ്ലാൻ സി പുറത്ത്!!! പൊങ്കാലക്കലം തുറന്ന് ട്രോളൻമാർ... അന്ന് കിട്ടിയതൊക്കെ എന്ത്!!!രാഹുൽ ഈശ്വരിന്റെ പ്ലാൻ സി പുറത്ത്!!! പൊങ്കാലക്കലം തുറന്ന് ട്രോളൻമാർ... അന്ന് കിട്ടിയതൊക്കെ എന്ത്!!!

ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ കോടതി വിധി എന്ന് രാഹുല്‍ ഈശ്വര്‍ തന്നെ കരുതുന്നു എന്ന് തെളിയിക്കുന്നതാണ് ഈ പ്രതികരണം. എന്നാല്‍ സമരത്തില്‍ നിന്ന് പിന്നോട്ട് പോകാനില്ലെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നുണ്ട്..

പ്രതീക്ഷയില്ല

പ്രതീക്ഷയില്ല

സുപ്രീം കോടതിയില്‍ നിന്ന് അനുകൂല തീരുമാനം വരുമെന്ന് പ്രതീക്ഷയില്ലെന്നാണ് രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചത്. ശബരിമല തന്ത്രിയുടെ മകനാണ് രാഹുല്‍ ഈശ്വര്‍. സ്ത്രീ പ്രവേശനത്തിനെതിരെ ശക്തമായി രംഗത്ത് വന്നവരുടെ കൂട്ടത്തില്‍ പ്രധാനിയും ആണ് രാഹുല്‍.

അത്ഭുതങ്ങള്‍ സംഭവിക്കണം

അത്ഭുതങ്ങള്‍ സംഭവിക്കണം

സുപ്രീം കോടതിയില്‍ നിന്ന് അനുകൂല തീരുമാനം വരണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നാണ് രാഹുല്‍ ഈശ്വര്‍ പറയുന്നത്. അതിനര്‍ത്ഥം, ഇപ്പോഴത്തെ കോടതി വിധി ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണെന്ന് രാഹുല്‍ ഈശ്വര്‍ പോലും ആത്യന്തികമായി വിശ്വസിക്കുന്നു എന്നതാണ്. എന്നാല്‍ അതിനെ അംഗീകരിക്കാന്‍ രാഹുല്‍ തയ്യാറല്ല.

സമരാഹ്വാനം?

സമരാഹ്വാനം?

സുപ്രീം കോടതിയില്‍ നിന്ന് അനുകൂല തീരുമാനം വന്നില്ലെങ്കില്‍ വിശ്വാസികളോട് നവംബര്‍ 17 ന് ശബരിമലയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം, സുപ്രീം കോടതി സ്ത്രീ പ്രവേശനം വിലക്കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകും എന്ന് തന്നെ ആണ്.

ഉത്തരവാദിത്തം ഏറ്റെടുക്കും

ഉത്തരവാദിത്തം ഏറ്റെടുക്കും

വിശ്വാസികള്‍ പ്രതിഷേധവുമായി എത്തിയാല്‍ അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ വിശ്വാസികള്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കും എന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.

ഇപ്പോള്‍ ജാമ്യത്തില്‍

ഇപ്പോള്‍ ജാമ്യത്തില്‍

കഴിഞ്ഞ തവണ ശബരിമല നട തുറന്നപ്പോള്‍ നടത്തിയ പ്രതിഷേധങ്ങളുടെ പേരില്‍ രാഹുല്‍ ഈശ്വരിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം നടത്തിയ വെളിപ്പെടുത്തലിലും രാഹുലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇപ്പോഴും രാഹുല്‍ ഈശ്വര്‍ ജാമ്യത്തിലാണ് ഉള്ളത്.

കര്‍ശന ഉപാധികള്‍

കര്‍ശന ഉപാധികള്‍

കര്‍ശന ഉപാധികളോട് ആണ് രാഹുല്‍ ഈശ്വരിന് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. എല്ലാ ചെവ്വാഴ്ചയും എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പിടണം. അന്വേണ ഉഗ്യോഗസ്ഥരോട് സഹകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
Sabarimala Woman entry: Not expecting a favourable verdict from Supreme Court, says Rahul Easwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X